10-08-2017, 03:55 PM
1.ജപ്പാൻ വിക്ഷേപിച്ച ഹയബൂസ (2005-ൽ) എന്ന പേടകം ഏതു ഛിന്ന ഗ്രഹത്തിലാണ് ഇറങ്ങിയത്?
*ഇറ്റോക്കാവ
2.ആദ്യമായി കണ്ടെത്തപ്പെട്ട ക്ഷുദ്രഗ്രഹം?
*സിറസ്(Ceres)
3.കുള്ളൻ ഗ്രഹ പട്ടികയിൽ ഉൾപ്പെടുത്തിയ ക്ഷുദ്രഗ്രഹം?
*സിറസ്
4.ക്ഷുദ്രഗ്രഹങ്ങളായ സിറിസ്, വെസ്റ്റ എന്നിവയെക്കുറിച്ച് പഠിക്കാനായി അയച്ച ദൗത്യം?
*ഡോൺ
5.ഏത് ക്ഷുദ്രഗ്രഹമാണ് ഭൂമിയിലേക്ക് പതിച്ച മനുഷ്യവംശം തുടച്ചുനീക്കപ്പെടാൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ ടെനിസൻ സർവ്വകലാശാലയിലെ ഗവേഷകർ കണ്ടെത്തിയത്?
*1950 ഡി.എ.
6.‘1950 ഡി.എ ക്ഷുദ്രഗ്രഹം’ ഏത് വർഷമാണ് ഭൂമിയിൽ പതിക്കുവാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയത്?
*2880 മാർച്ച് 16
ധൂമകേതുക്കൾ
7.വളരെ ദീർഘമായ പ്രദക്ഷിണ പഥത്തിലൂടെ സൂര്യനെ വലം വെച്ചുകൊണ്ടിരിക്കുന്ന വസ്തുക്കൾ?
*ധൂമകേതുക്കൾ (വാൽനക്ഷത്രങ്ങൾ)
8.വാൽനക്ഷത്രങ്ങൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത്?
*മഞ്ഞുകട്ട
9.വാൽനക്ഷത്രങ്ങളുടെ വാൽ ദൃശ്യമാകുന്നത്?
*ടിൻഡൽ പ്രഭാവത്താൽ
10.ധൂമകേതുക്കളുടെ വാൽ പ്രത്യക്ഷപ്പെടുന്ന ദിശ?
*സൂര്യന് വിപരീത ദിശയിൽ
11.വാൽനക്ഷത്രങ്ങളുടെ "ശിരസ്സ്” അറിയപ്പെടുന്നത്?
*ന്യൂക്ലിയസ്
12.വാൽനക്ഷത്രങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയപഠനം ആദ്യമായി ആരംഭിച്ചത്?
*സർ എഡ്മണ്ട് ഹാലി
13.വാൽനക്ഷത്രത്തിന്റെ ശിരസ്സിലിറങ്ങി പഠനം നടത്തിയ ദൗത്യം?
*റോസറ്റ
14.“ഹാലിയുടെ ധൂമകേതു” എത്ര വർഷം കൊണ്ടാണ് സൂര്യനെ പ്രദക്ഷിണം ചെയ്യുന്നത്?
*76 വർഷങ്ങൾ കൊണ്ട്
15.ഹാലിയുടെ വാൽനക്ഷത്രം അവസാനമായി ഭൂമിയിൽ ദൃശ്യമായത്?
*1986-ൽ (2062-ൽ വീണ്ടും ദൃശ്യമാകും)
16.ഹാലിയുടെ ധൂമകേതുവിന്റെ പരിക്രമണകാലം കണ്ടുപിടിച്ചത്?
*എഡ്മണ്ട് ഹാലി
17.ഇരുപതാം നൂറ്റാണ്ടിന്റെ വാൽനക്ഷത്രം എന്ന് വിളിക്കപ്പെടുന്നത്?
*ഹേൽബോപ്പ് (1999-ൽ ദൃശ്യമായി)
18.വാൽ നക്ഷത്രവുമായി കൂട്ടിയിടിച്ച ആദ്യത്തെ ബഹിരാകാശ ദൗത്യം?
*ഡീപ് ഇംപാക്ട്
19.ഡീപ് ഇംപാക്ടുമായി കൂട്ടിയിടിച്ച വാൽ നക്ഷത്രം?
*ടെംപിൾ-1 (2005 ജൂലായ്)
20.ഒരു വാൽനക്ഷത്രത്തിന്റെ വാലിൽ പ്രവേശിച്ച് ധൂളിപടലങ്ങൾ ശേഖരിച്ച പേടകം?
*സ്റ്റാർഡസ്റ്റ് (അമേരിക്ക)
21.'സ്റ്റാർഡസ്റ്റ്’ ഏത് വാൽനക്ഷത്രത്തിൽ നിന്നാണ് ധൂളികൾ ശേഖരിച്ചത്?
*വിൽറ്റ് -2 (2004 ജനുവരി 2)
22.ഏറ്റവും കുറഞ്ഞ പരിക്രമണകാലമുള്ള ധൂമകേതു?
*എൻ.കെ.യുടെ വാൽനക്ഷത്രം (ഏകദേശം 40 മാസത്തിൽ ഒരിക്കൽ)
23.പരിക്രമണകാലം ഏറ്റവും കൂടുതൽ ഉള്ളത്?
*കൊഹൗട്ടെക്കിന്റെ ധൂമകേതു (കൃത്യമായ പരിക്രമണകാലം ലഭിച്ചിട്ടില്ല)
24.വാൽനക്ഷത്രങ്ങളുടെ ഉത്ഭവമായി കരുതുന്നത്?
*ഊർത് മേഖല (പ്ലൂട്ടോയ്ക്കുമപ്പുറമുള്ള മേഘസദൃശ്യമായ വിശാല പ്രദേശം)
25.ഊർത് മേഘങ്ങൾ കണ്ടുപിടിച്ചത്?
*ജാൻ ഊർത്(Jan Oort)
26.ആന്തര ഊർത് മേഘങ്ങളിൽ കണ്ടെത്തിയ ആദ്യ ആകാശഗോളം?
*സെഡ്ന (Sedna)
ഉൽക്കകൾ
27.ക്ഷുദ്രഗ്രഹങ്ങളും വാൽനക്ഷത്രാവിശിഷ്ടങ്ങളും ദിശ വ്യതിയാനത്തിൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുമ്പോൾ ഘർഷണം മൂലമുള്ള അത്യുഗ്ര ചൂടിൽ കത്തി ഇല്ലാതാവുന്നതാണ് ഉൽക്കകൾ
28.കത്തിത്തീരാതെ ഭൂമിയിൽ പതിക്കുന്ന ഉൽക്കകൾ?
*ഉൽക്കാശിലകൾ
29.ലക്ഷക്കണക്കിന് ഉൽക്കകൾ അന്തരീക്ഷത്തിൽ വച്ച് ഒരുമിച്ച് കത്തുമ്പോൾ ഉണ്ടാകുന്ന ആകാശവിസ്മയമാണ്?
*കൊള്ളിമീനുകൾ (Shooting Stars)