09-08-2017, 11:51 AM
1.ഗലീലിയോയുടെ പ്രധാനപ്പെട്ട കണ്ടുപിടിത്തങ്ങൾ?
*സൂര്യനിലെ സൺസ്പോട്ടസ് (സൗര കളങ്കങ്ങൾ), വ്യാഴഗ്രഹത്തിന്റെ 4 ഉപഗ്രഹങ്ങൾ, ശനിയുടെ വലയം, ചന്ദ്രന്റെ ഉപരിതലം ഗർത്തങ്ങൾ നിറഞ്ഞതാണെന്നത്
2.ഗലീലിയോയുടെ ടെലിസ്കോപ്പ് വസ്തതുക്കളെ എത്ര വലുതാക്കി കാണിക്കുന്നു?
*8 മടങ്ങ്
3.'എന്നിരുന്നാലും ഇത് ചലിക്കുന്നു' ('Neverthless it moves')എന്ന് അഭിപ്രായപ്പെട്ടത്?
*ഗലീലിയോ (മത വിചാരണ കോടതിയിൽ തന്റെ സിദ്ധാന്തങ്ങളെയെല്ലാം തള്ളിപ്പറയുവാൻ അദ്ദേഹത്തെ അധികൃതർ പ്രേരിപ്പിച്ചു (1616)
4.1684-ൽ “പ്രിൻസിപ്പിയ മാത്തമാറ്റിക്ക” എന്ന ഗ്രന്ഥം രചിക്കുവാൻ ന്യൂട്ടനെ പ്രേരിപ്പിച്ച സ്നേഹിതൻ?
*സർ.എഡ്മണ്ട് ഹാലി
5.സൗരകേന്ദ്രവാദം തള്ളിക്കളയുകയും സൂര്യൻ സൗരയൂഥത്തിന്റെ മാത്രം കേന്ദ്രമാണെന്നും തെളിയിച്ച ജർമ്മനിയിൽ ജനിച്ച് ഇംഗ്ലണ്ട് കർമ്മമേഖലയാക്കി മാറ്റിയ ശാസ്ത്രജ്ഞൻ?
*വില്യം ഹേർഷൽ (1738 - 1822)
6.സൂര്യന് ചുറ്റും ഭൂമി കറങ്ങുന്നുവെന്ന് പ്രാചീനകാലത്ത് തന്നെ കണ്ടെത്തിയ ഭാരതീയ ശാസ്ത്രജ്ഞൻ?
*ആര്യഭടൻ
7.“After the first three minutes” ആരുടെ രചനയാണ് ?
*താണു പത്മനാഭൻ
പ്രപഞ്ചത്തിന്റെ ഉൽപ്പത്തി സിദ്ധാന്തങ്ങൾ
8.പ്രപഞ്ച രൂപീകരണത്തിന് നിദാനമായ മഹാവിസ്ഫോടനം എന്ന് നടന്നുവെന്നാണ് വിശ്വസിക്കുന്നത്?
*ഏകദേശം 1370കോടി വർഷങ്ങൾക്കു മുൻപ്
9.മഹാവിസ്ഫോടന (Big Bang) സിദ്ധാന്തത്തിന്റെ പ്രധാന ഉപജ്ഞാതാക്കൾ?
*റോബർട്ട് ഹെർമൻ, ജോർജ്ജ് ഗാമോവ്, എഡ്വിൻ ഹബിൾ
10."മഹാവിസ്ഫോടനം” (Big Bang) എന്ന പദം ആദ്യമായി ഉപയോഗിച്ചത്?
*ഫ്രഡ് ഹോയൽ
11.മഹാവിസ്ഫോടന സിദ്ധാന്തം അവതരിപ്പിച്ച ആദ്യത്തെ പുസ്തകം?
*The Origin of Chemical Elements
12.പ്രപഞ്ചത്തിന് ഒരു പ്രത്യേക ഉൽപ്പത്തിയില്ലെന്നും അത് വികസിച്ചു കൊണ്ടേയിരിക്കുകയാണെന്നും വാദിക്കുന്ന സിദ്ധാന്തം?
*സ്ഥിരാവസ്ഥാ സിദ്ധാന്തം(സ്ഥിരസ്ഥിത/സമനില/Steady State Theory)
13.നൂതന ദ്രവ്യങ്ങളുടെ അനുസൃതമായ നിർമ്മാണം, പുതിയ താരങ്ങളുടെ ജനനം എന്നിവയെപ്പെറ്റി പ്രതിപാദിക്കുന്ന പ്രപഞ്ച സിദ്ധാന്തം?
*സമനില സിദ്ധാന്തം
14.സ്ഥിരാവസ്ഥാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാക്കൾ?
*തോമസ് ഗോൽഡ്, ഹെർമൻ ബോണ്ടി
ആകാശത്തിലെ നിയമജ്ഞൻ
15.ടൈക്കോ ബ്രാഹെയുടെ പ്രശസ്ത ശിഷ്യൻ?
*ജോഹന്നാസ് കെപ്ലർ
16.കോപ്പർനിക്കസിന്റെ സൗരകേന്ദ്രവാദം അംഗീകരിക്കുകയും, വൃത്താകൃത ഭ്രമണപഥവാദം തള്ളുകയും ചെയ്ത വ്യക്തി?
*ജോഹന്നാസ് കെപ്ലർ
17.കെപ്ലർ പ്രദാനം ചെയ്ത നിയമങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു?
*ഗ്രഹചലന നിയമങ്ങൾ (3 എണ്ണം ) (Laws of Planetary Motion)
18.'ആകാശത്തിലെ നിയമജ്ഞൻ’ എന്നറിയപ്പെടുന്നത്?
*ജോഹന്നാസ് കെപ്ലർ
Info plus
19.വാൽനക്ഷത്രത്തിലറങ്ങുന്ന ആദ്യ ബഹിരാകാശ പേടകം?
*റോസെറ്റ
20.റോസെറ്റ ഭ്രമണം ചെയ്തു തുടങ്ങിയ വാൽനക്ഷത്രം?
*67 പി/ചുരിയുമോ ഗരസിമങ്കേ