17-07-2017, 04:00 PM
1.പുരാണങ്ങളിൽ സൈരന്ധ്രി വനം എന്നറിയപ്പെട്ടിരുന്നത്?
*സൈലന്റ് വാലി
2.സൈലന്റ് വാലി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന താലൂക്ക്?
*മണ്ണാർക്കാട്
3.സൈലന്റെ വാലിയിൽ നിന്ന് ഉത്ഭവിക്കുന്ന നദി?
*തൂതപ്പുഴ
4.സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി?
*കുന്തിപ്പുഴ
5.മലിനീകരണം കുറഞ്ഞ പുഴ?
*കുന്തിപ്പുഴ
6.കേരളത്തിന്റെ നൈൽ എന്നറിയപ്പെടുന്ന നദി?
*ഭാരതപ്പുഴ
7.ഡോണി വെള്ളച്ചാട്ടം ഏതു ജില്ലയിലാണ്?
*പാലക്കാട്
8.കൊക്കകോള വിരുദ്ധ സമരത്തിലൂടെ ലോക ശ്രദ്ധ നേടിയ പഞ്ചായത്ത്?
*പെരുമാട്ടി ഗ്രാമപഞ്ചായത്ത് (പ്ലാച്ചിമട)
9.കൊക്കക്കോള സമരനായിക?
*മയിലമ്മ
10.സമ്പൂർണ്ണ കോള വിമുക്ത ജില്ല?
*കോഴിക്കോട്
11.തുകൽ ഉപയോഗിച്ചുള്ള വാദ്യോപകരണങ്ങളുടെ നിർമ്മാണത്തിന് പ്രസിദ്ധമായ സ്ഥലം?
*പെരുവേമ്പ
12.ഒന്നാമത്തെ അഖിലകേരള കോൺഗ്രസ്സ് സമ്മേളനത്തിനു വേദിയായ സ്ഥലം?
*ഒറ്റപ്പാലം
13.പാലക്കാട് കോട്ട പണി കഴിപ്പിച്ചത്?
*ഹൈദർ അലി
14.കേരളം ആക്രമിക്കാൻ ഹൈദരാലിയെ ക്ഷണിച്ച ഭരണാധികാരി?
*പാലക്കാട് കോമി അച്ചൻ
15.പാലക്കാട് ജില്ലയിൽ ഒലവക്കോട് സ്ഥിതി ചെയ്യുന്ന പ്രശസ്ത ജൈന തീർത്ഥാടന കേന്ദ്രം?
*ജൈനിമേട്
16.കുഞ്ചൻസ്മാരകം സ്ഥിതിചെയ്യുന്നത്?
*ഒറ്റപ്പാലം (ലക്കിടി)
17.എൻ.എച്ച്. 47 (N.H.544) കേരളത്തിൽ പ്രവേശിക്കുന്ന സ്ഥലം?
*വാളയാർ
18.ഇന്ത്യയിൽ വിഷ്ണുവിന്റെ സുദർശനചക്രത്തെ ആരാധിക്കുന്ന ഏക ക്ഷേത്രം?
*അഞ്ചുമൂർത്തി ക്ഷേത്രം (പാലക്കാട്)
19.പരുത്തികൃഷിക്ക് അനുയോജ്യമായ കറുത്ത മണ്ണ് കൂടുതലായി കാണപ്പെടുന്ന സ്ഥലം?
*ചിറ്റൂർ
ഏറ്റവും പുതിയത്
20.കേരളത്തിലെ ആദ്യത്തെ ഉരുക്കു തടയണ നിർമ്മിക്കുന്നത്?
*ഭാരതപ്പുഴയിൽ (പാലക്കാട് ജില്ലയിലെ മാന്നനൂരിനെയും തൃശ്ശൂർ. ജില്ലയിലെ പൈങ്കുളത്തെയും ബന്ധിപ്പിക്കുന്നു)
അറിയുമായിരുന്നോ
21.കേരളത്തിലെ പ്രധാന നടൻ കലയായ മീനാക്ഷി കല്ല്യാണം അവതരിപ്പിക്കുന്ന ജില്ല?
*പാലക്കാട്
പറമ്പിക്കുളം വന്യജീവി സങ്കേതം
21.കേരളത്തിലെ രണ്ടാമത്തെ കടുവാ സംരക്ഷണ കേന്ദ്രം?
*പറമ്പിക്കുളം
22.പറമ്പിക്കുളം വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനം?
*തുണക്കടവ്
23.ഏറ്റവും കൂടുതൽ കാട്ടുപോത്തുകൾ കാണപ്പെടുന്ന വന്യജീവി സങ്കേതം?
*പറമ്പിക്കുളം
24.ഇന്ത്യയിലെ എത്രാമത്തെ കടുവാ സംരക്ഷണകേന്ദ്രമാണ് പറമ്പിക്കുളം?
*38-ാമത്തെ
25.തമിഴ്നാട്ടിലൂടെ മാത്രം പ്രവേശനമുള്ള കേരളത്തിലെ ഏക വന്യജീവി സങ്കേതം?
*പറമ്പിക്കുളം (തമിഴ് പൊള്ളാച്ചി വഴിയാണ് പ്രവേശനം)
26.ലോകത്തിലെ ഏറ്റവും വലിയ തേക്കായ കന്നിമരം നിൽക്കുന്നത് ഏത് വന്യജീവി സങ്കേതത്തിലാണ്?
*പറമ്പിക്കുളം