25-08-2017, 09:32 PM
പാലക്കാടൻ കുന്നുകളുടെ രാജ്ഞി
1.ഓറഞ്ച് തോട്ടങ്ങൾക്ക് പ്രസിദ്ധമായ സ്ഥലം?
*നെല്ലിയാമ്പതി
2.പാലക്കാടൻ കുന്നുകളുടെ രാജ്ഞി?
*നെല്ലിയാമ്പതി
3.കേശവൻ പാറ സ്ഥിതി ചെയ്യുന്നത്?
*നെല്ലിയാമ്പതി
ആദ്യം പാലക്കാട്
4.ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടറൈസ്ഡ് കലക്ടറേറ്റ്?
*പാലക്കാട്
5.ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടർ വൽകൃത താലുക്കാഫീസ്?
*ഒറ്റപ്പാലം
6.കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ വൈദ്യുതീകൃത ജില്ല?
*പാലക്കാട്
7.ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ബാങ്കിംഗ് ജില്ല?
*പാലക്കാട്
8.കേരളത്തിലെ ആദ്യത്തെ വിവര സാങ്കേതിക വിദ്യാ ജില്ല?
*പാലക്കാട്
9.കേരളത്തിലെ ആദ്യ ലേബർ ബാങ്ക് സ്ഥിതി ചെയ്യുന്നത്?
*അകത്തേത്തറ
10.കേരളത്തിലെ ആദ്യത്തെ ഐ.ഐ.ടി. സ്ഥാപിതമായത്?
*പാലക്കാട്
11.കേരളത്തിലെ ആദ്യത്തെ കാറ്റാടിപ്പാടം സ്ഥാപിച്ചത്?
*കഞ്ചിക്കോട്
12.ഇന്ത്യയിലെ ആദ്യ ഡിഫൻസ് പാർക്ക് സ്ഥാപിതമായത്?
*ഒറ്റപ്പാലം
Rare facts
13.പാലക്കാട് മണി അയ്യർ ഏതു സംഗീതോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
*മൃദംഗം
14.സീതാർ കുണ്ഡ് വിനോദ സഞ്ചാരകേന്ദ്രം സ്ഥിതിചെയ്യുന്നത്?
*പാലക്കാട്
15.പഴയ കാലത്ത് 'നാലുദേശം’ എന്നറിയപ്പെട്ടിരുന്ന സ്ഥലം?
*ചിറ്റൂർ
16.വിവാദമായ പാത്രക്കടവ് പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്ന ജില്ല?
*പാലക്കാട്
ആസ്ഥാനങ്ങൾ
17.പട്ടാമ്പി നെല്ലുഗവേഷണ കേന്ദ്രം?
*പാലക്കാട്
18.പാലക്കാട് റെയിൽവേ ഡിവിഷൻ?
*ഒലവക്കോട്
19.ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ്?
*കഞ്ചിക്കോട്
20.മലബാർ സിമന്റ്സ്?
*വാളയാർ
21.കാർഷിക കടാശ്വാസ കമ്മീഷൻ?
*പാലക്കാട്
22.Government Goat Farm?
*അട്ടപ്പാടി
23.Fluid Control Research Institute?
*കഞ്ചിക്കോട്