11-08-2017, 10:44 AM
1.1971-ൽ ലൂണാർ റോവറിനെ ചന്ദ്രനിലെത്തിച്ച വാഹനം?
*അപ്പോളോ 15
2.ഇതുവരെയായി മനുഷ്യനെ വഹിച്ചുകൊണ്ട് എത്ര ദൗത്യങ്ങൾ നടന്നിട്ടുണ്ട്?
6(അപ്പോളോ XI,XII,XIV,XV,XVI,XVII)
3.അപ്പോളോ സീരീസിലെ അവസാന പേടകം?
*അപ്പോളോ-17
4.ഇതുവരെ പേരാണ് ചന്ദ്രപ്രതലത്തിൽ ഇറങ്ങിയിട്ടുള്ളത്.
5.അവസാനമായി ചന്ദ്രനിൽ ഇറങ്ങിയ വ്യക്തി?
*യൂജിൻ സെർനാൻ (അപ്പോളോ XVII :1972)
6.1990-ൽ മൂസസ് എന്ന പേടകത്തെ ചന്ദ്രനിലേക്ക് അയച്ച രാജ്യം?
*ജപ്പാൻ
7.2007-ൽ ചൈന അയച്ച ചന്ദ്രപേടകം?
*ഷാങ് ഇ-1
8.2007-ൽ ജപ്പാൻ വിക്ഷേപിച്ച ചന്ദ്രപേടകം?
*കഗുയ
9.യൂറോപ്യൻ സ്പേസ് ഏജൻസി (ESA) ചന്ദ്രനെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കാൻ അയച്ച ആദ്യ പേടകം?
*സ്മാർട്ട് -1 (Smart-1)
10.2009 ഒക്ടോബർ 9ന് ചന്ദ്രനിലെ ജലസാന്നിദ്ധ്യം പഠിക്കാനായി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇടിച്ചിറക്കിയ നാസയുടെ ദൗത്യം?
*എൽക്രോസ് ഉപഗ്രഹവും സെന്റോർ റോക്കറ്റും
ഇന്ത്യയുടെ ചന്ദ്രയാൻ
11.ഇന്ത്യയുടെ ആദ്യ ചാന്ദ്ര പര്യവേഷണ ദൗത്യം?
*ചന്ദ്രയാൻ 1
12.ആന്ധ്രാ പ്രദേശിലെ നെല്ലൂർ ജില്ലയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നുമാണ് ചന്ദ്രയാൻ വിക്ഷേപിച്ചത്
13.ചന്ദ്രയാൻ നിർമ്മിച്ച കേന്ദ്രം?
*ഐ.എസ്.ആർ.ഒ സാറ്റലൈറ്റ് സെന്റർ ബാഗ്ലൂർ
14.ചന്ദ്രയാൻ പേടകത്തെ വഹിച്ചുകൊണ്ടുപോയ റോക്കറ്റ്?
*PSLV C XI
15.സൂര്യനിൽ നിന്നാണ് ചന്ദ്രയാൻ പ്രവർത്തങ്ങൾക്കാവശ്യമായ ഊർജ്ജം ലഭിക്കുന്നത്
16.സൂര്യപ്രകാശത്തിന്റെ അഭാവത്തിൽ ചന്ദ്രയാന്റെ പ്രവർത്തങ്ങൾക്കാവശ്യമായ ഊർജ്ജം നൽകുന്നത്?
*ലിഥിയം ആയൺ ബാറ്ററി
17.എത്ര ബഹിരാശ പേടകങ്ങളുമായിട്ടാണ്(Payloads) ചന്ദ്രയാൻ യാത്ര തുടങ്ങിയത്?
*പതിനൊന്ന്
ചന്ദ്രനിലെ ലോഹഫലകം
18.നീൽ ആംസ്ട്രോങ് ചന്ദ്രനിൽ സ്ഥാപിച്ച ഫലകത്തിൽ എഴുതിയിരുന്നത്?
*ഞങ്ങൾ ഇവിടെയെത്തിയത് മാനവരാശിക്കാകെ സമാധാനത്തിനു വേണ്ടിയാണ്’
19.ഇന്ത്യയ്ക്കുവേണ്ടി ചന്ദ്രനിലെ ലോഹഫലകത്തിൽ സന്ദേശം നൽകിയത്?
*വി.വി. ഗിരി (അന്നത്തെ ആക്ടിംഗ് പ്രസിഡന്റ് )
20.വി.വി. ഗിരി ചന്ദ്രനിലെ ലോഹഫലകത്തിൽ നൽകിയ സന്ദേശം?
*‘മനുഷ്യകുലത്തിനു നന്മവരാൻ ചന്ദ്രയാത്രയ്ക്കു കഴിയട്ടെ’
ചൈനീസ് കുതിപ്പ്
21.ചന്ദ്രനിലേക്ക് വിക്ഷേപിച്ച പേടകം തിരികെ എത്തിച്ച് ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആദ്യ ഏഷ്യൻ രാജ്യം?
*ചൈന
22.ശാസ്ത്രപരീക്ഷണങ്ങൾക്കും. പ്രകൃതി സർവ്വേകൾക്കും, കാർഷിക ആവശ്യങ്ങൾക്കും മറ്റും പ്രയോജനപ്പെടുത്താവുന്ന വിദൂര സംവേദനശേഷിയുള്ള ചൈനയുടെ ഉപഗ്രഹം?
*യാവൊഗാൻ 23
23.ചൈനയുടെ ബഹിരാകാശ പരീക്ഷണശാലയായ ടിയാൻ-ടോംഗ്-II ൽ നിന്നും അടുത്തിടെ വിക്ഷേപിച്ച മൈക്രോസാറ്റലൈറ്റ്?
*Banxing 2
24.മൊബൈൽ ടെലികമ്മ്യൂണിക്കേഷനുവേണ്ടി ചൈന ആദ്യമായി വിക്ഷേപിച്ച കൃതിമ ഉപഗ്രഹം?
*ടിയാൻ -ടോങ് -01
25.ചൈന അടുത്തിടെ വിക്ഷേപിച്ച ഹൈ റസലൂഷൻ റഡാർ ഇമേജിംഗ് സാറ്റ്ലൈറ്റ്?
*Gaofen-3
26.അടുത്തിടെ 22-ാമത് ന്യൂ ജനറേഷൻ സാറ്റ്ലൈറ്റ് വിക്ഷേപിച്ച രാജ്യം?
*ചൈന
27.അടുത്തിടെ ചൈന വിക്ഷേപിച്ച തിരിച്ചിറക്കാൻ കഴിയുന്ന ഉപഗ്രഹം?
*എസ്.ജെ -10
Extra Mark
28.2016 ൽ അന്തരിച്ച അമേരിക്കൻ ചാന്ദ്രയാത്രികൻ?
*എഡ്ഗർ മിച്ചെൽ (അപ്പോളോ -14 ചാന്ദ്രദൗത്യത്തിൽ ഉൾപ്പെടുകയും ചന്ദ്രനിൽ കാലുകുത്തുകയും ചെയ്തിരുന്നു.)