08-08-2017, 10:31 AM
വേലിയേറ്റം വേലിയിറക്കം
1.ചന്ദ്രന്റെയും സൂര്യന്റെയും ഗുരുത്വകർഷണം നിമിത്തം ഭൂമിയിൽ സമുദ്ര നിരപ്പിൽ സംഭവിക്കുന്ന ഏറ്റക്കുറവുകളാണ് വേലിയേറ്റവും, വേലിയിറക്കവും.
2.വേലിയേറ്റം ഏറ്റവും ശക്തമായി അനുഭവപ്പെടുന്ന ദിവസങ്ങൾ?
*വെളുത്തവാവ് (പൗർണമി),കറുത്തവാവ് (അമാവാസി)
3.പൗർണ്ണമി , അമാവാസി ദിവസങ്ങളിലെ വേലിയേറ്റം അറിയപ്പെടുന്നത്?
*വാവുവേലി (Spring Tide)
4.ശക്തി കുറഞ്ഞ വേലിയേറ്റങ്ങൾക്ക് പറയുന്ന പേര്?
*സപ്തമിവേലി (NeapTide)
5.രണ്ടു വേലിയേറ്റങ്ങൾക്കിടയിലുള്ള സമയ വ്യത്യാസം?
*12 മണിക്കൂർ 25 മിനിട്ട്
6.സാധാരണയായി ദിവസത്തിൽ എത്ര പ്രാവശ്യമാണ് വേലിയേറ്റവും വേലിയിറക്കവും സംഭവിക്കുന്നത്?
*രണ്ട് പ്രാവശ്യം
7.ലോകത്തിൽ ഏറ്റവും ഉയർന്ന വേലിയേറ്റം അനുഭവപ്പെടുന്ന ഉൾക്കടൽ?
*കാനഡയിലെ ഫണ്ടി ഉൾക്കടൽ
8.ഇന്ത്യയിൽ ഏറ്റവും ഉയർന്ന വേലിയേറ്റം രേഖപ്പെടുത്തിയിട്ടുള്ളത്?
*ഓഖ (ഗുജറാത്ത്)
9.വേലിയേറ്റം സൃഷ്ടിക്കാനുള്ള ചന്ദ്രന്റെ കഴിവ് സൂര്യന്റേതിനെക്കാൾ എത്ര മടങ്ങ് കൂടുതലാണ്?
*രണ്ട് മടങ്ങ്
10.കടലിന്റെ പ്രത്യേക ഭാഗത്ത് ആൽഗകൾ അനിയന്ത്രിതമായി പെരുകുന്നതിന്റെ ഫലമായി ഉണ്ടാകുന്നത്?
*ചുവപ്പ് വേലിയേറ്റം
11.2004 സെപ്തംബറിൽ കേരളത്തിൽ ചുവപ്പ് വേലിയേറ്റം ഉണ്ടായ ജില്ലകൾ?
*കൊല്ലം, തിരുവനന്തപുരം
12.ചുവപ്പു വേലിയേറ്റം പ്രാദേശികമായി അറിയപ്പെടുന്നത്?
*കടൽക്കറ
13.ഇന്ത്യയിലെ പ്രധാന വേലിയേറ്റ തുറമുഖം?
*കണ്ട്ല (ഗുജറാത്ത്)
കനാലുകൾ,കടലിടുക്കുകൾ
14.രണ്ടു സമുദ്രങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് രണ്ട് കരഭാഗത്തിനിടയിലൂടെ കടന്നു പോകുന്ന ചെറിയ ജലാശയം?
*കടലിടുക്ക്
15.ലോകത്തിലെ ഏറ്റവും നീളം കൂടിയ കടലിടുക്ക്?
*മലാക്ക കടലിടുക്ക്
16.ലോകത്തിലെ ഏറ്റവും വീതിയേറിയ കടലിടുക്ക്?
*ഡേവിസ് കടലിടുക്ക്
17.ലോകത്തിലെ ഏറ്റവും നീളം കൂടിയ മനുഷ്യ നിർമ്മിതകനാൽ?
*ഗ്രാന്റ് കനാൽ (ചൈന) 1776 കി.മീ.
18.ഗ്രാന്റ് കനാൽ ബന്ധിപ്പിക്കുന്ന നഗരങ്ങൾ?
*ബീജിങ്ങ് - ഹാങ്ഷൂ
19.ഇന്ത്യയേയും ശ്രീലങ്കയേയും വേർതിരിക്കുന്ന കടലിടുക്ക്?
*പാക് കടലിടുക്ക്
അന്റാർട്ടിക് ഉടമ്പടി
20.അന്റാർട്ടിക് ഉടമ്പടി ഒപ്പിട്ടത്?
*1959 ഡിസംബർ 1 (വാഷിങ്ടണിൽവെച്ച് 12 രാജ്യങ്ങൾ ഒപ്പിട്ടു) 21.അന്റാർട്ടിക് ഉടമ്പടി നിലവിൽ വന്നത്
*1961 ജൂൺ 23
22.അംഗരാജ്യങ്ങളുടെ എണ്ണം?
*53(29 രാജ്യങ്ങൾക്കു മാത്രമേ അഭിപ്രായ വോട്ടിന് അവകാശമുള്ളൂ)
23.ആസ്ഥാനം?
*ബ്യൂണസ് അയേഴ്സ് (അർജന്റീന)
24.അന്റാർട്ടിക് ഉടമ്പടിയുടെ ലക്ഷ്യം?
*അന്റാർട്ടിക്കയെ ശാസ്ത്രീയമായ പരീക്ഷണത്തിനല്ലാതെ സൈനിക പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കരുത്
25.ഇന്ത്യ അംഗരാജ്യമായത്?
*1983 ആഗസ്റ്റ് 19
26.ഇന്ത്യയ്ക്ക് അഭിപ്രായ വോട്ടിങ്ങിനുള്ള അവകാശം ലഭിച്ചത്?
*1983 സെപ്റ്റംബർ 12
Info plus
27.വേലിയേറ്റ തിരമാലകളിൽ നിന്ന് ആദ്യമായി വൈദ്യുതി ഉല്പാദിപ്പിച്ച പ്രദേശം?
*ഇന്ത്യയിൽ വേലിയേറ്റ തിരമാലകളിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്ന സ്ഥലം?
*കാംബേ ഉൾക്കടൽ (കച്ച് പ്രദേശം)