08-08-2017, 10:33 AM
1.പാക് കടലിടുക്കിനെ മാന്നാർ ഉൾക്കടലിൽ നിന്നും വേർതിരിക്കുന്ന മണൽത്തിട്ട?
*ആദംസ് ബ്രിഡ്ജ് (രാമസേതു)
2.ആദംസ് ബ്രിഡ്ജിന്റെ സ്ഥാനം?
*തമിഴ്നാട്ടിലെ ധനുഷ്ക്കോടിക്കും ശ്രീലങ്കയിലെ തലൈമാന്നാറിനും ഇടയിൽ
3.പാക് കടലിടുക്കിന്റെ ആഴം വർദ്ധിപ്പിച്ച് വിപുലമായ കപ്പൽ കനാൽ നിർമ്മിക്കാനുള്ള പദ്ധതി?
*സേതുസമുദ്രം പദ്ധതി
4.സേതുസമുദ്രം പദ്ധതിയുടെ പ്രധാന നടത്തിപ്പ് ചുമതല വഹിക്കുന്ന ഏജൻസി?
*തൂത്തുക്കുടി പോർട്ട് ട്രസ്റ്റ്
5.സേതുസമുദ്രം കപ്പൽ കനാലിന്റെ സാധ്യത മുന്നോട്ട് വെച്ച വ്യക്തി?
*ബ്രിട്ടീഷ് കമാൻഡറായ എ.ഡി. ടെയ്ലർ (1860)
6.രാമസേതുവിനെ ആദംസ് ബ്രിഡ്ജ് എന്നു നാമകരണം ചെയ്ത ബ്രിട്ടീഷുകാരൻ?
*ജെയിംസ് റെന്നൽ
7.സൂയസ് കനാലിന്റെ ശില്പി?
*ഫെർഡിനാന്റ് ഡി ലെസപ്സ്
8.സൂയസ് കനാൽ ഗതാഗതത്തിന് തുറന്നു കൊടുത്തവർഷം?
*1869
9.സൂയസ് കനാൽ ദേശസാത്കരിച്ചത്?
*കേണൽ ഗമാൽ അബ്ദുൾ നാസർ (1956)
10.സൂയസ് കനാൽ കടന്നുപോകുന്ന രാജ്യം?
*ഈജിപ്റ്റ്
11.ആദംസ് ബ്രിഡ്ജിന്റെ നീളം?
*30 കി.മീ.
12.സേതു സമുദ്രം പദ്ധതിയുടെ ഭാഗമായി നിർമ്മിക്കാനുദ്ദേശിക്കുന്ന പുതിയ കപ്പൽ ചാലിന്റെ ആകെ നീളം?
*167 കി.മീ
13.“കണ്ണുനീരിന്റെ കവാടം' (Gate of Tears) എന്നറിയപ്പെടുന്ന കടലിടുക്ക്?
*ബാബ്-എൽ-മാൻദെബ്
14.സ്കാഗെറാക്ക് കടലിടുക്കിന്റെ സ്ഥാനം?
*നോർവെ, സ്വീഡൻ, ഡെൻമാർക്ക് എന്നീ രാജ്യങ്ങൾക്കിടയിൽ
തെറ്റരുത്
15. 'വിമാനങ്ങളുടെ ശവപ്പറമ്പ്' എന്നറിയപ്പെടുന്നത്?
*ബർമുഡ ട്രയാഗിൾ
16.'കപ്പലുകളുടെ ശവപ്പറമ്പ്' എന്നറിയപ്പെടുന്നത്?
*സർഗാസോ കടൽ
ബന്ധനവും വേർതിരിവും
17.നോർത്ത് സീയേയും ബാൾട്ടിക് സീയേയും ബന്ധിപ്പിക്കുന്ന കനാൽ?
*കീൽ കനാൽ (ജർമ്മനി)
18.മെഡിറ്ററേനിയൻ കടലിനേയും ചെങ്കടലിനേയും ബന്ധിപ്പിക്കുന്ന കനാൽ?
*സൂയസ് കനാൽ (163 കി.മീ)
19.ആഫ്രിക്കയെയും യൂറോപ്പിനെയും വേർതിരിക്കുന്ന കനാൽ?
*സൂയസ് കനാൽ
20.അറ്റ്ലാന്റിക് സമുദ്രത്തെയും പസഫിക് സമുദ്രത്തെയും ബന്ധിപ്പിക്കുന്ന കനാൽ?
*പനാമ കനാൽ (77 കി.മീ)
21.വടക്കേ അമേരിക്കയേയും തെക്കേ അമേരിക്കയേയും വേർതിരിക്കുന്ന കനാൽ?
*പനാമ കനാൽ
കടലിടുക്കുകൾ
22.ആഫ്രിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്ന കടലിടുക്ക്?
*ജിബ്രാൾട്ടർ
23.കരിങ്കടലിനേയും മെഡിറ്ററേനിയൻ കടലിനേയും ബന്ധിപ്പിക്കുന്ന കടലിടുക്ക്?
*ബോസ്ഫോറസ്
24.തുർക്കിയുടെ ഏഷ്യൻ ഭാഗത്തെയും യൂറോപ്യൻ ഭാഗത്തേയും വേർതിരിക്കുന്ന കടലിടുക്ക്?
*ബോസ്ഫോറസ്
25.ന്യൂസിലാന്റിനെ രണ്ടായി വിഭജിക്കുന്ന കടലിടുക്ക്?
*കുക്ക് കടലിടുക്ക്
26.തെക്കെ അമേരിക്ക, അന്റാർട്ടിക്ക എന്നീ ഭൂഖണ്ഡങ്ങളെ വേർതിരിക്കുന്ന അതി വിസ്തൃതമായ കടലിടുക്ക്?
*ഡ്രേക്ക് പാസേജ്
27.അനാദിർ കടലിടുക്ക് ഏത് സമുദ്രത്തിലാണ്?
*പസഫിക് സമുദ്രം
28.ബോസ്നിയ കടലിടുക്ക് ഏത് സമുദ്രത്തിലാണ്?
*ബാൾട്ടിക് കടൽ
29.അലാസ്ക, കടലിടുക്ക് എവിടെയാണ്?
*നോർത്ത അറ്റ്ലാന്റിക്