08-08-2017, 09:46 AM
1.അറ്റ്ലാന്റിക് സമുദ്രത്തിലെ ത്രികോണ പ്രദേശം?
*ബർമുഡ ട്രയാംഗിൾ(വടക്ക് പടിഞ്ഞാറൻ അറ്റ്ലാന്റിക്കിൽ പ്യൂർട്ടോറിക്കോ, മിയാമി ബർമുഡ ദ്വീപുകൾക്കിടയിൽ ത്രികോണ ആകൃതിയുള്ള ജലഭാഗമായ ഇത് ഭൂമിയിലെ ഏറ്റവും കാന്തശക്തി കൂടിയ പ്രദേശങ്ങളിൽ ഒന്നാണ്.)
2.ചാളക്കടൽ (HerringPond) സ്ഥിതി ചെയ്യുന്നത്?
*വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ
3.സെന്റ് ഹെലേന ദ്വീപ് സ്ഥിതി ചെയ്യുന്നത്?
*അറ്റ്ലാന്റിക് സമുദ്രത്തിൽ
4.ലോകത്തിലെ ഏറ്റവും വലിയ പർവ്വത നിരയായ മിഡ് അറ്റ്ലാന്റിക് റിഡ്ജ്(MidAtlantic Ridge)സ്ഥിതി ചെയ്യുന്നത്?
*അറ്റ്ലാന്റിക് സമുദ്രത്തിൽ
5.ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്രജലപാത?
*നോർത്ത് അറ്റ്ലാന്റിക് പാത
6.ടൈറ്റാനിക്സ് കപ്പൽ ദുരന്തം (1912 ഏപ്രിൽ 14) നടന്ന സമുദ്രം?
*അറ്റ്ലാന്റിക് സമുദ്രം
7.സർഗാസോ കടൽ ഏതു സമുദ്രത്തിന്റെ ഭാഗമാണ്?
*വടക്കേ അറ്റ്ലാന്റിക് സമുദ്രം
(സർഗാസം എന്ന കടൽപ്പായലിൽ നിന്നാണ് സർഗാസോ എന്ന പേര് ലഭിച്ചത്)
ഇന്ത്യൻ മഹാസമുദ്രം
8.ഏറ്റവും വലിയ മൂന്നാമത്തെ സമുദ്രം?
*ഇന്ത്യൻ മഹാസമുദ്രം
9.രാജ്യത്തിന്റെ പേരിലറിയപ്പെടുന്ന ഏക സമുദ്രം?
*ഇന്ത്യൻ മഹാസമുദ്രം
10.ഇന്ത്യൻ സമുദ്രത്തിലെ ഏറ്റവും ആഴമേറിയ ഭാഗം?
*ഡയമന്റീന കിടങ്ങ്/ജാവ് ട്രഞ്ച്
11.ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഇന്തോനേഷ്യൻ ദ്വീപുകൾ?
*ജാവ, സുമാത്ര
12.ഇന്ത്യയ്ക്കും അറേബ്യൻ ഉപദ്വീപിനും ഇടയിൽ കിടക്കുന്ന ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭാഗം?
*അറബിക്കടൽ
13.അറേബ്യൻ ഉപദ്വീപിനും വടക്കേ ആഫ്രിക്കയ്ക്കുമിടയിൽ ഉള്ളിലേക്ക് കയറിക്കിടക്കുന്ന ഇടുങ്ങിയ കടൽ?
*ചെങ്കടൽ (Red sea)
14.വാർട്ടർ ഗർത്തം കാണപ്പെടുന്നത്?
*ഇന്ത്യൻ മഹാസമുദ്രത്തിൽ
15.ഗൾഫ് ഓഫ് ഏദൻ, ഗൾഫ് ഓഫ് ഒമാൻ, പേർഷ്യൻ ഗൾഫ് എന്നിവ സ്ഥിതിചെയ്യുന്നത്?
*ഇന്ത്യൻ മഹാസമുദ്രത്തിൽ
ആർട്ടിക് സമുദം
16.ഏറ്റവും ചെറിയ സമുദ്രം?
*ആർട്ടിക് സമുദ്രം
17.ഭൂമിയുടെ ഉത്തരധ്രുവം സ്ഥിതി ചെയ്യുന്നത്?
*ആർട്ടിക് സമുദ്രത്തിൽ
18.ആർട്ടിക്സ് സമുദ്രത്തിലെ ഏറ്റവും ആഴംകൂടിയ ഭാഗം?
*ആർട്ടിക് ബേസിൻ
19.ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ അതിർത്തിയലുള്ള കടൽ?
*അറാൽ കടൽ(1950 കളിലുണ്ടായിരുന്ന വ്യാപ്തത്തിന്റെ 80% കുറവാണ് ഇപ്പോഴത്തെ കടൽ)
അന്റാർട്ടിക് സമുദം (ദക്ഷിണ സമുദം)
20.വലുപ്പത്തിൽ 4-ാം സ്ഥാനത്തുള്ള സമുദ്രം?
*അന്റാർട്ടിക് സമുദ്രം
21.അന്റാർട്ടിക് ഭൂഖണ്ഡത്തെ ചുറ്റിക്കാണപ്പെടുന്ന സമുദ്രം?
*അന്റാർട്ടിക് സമുദ്രം
22.ഏറ്റവും ആഴം കൂടിയ പ്രദേശം?
*സൗത്ത് സാൻവിച്ച് ഗർത്തം
പതനസ്ഥാനം
23.ലോകത്തിലെ ഏറ്റവും വലിയ നദിയായ ആമസോൺ പതിക്കുന്നത്?
*അറ്റ്ലാന്റിക് സമുദ്രത്തിൽ
24.ലോകത്തിലെ ഏറ്റവും നീളം കൂടിയ നദിയായ നൈൽ പതിക്കുന്നത്?
*മെഡിറ്ററേനിയൻ കടലിൽ