11-08-2017, 09:54 AM
1.ചന്ദ്രന്റെ എത്ര ശതമാനം ഭാഗം ഭൂമിയിൽ നിന്നും ദൃശ്യമാണ്?
*59%
2.ഭൂമിയിൽ നിന്ന് നോക്കുമ്പോൾ കാണപ്പെടുന്ന ചന്ദ്രനിലെ കറുത്ത പാടുകൾ?
*മരിയ
3.ചന്ദ്രോപരിതലത്തിലെ തെളിഞ്ഞ ഭാഗങ്ങൾ?
*ടെറേ
4.ചന്ദ്രനിലെ ഗർത്തങ്ങളെ ആദ്യമായി നിരീക്ഷിച്ചത്?
*ഗലീലിയോ ഗലീലി
5.ചന്ദ്രനിലെ ഏറ്റവും വലിയ ഗർത്തം?
*ബെയ്ലി ഗർത്തം
6.അരിസ്റ്റാർക്കസ് ഗർത്തം കാണപ്പെടുന്നത്?
*ചന്ദ്രനിൽ
7.ചന്ദ്രനിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
*ലെബിനിറ്റ്സ് (ചന്ദ്രനിൽ ഏകദേശം 1.കി.മീ ഉയരം)
8.ഒരേ മാസത്തിൽ തന്നെ ദർശനീയമാകുന്ന രണ്ടാമത്തെ പൂർണ്ണ ചന്ദ്രൻ?
*നീലചന്ദ്രൻ (Blue Moon)
9.ഭൂമിയിൽ നിന്നും നോക്കുമ്പോൾ ചന്ദ്രക്കലകൾ വലുതാവുന്നതിനെ പറയുന്നത്?
*വൃദ്ധി (Waxing)
10.ചന്ദ്രൻ ചെറുതാകുന്നതിനെ പറയുന്നത്?
*ക്ഷയം (Waning)
11.അമേരിക്കയുടെ ചാന്ദ്രപര്യവേഷണ പരിപാടിക്കു പറയുന്നത്?
*അപ്പോളോ ദൗത്യങ്ങൾ
12.ചന്ദ്രനെക്കുറിച്ച് പഠിക്കാനായി 1961-1965 കാലയളവിൽ അമേരിക്ക വിക്ഷേപിച്ച വാഹനങ്ങൾ?
*റേഞ്ചർ
13.ചന്ദ്രനിലിറങ്ങിയ ആദ്യ അമേരിക്കൻ പേടകം?
*റേഞ്ചർ 4
14.മനുഷ്യനെയും കൊണ്ട് ആദ്യമായി ചന്ദ്രനെ വലം വെച്ച പേടകം?
*അപ്പോളോ 8
15.ചന്ദ്രനിൽ മനുഷ്യനെ വഹിച്ചുകൊണ്ട് എത്തിയ ആദ്യ പേടകം?
*അപ്പോളോ XI (1969 ജൂലൈ 21)
16.ചന്ദ്രനിൽ ഇറങ്ങിയ ആദ്യ വ്യക്തികൾ?
*നീൽ ആംസ്ട്രോങ്, എഡ്വിൻ ആൾഡ്രിൻ
17."ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു ചെറിയ കാൽവെയ്പ്പ്,മാനവരാശിയെ സംബന്ധിച്ചിടത്തോളം ഒരു കുതിച്ചു ചാട്ടം” ആരുടെ വാക്കുകളാണിത്?
*നീൽ ആംസ്ട്രോങ്
18.ആംസ്ട്രോങ്ങും ആൾഡ്രിനും ചന്ദ്രോപരിതലത്തിൽ ഇറങ്ങിയപ്പോൾ മാത്യപേടകമായ കൊളംബിയയെ നിയന്ത്രിച്ചിരുന്നത്?
*മൈക്കിൾ കോളിൻസ്
19.എഡ്വിൻ ആൾഡ്രിൻ എഴുതിയ ആത്മകഥ?
*മാഗ്നിഫിസന്റ് ഡിസൊലേഷൻ (Magnificent Desolation)
20.നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൾഡ്രിനും ചക്രേന്ദാപരിതലത്തിൽ ഇറങ്ങിയ സ്ഥലം?
*പ്രശാന്തതയുടെ സമുദ്രം (Sea of Tranquility)
21.158 രാഷ്ട്രത്തലവന്മാരുടെ സന്ദേശങ്ങൾ അടങ്ങിയ ലോഹഫലകമാണ് നീൽ ആംസ്ട്രോങ് ചന്ദ്രനിൽ നിക്ഷേപിച്ചിട്ടുള്ളത്
22.ചന്ദ്രോപരിതലത്തിൽ ഇറങ്ങാൻ ഉപയോഗിച്ച ചെറു വാഹനം?
*ഈഗിൾ
23.മനുഷ്യൻ ഇറങ്ങിയിട്ടുള്ള ഏക ഭൗമേതര ഗോളം?
*ചന്ദ്രൻ
24.മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയ സമയത്തെ അമേരിക്കൻ പ്രസിഡന്റ്?
*റിച്ചാർഡ് നിക്സൺ
25.ചന്ദ്രനിൽ ആദ്യമായി വാഹനം ഓടിച്ച വ്യക്തി?
*ജയിംസ് ഇർവിൻ
26.ചന്ദ്രോപരിതലത്തിൽ ഇറങ്ങി സഞ്ചരിച്ച ആദ്യ യന്ത്ര മനുഷ്യൻ (Rover?
*ലുണോഖോഡ് (ചന്ദ്രനിലെത്തിച്ചത് ലൂണാ -XVII : 1970)
27.ചന്ദ്രനിലൂടെ സഞ്ചരിച്ച ആദ്യ വാഹനം?
*ലൂണാർ റോവർ (1971-ൽ)
ലൂണയുടെ കഥ
28."ലൂണ”' എന്ന ലാറ്റിൻ പദത്തിനർത്ഥം ?
*ചന്ദ്രൻ
29.ചന്ദ്രനിലോട്ട് ആദ്യമായി ഒരു പേടകം വിക്ഷേപിക്കുന്ന രാജ്യം?
*സോവിയറ്റ് യൂണിയൻ ("ലൂണാ -1”, 1959)
30.ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ പേടകം ?
*ലൂണാ II (1959)
31.ഭൗമേതര ലോകത്ത് എത്തിയ ആദ്യപേടകം?
*ലൂണാ II (1959)
32.ചന്ദ്രന്റെ ഇതുവരെ ദർശനീയമല്ലാതിരുന്ന മറുപുറത്തിന്റെ ഫോട്ടോ അയച്ചുതന്ന പേടകം?
*ലൂണാ III (1959)
33.ചന്ദ്രനിൽ സുരക്ഷിതമായി ഇറങ്ങിയ ആദ്യ പേടകം?
*ലൂണാ IX (1966)
34.ചന്ദ്രനിൽ നിന്നും പാറക്കഷണങ്ങൾ, മണ്ണ് ഇവ ശേഖരിച്ചു ഭൂമിയിലെത്തിച്ച പേടകം?
*ലൂണാ xVI (1970)