11-08-2017, 11:17 AM
1.ചന്ദ്രയാനിലുണ്ടായിരുന്ന ഇന്ത്യൻ പേ ലോഡുകളുടെ എണ്ണം?
*5
2.ചന്ദ്രനിലേയ്ക്കുള്ള 68-ാമത്തെ ദൗത്യമാണ് ചന്ദ്രയാൻ
3.ഭാരതത്തിന്റെ ത്രിവർണ്ണ പതാകയുമായി ചന്ദ്രോപരിതലത്തിൽ പതിച്ച ചന്ദ്രയാനിലെ പേടകം?
*മൂൺ ഇംപാക്ട് പ്രോബ്
4.മൂൺ, ഇംപാക്ട് പ്രോബ് (MIP) ചന്ദ്രനിൽ പതിച്ച സ്ഥലം?
*ഷാക്കിൽട്ടൺ ഗർത്തം
5.ചന്ദ്രനിൽ പതാക പാറിക്കുന്ന 4-ാമത്തെ രാജ്യം?
*ഇന്ത്യ
6.ചന്ദ്രോപരിതലത്തിൽ ജലാംശത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയ ചന്ദ്രയാൻ 1 -ൽ നാസ ഘടിപ്പിച്ചിരുന്ന പരീക്ഷണ ഉപകരണം?
*മൂൺ മിനറോളജി മാപ്പർ (എംക്യൂബിക്)
7.മൂൺ മിനറോളജി മാപ്പർ നിർമ്മിച്ചത്?
*നാസ
8.ചന്ദ്രയാൻ ദൗത്യത്തിന്റെ സയന്റിസ്റ്റ്?
*ജെ. എൻ. ഗോസ്വാമി
9.ചന്ദ്രയാൻ-1 ന്റെ പ്രോജക്ട് ഡയറക്ടർ?
*എം.അണ്ണാദുരൈ
10.ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ രണ്ടാമത്തെ വിക്ഷേപണം?
*ചന്ദ്രയാൻ 2
11.ചന്ദ്രയാൻ-2 ന് ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യം?
*റഷ്യ
12.ചന്ദ്രനിൽ ഇറങ്ങിയ ചൈനയുടെ ആളില്ലാത്ത ബഹിരാകാശ പേടകം?
*ചാങ് 3
13.ചാങ് 3 ഇറങ്ങിയ ചന്ദ്രനിലെ പ്രദേശം?
*മഴവിൽ പ്രദേശം
14.ചാങ് 3 പേടകത്തിൽ ഉണ്ടായിരുന്ന റോബോട്ടിക് വാഹനം?
*Yutu (Jade Rabbit)
15.ചന്ദ്രനിൽ റോബോട്ടിക് വാഹനം ഇറക്കുന്ന മൂന്നാമത്തെ രാജ്യം?
*ചൈന
16.ചന്ദ്രനിലെ പൊടിപടലങ്ങളെക്കുറിച്ച് പഠിക്കാൻ നാസ 2013 ൽ വിക്ഷേപിച്ച പേടകം?
*ലാഡി
കൂടിയതും കുറഞ്ഞതും
17.ചന്ദ്രനിലിറങ്ങിയ എറ്റവും പ്രായം കൂടിയ വ്യക്തി?
*അലൻ ഷെപ്പോർഡ് (47 വയസ്സ്)
18.ചന്ദ്രനിലിറങ്ങിയ എറ്റവും പ്രായം കുറഞ്ഞ വ്യക്തി?
*ചാൾസ് ഡ്യൂക്ക് (36 വയസ്സ്)
ചന്ദ്രയാൻ വിവിധ ഘട്ടങ്ങളിലൂടെ
19.ചന്ദ്രനിലോട്ടുള്ള ആദ്യ പര്യവേഷണ പദ്ധതിയായ ചന്ദ്രയാൻ-1 വിക്ഷേപിച്ചത്?
*2008 ഒക്ടോബർ 22
20.ചന്ദ്രന്റെ പ്രദക്ഷിണപഥത്തിൽ (504 കി.മീ ഉയരത്തിൽ) ചന്ദ്രയാൻ എത്തിയത്?
*2008 നവംബർ 8
21.ഭാരതത്തിന്റെ ത്രിവർണ്ണ പതാകയുമായി മൂൺ ഇംപാക്ട് പ്രോബ് (MIP) ചന്ദ്രന്റെ ഉപരിതലത്തിൽ പതിച്ചത്?
*2008 നവംബർ 14 (നെഹ്റുവിന്റെ ജന്മദിനത്തിൽ)
22.ചന്ദ്രയാന്റെ പ്രവർത്തനം അവസാനിച്ചതായി ഐ. എസ്.ആർ.ഒ. പ്രഖ്യാപിച്ചത്?
*2009 ആഗസ്റ്റ് 29
23.ചന്ദ്രയാനിലുണ്ടായിരുന്ന നാസയുടെ മൂൺ മിനറോളജി മാപ്പർ (M3) എന്ന പേടകം ചന്ദ്രനിൽ ധാരാളം ജലം ഉണ്ടെന്ന് കണ്ടെത്തിയത്?
*2009 സെപ്തംബർ 24
24.ചന്ദ്രയാൻ-1 എത്ര ദിവസമാണ് പ്രവർത്തന നിരതമായിരുന്നത്?
*312 ദിവസം
തെറ്റരുത്
25.ചന്ദ്രയാൻ നിർമ്മാണത്തിന്റെ പ്രാരംഭ നടപടികൾ ആരംഭിക്കുമ്പോൾ ISRO ചെയർമാൻ?
*ഡോ.കെ.കസ്തൂരി രംഗൻ
26.ചന്ദ്രയാൻ വിക്ഷേപണ സമയത്തെ ISRO ചെയർമാൻ?
*ഡോ.ജി.മാധവൻനായർ
27.ചന്ദ്രയാന്റെ വിക്ഷേപണ സമയത്ത് വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ ഡയറക്ടർ?
*ഡോ.കെ.രാധാകൃഷ്ണൻ