10-08-2017, 03:30 PM
1.അന്തർ സൗരയൂഥത്തിൽ സ്ഥിതിചെയ്യുന്ന ഏക കുള്ളൻ ഗ്രഹം?
*സിറസ്
2.1801-ൽ സിറസിനെ കണ്ടെത്തിയത്?
*ഗൂസെപ്പി പിയാസി (Guciseppe piazzi)
3.സിറസിനെ കുള്ളൻ ഗ്രഹമായി പ്രഖ്യാപിച്ച വർഷം?
*2006
4.പ്ലൂട്ടോയെ കണ്ടെത്തിയത്?
*ക്ലൈഡ് ടോംബോ (1930)
5.റോമാക്കാരുടെ പാതാളദേവന്റെ പേരിൽ അറിയപ്പെടുന്ന കുള്ളൻ ഗ്രഹം?
*പ്ലൂട്ടോ
6.അന്താരാഷ്ട്ര അസ്ട്രോണമിക്കൽ യൂണിയൻ ഒരു ഗ്രഹത്തിനെക്കുറിച്ചുള്ള നിർവ്വചനത്തിൽ വരുത്തിയ മാറ്റങ്ങൾ?
*ഒരു ആകാശ വസ്തുവിന് ഗോളാകൃതി കൈവരിക്കുവാൻ ആവശ്യമായ ഗുരുത്വാകർഷണം വേണം.
*ആ വസ്തു അതിന്റെ ഭ്രമണപഥത്തിന്റെ പരിസരത്ത് അന്യവസ്തതുക്കളെ പ്രവേശിപ്പിക്കരുത്.
7.2008 ജൂൺ 12ന് അന്താരാഷ്ട്ര യൂണിയൻ പ്ലൂട്ടോയെ വീണ്ടും പുനർനിർവ്വചിച്ചു. ഇതിൻ പ്രകാരം പ്ലൂട്ടോ അറിയപ്പെടുന്നത്?
*പ്ലൂട്ടോയിഡ് (Plutoid)
8.പ്ലൂട്ടോയിഡുകൾ എന്നറിയപ്പെടുന്ന വസ്തുക്കൾ?
*പ്ലൂട്ടോയും എറിസും
9.പ്ലൂട്ടോയെ ചുറ്റുന്ന ഏറ്റവും വലിയ ഗോളം?
*കെയ്റോൺ
10.നിലവിൽ സൗരയൂഥത്തിലെ കുള്ളൻ ഗ്രഹങ്ങളുടെ എണ്ണം?
*5
11.പ്ലൂട്ടോയുടെ പ്രധാന ഉപഗ്രഹങ്ങൾ ?
*ചാരോൺ (charon), ഹൈഡ്ര, നിക്സ്,കെർബെറോസ്, സ്റ്റെക്സ്
12.ഷാരോണിനെ കണ്ടെത്തിയത്?
*ജയിംസ് ക്രിസ്റ്റി (1978)
ക്ഷുദ്രഗ്രഹങ്ങൾ
13.ഛിന്ന ഗ്രഹങ്ങൾ എന്ന് അറിയപ്പെടുന്നത്?
*ക്ഷുദ്രഗ്രഹങ്ങൾ
14.എന്താണ് ക്ഷുദ്രഗ്രഹങ്ങൾ?
*ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിൽ സൂര്യനെ പരിക്രമണം ചെയ്തുകൊണ്ടിരിക്കുന്ന കോടിക്കണക്കിനു ഗ്രഹശകലങ്ങൾ
15.2022 ൽ ഭൂമിയുമായി കൂട്ടിമുട്ടുമെന്നു കരുതപ്പെടുന്ന ക്ഷുദ്രഗ്രഹം?
*19 BF 19
16.ഈറോസ് (EROS) എന്ന ക്ഷുദ്രഗ്രഹത്തിൽ ഇറങ്ങിയ ബഹിരാകാശ പേടകം (NEAR-2001)
ഒന്നാം റാങ്കിലേയ്ക്ക്
17.വ്യാഴത്തിലെ ചുവന്നപൊട്ട് കണ്ടെത്തിയത്?
*റോബർട്ട് ഹുക്ക് (1664)
18.സൗരയൂഥത്തിൽ പലായന പ്രവേഗം കൈവരിച്ച ആദ്യ ബഹിരാകാശ പേടകം?
*പയനിയർ 10
19.സൗരയൂഥത്തിൽ അന്തരീക്ഷമുള്ള ഏക ഉപഗ്രഹം?
*ടൈറ്റൻ
20.‘Death star’ എന്നറിയപ്പെടുന്ന ശനിയുടെ ഉപഗ്രഹം?
*മീമാസ്
21.ധ്രുവപ്രദേശങ്ങൾ സൂര്യനഭിമുഖമായി വരുന്ന ഗ്രഹം?
*യുറാനസ്
22.‘മാന്ത്രികന്റെ കണ്ണ്’ (Wizard eye) എന്ന ചുഴലികൊടുങ്കാറ്റ് മേഖല ദൃശ്യമാകുന്ന ഗ്രഹം ?
*നെപ്ട്യൂൺ
23.അന്താരാഷ്ട്ര അസ്ട്രോണമിക്കൽ യൂണിയൻ എന്നാണ് പ്ലൂട്ടോയെ കുള്ളൻഗ്രഹമായി (Dwarf Planet)തരം താഴ്ത്തിയത്?
*2006 ആഗസ്റ്റ് 24ന്
പ്ലൂട്ടോയുടെ അതിഥി
24.2015 ജൂലൈയിൽ പ്ലൂട്ടോയിൽ എത്തിച്ചേർന്ന പേടകം?
*ന്യൂ ഹൊറൈസൺ (New Horizon)
25.ന്യൂ ഹൊറൈസൺ വിക്ഷേപിച്ചത്?
*നാസ (2006 ജനുവരി 19)
26.പ്ലൂട്ടോയുടെ പര്യവേഷണ വാഹനമായ ന്യൂ ഹൊറൈസണിന്റെ ഊർജ്ജ സ്രോതസ്സ്?
*പ്ലൂട്ടോണിയം