09-08-2017, 01:31 PM
1.ആകാശഗംഗയുടെ മധ്യത്തിൽനിന്നും എത്ര അകലെയായിട്ടാണ് സൗരയൂഥം സ്ഥിതി ചെയ്യുന്നത്?
*ഏകദേശം 32000 പ്രകാശവർഷങ്ങൾ
2.സൗരയൂഥത്തിന്റെ ആരം (സൂര്യൻ മുതൽ നെപ്ട്യൂൺ വരെയുള്ള അകലം)?
*30 AU
3.സൗരയൂഥത്തിന്റെ വ്യാസം(Diameter)?
*60AU (30 x 2)
4.നക്ഷത്രങ്ങളുടെ പ്രധാന ഊർജ്ജ ഉറവിടം?
*ഹൈഡ്രജൻ
സൗരയൂഥം
5.സൂര്യൻ, സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന ഗ്രഹങ്ങൾ, ഉപഗ്രഹങ്ങൾ, ഉൽക്കകൾ, അസംഖ്യം ധൂമകേതുക്കൾ ഛിന്ന ഗ്രഹങ്ങൾ എന്നിവ അടങ്ങുന്നതാണ്?
*സൗരയൂഥം
6.സൗരയൂഥത്തിന്റെ കേന്ദ്രം?
*സൂര്യൻ
7.ക്ഷീരപഥകേന്ദ്രത്തിൽ നിന്നും എത്ര അകലെയാണ് സൂര്യന്റെ സ്ഥാനം?
*30,000 പ്രകാശ വർഷങ്ങൾ അകലെ
8.സൗരയൂഥത്തിന്റെ വ്യാപ്തി?
*ഒരു പ്രകാശ ദിവസത്തേക്കാൾ അല്പം കുറവ്
9.സൂര്യനിൽ പ്രകാശവും താപവും ഉണ്ടാകുന്നത്?
*അണുസംയോജനത്തിന്റെ ഫലമായി
10.എന്താണ് അണുസംയോജനം (Nuclear Fusion) ?
*അതീവ താപത്തിന്റെയും സമ്മർദ്ദത്തിന്റെയും ഫലമായി നക്ഷത്രങ്ങളിലെ ഹൈഡ്രജൻ ആറ്റങ്ങൾ ഹീലിയമായി മാറുന്ന പ്രക്രിയ,
11.ഹൈഡ്രജൻ ബോംബിന്റെ പ്രവർത്തനം?
*അണുസംയോജനം
12.സൗരയൂഥത്തിനോട് ഏറ്റവും അടുത്ത നക്ഷത്രം?
*പ്രോക്സിമാ സെന്റൗറി
13.ക്ഷീരപഥ ഗ്യാലക്സിക്കു ചുറ്റും എത്ര വേഗതയിലാണ് സൗരയൂഥം സഞ്ചരിക്കുന്നത്?
*ഏകദേശം 250 കി.മീ/ സെക്കന്റ്
തെറ്റിക്കരുത്
14.പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?
*ഹൈഡ്രജൻ
15.പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം?́
*ഹീലിയം
16.പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂന്നാമത്തെ മൂലകം?
*ഓക്സിജൻ
ഏറ്റവും അകലത്തിൽ
17.സൗരയൂഥം കടന്ന ആദ്യത്തെ മനുഷ്യനിർമ്മിത പേടകം?
*വൊയേജർ 1
18.ഭൂമിയിൽ നിന്നും ഏറ്റവും അകലെയുള്ള മനുഷ്യനിർമ്മിത പേടകം?
*വൊയേജർ 1
19.വൊയേജർ 1 സൗരയൂഥം കടന്നതായി നാസ സ്ഥിതീകരിച്ചത്?
*2013 സെപ്റ്റംബറിൽ
20.വൊയേജർ 1 വിക്ഷേപിച്ച വർഷം?
*1977
21.വൊയേജർ 1 ൽ ഏത് ഹിന്ദുസ്ഥാനി സംഗീതജ്ഞയുടെ ശബ്ദമാണ് ഫോണോഗ്രാം ഡിസ്കിൽ സൂക്ഷിച്ചിട്ടുള്ളത്?
*കേസർബായി കേർക്കർ
22.സൗരയൂഥത്തിലെ ബാഹ്യഗ്രഹങ്ങളായ വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂൺ എന്നിവയെക്കുറിച്ച് ആദ്യമായി പഠനം നടത്തിയ പേടകം?
*വൊയേജർ