10-08-2017, 01:31 PM
1.ശനിയുടെ ഭ്രമണകാലം?
*10 മണിക്കൂർ
2.ശനിയുടെ പരിക്രമണകാലം?
*29 വർഷങ്ങൾ
3.3റോമാക്കാരുടെ കൃഷിയുടെ ദേവന്റെ പേരു നൽകപ്പെട്ട ഗ്രഹം?
*ശനി
4.ഏറ്റവുമധികം ഹൈഡ്രജൻ സമ്പുഷ്ടമായ ഗ്രഹം?
*ശനി
5.സാന്ദ്രത കുറഞ്ഞ ഗ്രഹം?
*ശനി
6.ജലത്തിന്റെ സാന്ദ്രതയെക്കാളും കുറഞ്ഞ സാന്ദ്രതയുള്ള ഗ്രഹമാണ്?
*ശനി
7.ശനിഗ്രഹത്തിന്റെ വലയത്തിനെ കണ്ടുപിടിച്ചത്?
*ഗലീലിയോ ഗലീലി (1610)
8.പൊടിപടലങ്ങളാലും മഞ്ഞുക്കട്ടകളാലും നിർമ്മിതമാണ് ശനിയുടെ വലയമെന്ന് നിർവ്വചിച്ചത്?
*വില്യം ഹേർഷൽ
9.ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള രണ്ടാമത്തെ ഗ്രഹം?
*ശനി
10.ശനിയുടെ ഉപഗ്രഹങ്ങൾക്ക് പേര് നൽകിയിരിക്കുന്നത്?
*ഗ്രീക്കു പുരാണകഥാപാത്രങ്ങളുടെ പേരുകൾ
11.ഇതുവരെ ശനിയുടെ എത്ര ഉപഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്?
*ഏകദേശം 62ഓളം
12.ശനിയുടെ പ്രധാന ഉപഗ്രഹങ്ങൾ?
*ടൈറ്റൻ, പ്രൊമിത്യൂസ്, അറ്റ്ലസ്, ഹെലൻ, പൻഡോറ, മീമാസ്, റിയ, തേത്തീസ്, ഹെപ്പേരിയോൺ
13.ടൈറ്റനെ കണ്ടെത്തിയത്?
*ക്രിസ്റ്റ്യൻ ഹൈജൻസ് (1656-ൽ)
14.സൗരയൂഥത്തിലെ രണ്ടാമത്തെ വലിയ ഉപഗ്രഹം?
*ടൈറ്റൻ
15.ശനിയുടെ ഏത് ഉപഗ്രഹ ത്തിലാണ് സമുദ്രത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്?
*ടൈറ്റൻ
16.'ഭൂമിയുടെ അപരൻ', 'ഭൂമിയുടെ ഭൂതകാലം' എന്നീ പേരുകളിൽ അറിയപ്പെടുന്ന ഉപ്രഗ്രഹം?
*ടൈറ്റൻ
17.ശനിയെയും അവയുടെ ഉപഗ്രഹങ്ങളെയും കുറിച്ച് പഠിക്കുവാനായി നാസയും(NASA),യൂറോപ്യൻ സ്പോസ് ഏജൻസിയും (ESA)സംയുക്തമായി വിക്ഷേപിച്ച പേടകം?
*കാസ്സിനി ഹ്യൂജൻസ്
18.ശനി ഗ്രഹത്തിന് സമീപം ആദ്യമായി എത്തിയ അമേരിക്കയുടെ ബഹിരാകാശ വാഹനം?
*പയനിയർ 11
യുറാനസ്
19."അരുണൻ” എന്ന പേരിൽ അറിയപ്പെടുന്ന ഗ്രഹം?
*യുറാനസ്
20.യുറാനസിനെ കണ്ടെത്തിയത്?
*വില്യം ഹേർഷൽ (1781-ൽ)
21.ടെലിസ്കോപ്പിലൂടെ കണ്ടെത്തപ്പെട്ട ആദ്യ ഗ്രഹം?
*യുറാനസ്
22.സൂര്യനിൽ നിന്നുള്ള അകലം?
*19.6 അസ്ട്രോണമിക്കൽ യൂണിറ്റ്
23.'പച്ചഗ്രഹം’ എന്നറിയപ്പെടുന്നത്?
*യുറാനസ്
24.യുറാനസിന്റെ പച്ച നിറത്തിന് കാരണം?
*മീഥൈൻ
25.യുറാനസിൽ അടങ്ങിയിരി ക്കുന്ന വിഷവാതകം?
*മീഥൈൻ
26.യുറാനസിന്റെ ഭ്രമണകാലം ?
*17 മണിക്കൂർ
27.യുറാനസിന്റെ പരിക്രമണ കാലം?
*84 വർഷങ്ങൾ
28.നീല ഹരിത വർണ്ണത്തിൽ കാണപ്പെടുന്ന ഗ്രഹം?
*യുറാനസ്
29.ഏത് വാതകത്തിന്റെ സാന്നിധ്യത്താലാണ് യുറാനസ് "നീല ഹരിതവർണത്തിൽ " കാണപ്പെടുന്നത്?
*മീഥൈൻ
30.‘ഉരുളുന്ന ഗ്രഹം (Rolling Planet) എന്നറിയപ്പെടുന്നത്?
*യുറാനസ്
31.കിടക്കുന്ന ഗ്രഹം (Lying Planet) എന്നറിയപ്പെടുന്നത്?
*യുറാനസ്
No confusion
32.ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹം?
*ടൈറ്റൻ (Titan)
33.യുറാനസിന്റെ ഏറ്റവും വലിയ ഉപഗ്രഹം?
*ടൈറ്റാനിയ.