17-07-2017, 03:06 PM
പാലക്കാട്
>സ്ഥാപിതമായ വർഷം - 1957 ജനുവരി 1
>ജനസാന്ദ്രത- 627 ച.കി.മീ
>സ്ത്രീപുരുഷ അനുപാതം - 1067/1000
>മുനിസിപ്പാലിറ്റി - 7
>താലൂക്ക് - 6
>ബ്ലോക്ക് പഞ്ചായത്ത് - 13
>ഗ്രാമപഞ്ചായത്ത് - 88
>നിയമസഭാ മണ്ഡലം - 12
>ലോക്സസഭാ മണ്ഡലം - 2(പാലക്കാട്, ആലത്തൂർ)
1.സംഘകാലത്ത് 'പൊറൈനാട്ട്' എന്നറിയപ്പെട്ടിരുന്നത്?
*പാലക്കാട്
2.കേരളത്തിലെ ഏറ്റവും വലിയ ജില്ല?
*പാലക്കാട്
3.പാലക്കാടിന് ഏറ്റവും വലിയ ജില്ല എന്ന പദവി ലഭിച്ച വർഷം?
*2006
4.കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന ജില്ല?
*പാലക്കാട്
5.ഏറ്റവും കൂടുതൽ പട്ടിക ജാതിക്കാർ ഉള്ള ജില്ല?
*പാലക്കാട്
6.സാക്ഷരതയിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന ജില്ല?
*പാലക്കാട്(88.49%)
7.കരിമ്പനകളുടെ നാട് എന്നറിയപ്പെടുന്നത് ജില്ല?
*പാലക്കാട്
8.കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ഡിവിഷൻ ജില്ല?
*പാലക്കാട്
9.കേരളത്തിലെ രണ്ടാമത്തെ റെയിൽവേ ഡിവിഷൻ?
*പാലക്കാട്
10.പാലക്കാട് റെയിൽവേ ഡിവിഷന്റെ പഴയ പേര്?
*ഒലവക്കോട്
11.കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ജങ്ഷൻ ജില്ല?
*ഷൊർണൂർ
12.റെയിൽവേ കോച്ച് ഫാക്ടറി സ്ഥാപിക്കുന്ന കേരളത്തിലെ സ്ഥലം?
*കഞ്ചിക്കോട്
13.പറമ്പിക്കുളം ആളിയാർ പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല?
*പാലക്കാട്
അടിസ്ഥാന വിവരങ്ങൾ
14.ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന ജില്ല?
*പാലക്കാട്
15.കേരളത്തിൽ ചുണ്ണാമ്പ് കല്ല് നിക്ഷേപം ധാരാളമുള്ള ജില്ല?
*പാലക്കാട്
16.കേരളത്തിൽ ഏറ്റവും കൂടുതൽ നിലക്കടല ഉല്പാദിപ്പിക്കുന്ന ജില്ല?
*പാലക്കാട്
17.കേരളത്തിൽ പരുത്തി ഉല്പാദിപ്പിക്കുന്ന ഏക ജില്ല?
*പാലക്കാട്
18.ഏറ്റവും കൂടുതൽ കരിമ്പ് ഉത്പാദിപ്പിക്കുന്ന ജില്ല?
*പാലക്കാട്
കേരളത്തിന്റെ മിനി ഊട്ടി
*കേരളത്തിന്റെ ഊട്ടി - റാണിപുരം (കാസർഗോഡ്)
*കേരളത്തിന്റെ മിനി ഊട്ടി - അരിമ്പ്രമല (മലപ്പുറം)
*പാവങ്ങളുടെ ഊട്ടി - നെല്ലിയാമ്പതി (പാലക്കാട്)
*മലപ്പുറത്തെ ഊട്ടി - കൊടികുത്തിമല