10-08-2017, 03:58 PM
1.'കൊള്ളിയൻ','പതിക്കുന്ന താരങ്ങൾ’ എന്നറിയപ്പെടുന്നത്?
*ഉൽക്കകൾ
2.1999-ൽ ഭൂമിയിൽ കാണപ്പെട്ട ഉൽക്കാമഴ?
*ലിയോനിഡ് ഷവർ (Leonid shower)
3.ഭൂമിയിൽ ഇന്നേവരെ വീണിട്ടുള്ളതിൽ വച്ച് ഏറ്റവും ഭാരം കൂടിയ ഉൽക്കാശിലയായ (60 ടൺ) ഹോബ വെസ്റ്റ് പതിച്ചത്?
*1920 -ൽ നമീബിയയിൽ
നക്ഷത്രങ്ങൾ -പരിണാമം
4.പ്രപഞ്ചത്തിൽ പദാർത്ഥങ്ങൾ ഏറ്റവുമധികം കാണപ്പെടുന്ന അവസ്ഥ?
*പ്ലാസ്മ
5.സങ്കൽപ്പാതീതമായ ചൂടിൽ ആറ്റത്തിന്റെ ന്യൂക്ലിയസ്സിൽ നിന്നും മോചനം നേടി സ്വതന്ത്ര കണങ്ങളായി പെരുമാറുന്ന അവസ്ഥയാണ്?
*പ്ലാസ്മ
6.ദ്രവ്യത്തിന്റെ നാലാമത്തെ അവസ്ഥ?
*പ്ലാസ്മ
7.പുതിയ നക്ഷത്രങ്ങൾ പിറക്കുന്നത്?
*നെബുലയിൽ നിന്ന്
8.ഗ്യാലക്സികൾക്കിടയിൽ കാണപ്പെടുന്ന പൊടിപടലങ്ങളുടെയും വാതകങ്ങളുടെയും മേഘം?
*നെബുല
9.നെബുല എന്നതിന്റെ അർത്ഥം?
*മേഘം
10.ഒരു നെബുലയ്ക്ക് അണുസംയോജനം തുടങ്ങുവാൻ കുറഞ്ഞത് എത്ര ദ്രവ്യമാനം ആവശ്യമാണ്?
*സൂര്യന്റെ 0.084 പിണ്ഡം
11.നക്ഷത്രങ്ങളുടെ അകക്കാമ്പിൽ നടക്കുന്ന രാസപ്രവർത്തനം?
*അണുസംയോജനം(ന്യൂക്ലിയർ ഫ്യൂഷൻ)
12.ഒരു നക്ഷത്രത്തിന്റെ നിറം സൂചിപ്പിക്കുന്നത്?
*താപനിലയെ
13.അണുസംയോജനം തുടങ്ങുവാൻ ആവശ്യമായ നിശ്ചിത ദ്രവ്യമാനമെത്താതെ പരാജിതരാവുന്ന നെബുലകൾ അറിയപ്പെടുന്നത്?
*തവിട്ടുകുള്ളൻ (Brown Dwarf)
14.നക്ഷത്രങ്ങളുടെ അന്ത്യം നിർണയിക്കുന്ന ഘടകം?
*പിണ്ഡം
15.നക്ഷത്രങ്ങളുടെ വലുപ്പം കൂടുന്തോറും അവയുടെ ആയുസ്സ്?
*കുറയുന്നു
16.നക്ഷത്രത്തിന് ഗോളാകൃതി കൈവരിക്കുവാനാവശ്യമായ ബലം ലഭിക്കുന്നത്?
*അകക്കാമ്പിലേക്കുള്ള ഗുരുത്വാകർഷണ വലിവും അണുസംയോജനം മൂല മുള്ള ബാഹ്യതള്ളലും
17.നക്ഷത്രങ്ങളുടെ അകക്കാമ്പിലെ ഇന്ധനം ജ്വലിച്ചു തീരുമ്പോൾ ശേഷിക്കുന്ന അണുസംയോജനം ബാഹ്യ പാളികളിൽ നടക്കുന്നതിനനുസൃതമായി നക്ഷത്രം അവസാനഘട്ടങ്ങളിൽ ഭീമമായ അവസ്ഥ കൈവരിക്കുന്നതിനെ പറയുന്നത്?
*ചുവപ്പ് ഭീമൻ (Red Giant)
18.ചുവപ്പ് കുള്ളൻ നക്ഷത്രത്തിനുദാഹരണം?
*പ്രോക്സിമാ സെൻ്റൗറി
19.പ്രപഞ്ചത്തിലെ ഏറ്റവും ചെറിയ നക്ഷത്രങ്ങൾ?
*ന്യൂട്രോൺ നക്ഷത്രങ്ങൾ
20.സൂര്യന്റെ അന്ത്യഘട്ടം?
*വെള്ളക്കുള്ളൻ
21.വെള്ളക്കുള്ളൻ നക്ഷത്ര പരിധി നിർണയിച്ച ഇന്ത്യ വംശജനായ അമേരിക്കൻ ശാസ്ത്രജ്ഞൻ?
*സുബ്രമണ്യം ചന്ദ്രശേഖർ ( “ചന്ദ്രശേഖർ പരിധി” എന്നറിയപ്പെടുന്നു)
22.ചന്ദ്രശേഖർ പരിധി വ്യക്തമായി നിർണയിച്ചതിന് സുബ്രഹ്മണ്യം ചന്ദ്രശേഖറിന് നൊബേൽ പുരസ്കാര ലഭിച്ചവർഷം?
*1983 (ഫിസിക്സിൽ)
23.അതിവേഗതയിൽ ഭ്രമണം ചെയ്യുകയും വൻതോതിൽ വൈദ്യുതകാന്തിക വികിരണങ്ങൾ പുറത്തേക്കുവിടുകയും ചെയ്യുന്ന ന്യൂട്രോൺ നക്ഷത്രങ്ങൾ?
*പൾസറുകൾ (Pulsars)
24.പൾസറുകളെ ആദ്യമായി നിരീക്ഷിച്ചത്?
*ജോസെലിൻ ബേൽ ബേർണൽ (1967)
25.അതീവ സമ്മർദ്ദത്താൽ നക്ഷത്രത്തിന്റെ ബാഹ്യപാളികൾ പൊട്ടിത്തെറിക്കുന്നതിനെ പറയുന്നത്?
*നോവ (Nova)
26.നക്ഷത്രങ്ങൾ അകക്കാമ്പുൾപ്പെടെ പൊട്ടിത്തെറിക്കുന്നതിനെ പറയുന്നത്?
*സൂപ്പർ നോവ (Super Nova)
27.പ്രപഞ്ചത്തിന്റെ അതിർത്തിയായി പരിഗണിക്കപ്പെടുന്ന നക്ഷത്ര സമാന പദാർത്ഥങ്ങൾ?
*ക്വാസറുകൾ (Quasars)
കുള്ളന്മാർ
28.നക്ഷത്രങ്ങളിലെ പ്രധാന ഇന്ധനമാകുന്ന ഹൈഡ്രജൻ കത്തിത്തീർന്ന് മൃതാവസ്ഥയിലെത്തിയ നക്ഷത്രങ്ങൾ?
*കറുത്ത കുള്ളൻ (Black Dwarf)
29.സൂര്യന്റെ പകുതിയിൽ താഴെമാത്രം ദ്രവ്യമാനമുള്ള ചെറു നക്ഷത്രങ്ങൾ അറിയപ്പെടുന്നത്?
*ചുവപ്പ് കുള്ളൻ (Red Dwarf)
30.സൂര്യനെക്കാൾ 1.4 മടങ്ങിൽ താഴെ പിണ്ഡമുള്ള നക്ഷതങ്ങളുടെ അവസാനഘട്ടം അറിയപ്പെടുന്നത്?
*വെള്ളക്കുള്ളൻ (White Dwarf)