08-08-2017, 11:41 AM
1.പ്രിൻസ് ചാൾസ്, ബ്രാൻഡസ് ഫീൽഡ്, വാഷിങ്ടൺ എന്നീ കടലിടുക്കുകൾ സ്ഥിതി ചെയ്യുന്നത്?
*അന്റാർട്ടിക്ക
2.പടിഞ്ഞാറൻ യൂറോപ്പിനെയും ആഫ്രിക്കയുടെ തെക്ക്-പടിഞ്ഞാറ് ഭാഗത്തെയും ആസ്ട്രേലിയ, ന്യൂസിലാന്റ് എന്നീ പ്രദേശങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന സമുദ്രജലപാത?
*കേപ്പ് റൂട്ട്
3.വടക്കേ അമേരിക്കയുടെ പടിഞ്ഞാറൻ തീരത്തെയും കിഴക്കൻ ഏഷ്യയിലെ തുറമുഖങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നത്?
*ട്രാൻസ് പസഫിക്സ് റൂട്ട്
4.‘സിഡ്നി നഗരത്തിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ കനാൽ?
*അലക്സാണ്ട്ര കനാൽ
5.പനാമ കനാൽ ഗതാഗതത്തിനായി തുറന്നു കൊടുത്ത വർഷം?
*1914
6.പനാമ കനാൽ നിർമ്മാണത്തിന് നേതൃത്വം നൽകിയത്?
*ജോർജ് ഗോഥൽസ്
7.1999 വരെ പനാമ കനാലിന്റെ നിയന്ത്രണം കൈയ്യടക്കിയിരുന്ന രാജ്യം?
*യു.എസ്.എ (ഇപ്പോൾ പനാമയ്ക്ക്)
8.ഇംഗ്ലീഷ് ചാനൽ വേർതിരിക്കുന്ന രാജ്യങ്ങൾ?
*ബ്രിട്ടൻ, ഫ്രാൻസ്
9.ഡോവർ കടലിടുക്കിൽ സമുദ്രത്തിനടിയിലൂടെ നിർമ്മിച്ചിരിക്കുന്ന റയിൽപ്പാത?
*ചാനൽ ടണൽ
10.ചാനൽ ടണലിലൂടെയുള്ള അതിവേഗ തീവണ്ടി സർവ്വീസ് അറിയപ്പെടുന്നത്?
*യൂറോസ്സാർ
11.ചിലിയെ രണ്ടായി വിഭജിക്കുന്ന കടലിടുക്ക്?
*മഗല്ലൻ കടലിടുക്ക്
12.മഗല്ലൻ കടലിടുക്കിലൂടെ യാത്ര ചെയ്ത ആദ്യത്തെ നാവികൻ?
*ഫെർഡിനാന്റ് മാഗല്ലൻ
13.കുക്ക് കടലിടുക്കിന് ആ പേര് ലഭിച്ചത്?
*ക്യാപ്റ്റൻ ജയിംസ് കുക്കിന്റെ പേരിൽ നിന്ന്
14.ഖറാക്കം കനാൽ സ്ഥിതിചെയ്യുന്ന രാജ്യം?
*തുർക്ക് മെനിസ്താൻ
15.വിൻ-തേ കനാൽ സ്ഥിതിചെയ്യുന്നത്?
*വിയറ്റ്നാം
16.കോറിന്ത് കനാൽ സ്ഥിതിചെയ്യുന്ന രാജ്യം?
*ഗ്രീസ്
സമുദ്രജല പ്രവാഹങ്ങൾ
17.ഒരു പ്രത്യേക ദിശയിൽ പല ബാഹ്യ ഘടകങ്ങളുടേയും പ്രേരണയാൽ സമുദ്രജലം ഒരു നദി പോലെ ഒഴുകുന്നതാണ് സമുദ്രജല പ്രവാഹങ്ങൾ.
18.'സമുദ്രത്തിലെ നദികൾ' എന്നറിയപ്പെടുന്നത്?
*സമുദ്രജല പ്രവാഹങ്ങൾ (Ocean currents)
19.ഏറ്റവും ശക്തിയേറിയ സമുദ്ര ജല പ്രവാഹം?
*അന്റാർട്ടിക് സർക്കംപോളാർ സട്രീം
20.‘ജപ്പാൻ പ്രവാഹം', 'ബ്ലാക്ക് സ്ട്രീം' എന്നീ പേരുകളിൽ അറിയപ്പെടുന്നത്?
*കുറോഷിയോ പ്രവാഹം
21.‘യൂറോപ്പിന്റെ പുതപ്പ്' എന്നറിയപ്പെടുന്ന ഉഷ്ണജല പ്രവാഹം?
*ഉത്തര അറ്റ്ലാന്റിക് മിതോഷ്ണ പ്രവാഹം
ഒന്നാം റാങ്കിലേയ്ക്ക്
22.കൃത്രിയ മഴ സൃഷ്ടിക്കാനായി അന്തരീക്ഷത്തിൽ വിതറുന്ന രാസവസ്തുവാണ്?
*സിൽവർ അയൊഡൈഡ്
23.'സമുദ്രത്തിലെ മഴക്കാടുകൾ' എന്നറിയപ്പെടുന്നത്?
*പവിഴപ്പുറ്റുകൾ
24.ലവണത്വം ഏറ്റവും കൂടിയ ജലാശയം?
*വാൻ തടാകം (330%00, തുർക്കി)
25.ഭൗമോപരിതലത്തിലെ ഏറ്റവും ആഴമുള്ള ഭാഗം?
*മരിയാന ട്രഞ്ചിലെ ചലഞ്ചർ ഗർത്തം
26.പസഫിക് സമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ് ?
*ന്യൂഗിനിയ
27.ഇന്ത്യൻ മഹാസമുദ്രം വേദകാലത്ത് അറിയപ്പെട്ടിരുന്നത്?
*രത്നാകര
28.ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ്?
*മഡഗാസ്കർ (മലഗാസി)
29.ഒരു ദിവസം നാല് പ്രാവശ്യം വേലിയേറ്റ വേലിയിറക്കങ്ങൾ അനുഭവപ്പെടുന്ന സ്ഥലം?
*ഇംഗ്ലണ്ടിലെ സതാംപ്ടൺ
30.മെഡിറ്ററേനിയന്റെ താക്കോൽ എന്നറിയപ്പെടുന്നത്?
*ജിബ്രാൾട്ടർ
കാരണക്കാർ
31.കലഹാരി മരുഭൂമി രൂപപ്പെടാൻ കാരണമായ സമുദ്രജലപ്രവാഹം?
*ബെൻഗ്വേല പ്രവാഹം
32.സഹാറ മരുഭൂമിയുടെ മരുവത്കരണത്തിന് കാരണമാകുന്ന പ്രവാഹം?
*കാനറി പ്രവാഹം