09-08-2017, 01:05 PM
നക്ഷത്രസമൂഹങ്ങൾ (ഗ്യാലക്സികൾ)
1.കോടാനുകോടി നക്ഷത്രങ്ങൾ ഒരു സമൂഹമായി പ്രപഞ്ചത്തിൽ നിലകൊള്ളുന്നതിനെ അറിയപ്പെടുന്നത്?
*ഗ്യാലക്സികൾ (Galaxies)
2.ഗ്യാലക്സികൾ കൂട്ടമായി കാണപ്പെടുവാൻ കാരണമായ ആകർഷണബലം?
*ഗുരുത്വാകർഷണബലം
3.ഗ്യാലക്സികളിലേക്കുള്ള ദൂരം ആദ്യമായി അളന്നത്?
*സർ. എഡ്വിൻ ഹബിൾ
4.സൗരയൂഥം (സൂര്യനും, സൂര്യനെ ചുറ്റുന്ന ആകാശ വസ്തുക്കളും) ഏത് ഗ്യാലക്സിയിലാണ് നിലകൊള്ളുന്നത്?
*ക്ഷീരപഥം (Milky Way )
5.ക്ഷീരപഥ ഗ്യാലക്സിയെ പുരാതന ഭാരതീയർ വിളിച്ചിരുന്നത്?
*ആകാശഗംഗ
6.ആകാശ ഗംഗയിലെ നൂറുകോടി നക്ഷത്രങ്ങളുടെ സ്ഥാനവും അകലവും കൃത്യമായി കണക്കാക്കാൻ വേണ്ടി യൂറോപ്യൻ യൂണിയൻ വിക്ഷേപിച്ച പേടകം?
*ഗെയ ഒബ്സർവേറ്ററി
7.ഗെയ ഒബ്സർവേറ്ററി വിക്ഷേപിച്ച വിക്ഷേപണ വാഹനം?
*സോയൂസ് (ഫ്രഞ്ച് ഗയാനയിൽ നിന്ന്)
8.ക്ഷീരപഥഗ്യാലക്സിയിൽ ഏകദേശം എത്ര നക്ഷത്രങ്ങൾ ഉണ്ട്?
*20,000 മുതൽ 40,000 കോടി നക്ഷത്രങ്ങൾ
9.ക്ഷീരപഥ ഗ്യാലക്സിക്കുളളിൽ സ്ഥിതി ചെയ്യുന്ന ചെറുനക്ഷത്രക്കൂട്ടങ്ങൾ?
*കോൺസ്റ്റലേഷൻസ് (നക്ഷത്രഗണങ്ങൾ)
10.ഒരു മൃഗത്തിന്റേയോ വസ്തുവിന്റെയോ ആകൃതിയിൽ കാണപ്പെടുന്ന നക്ഷത്രകൂട്ടങ്ങൾ?
*കോൺസ്റ്റലേഷനുകൾ
11.കോൺസ്റ്റലേഷനുകൾക്ക് ഉദാഹരണം?
*സപ്തർഷികൾ, ചിങ്ങം, കന്നി, തുലാം മുതലായവ
12.ക്ഷീരപഥത്തിലെ ഏറ്റവും വലിയ കോൺസ്റ്റലേഷൻ?
*ഹൈഡ്ര
13.ഏറ്റവും ചെറിയ കോൺസ്റ്റലേഷൻ?
*ക്രക്ക്സ്
14.ഭാരതീയ സങ്കല്പമനുസരിച്ച് സപ്തർഷികൾ എന്നറിയപ്പെടുന്ന നക്ഷത്രക്കൂട്ടം?
*അഴ്സാമേജർ
15.ഗ്യാലക്സികൾ ചേർന്ന കൂട്ടങ്ങൾ അറിയപ്പെടുന്നത്?
*ക്ലസ്റ്ററുകൾ
16.ക്ഷീരപഥം ഏതു ക്ലസ്റ്ററിന്റെ ഭാഗമാണ്?
*ലോക്കൽ ഗുപ്പ്
17.മാതൃക്ലസ്റ്ററിന് ലോക്കൽ ഗ്രൂപ്പ് എന്ന നാമകരണം ചെയ്തത്?
*എഡ്വിൻ ഹബിൾ
18.മനുഷ്യജീവിതത്തെ സ്വാധീനിക്കുന്നു എന്ന് പറയപ്പെടുന്ന നക്ഷത്രക്കൂട്ടങ്ങൾക്ക് ജ്യോതിഷികൾ നൽകിയ നാമം?
*രാശികൾ (Zodiac signs)
19.നമ്മുടെ, ജീവനെ സ്വാധീനിക്കുന്ന എത്ര രാശികൾ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്?
*12
വിവിധ ഗ്യാലക്സികൾ
20.ആകൃതിയെ അടിസ്ഥാനമാക്കി ഗ്യാലക്സികളെ മൂന്നായി തിരിക്കാം
>ചുഴികൃതം (Spiral),
>ദീർഘ വൃത്താകൃതം/ നെടിയ അണ്ഡാകൃതം (Elliptical),
>ക്രമരഹിതം (Irregular)
തെറ്റരുത്
21.ആകാശഗംഗയിലെ ഏറ്റവും വലിയ നക്ഷത്രം?
*വൈ കാനിസ് മജോറിസ്
22.ആകാശഗംഗയിലെ ഏറ്റവും പ്രകാശമാനമായ നക്ഷത്രം?
*സിറിയസ്സ്