18-07-2017, 09:20 AM
മലപ്പുറം
>സ്ഥാപിതമായ വർഷം - 1969 ജൂൺ 16
>ജനസാന്ദ്രത -1158 ച.കീ.മി
>സ്ത്രീപുരുഷ അനുപാതം - 1096/1000
>കടൽത്തീരം - 70കീ.മി
>മുനിസിപ്പാലിറ്റി - 12
>താലൂക്ക് - 7
>ബ്ലോക്ക് പഞ്ചായത്ത് - 15
>ഗ്രാമപഞ്ചായത്ത്-94
>നിയമസഭാ മണ്ഡലം -16
>ലോകസഭാ മണ്ഡലം-2 (പൊന്നാനി,മലപ്പുറം)
1.സാമൂതിരിമാരുടെ സൈനിക ആസ്ഥാനം?
*മലപ്പുറം
2.കേരളത്തിലെ ആദ്യത്തെ അക്ഷയകേന്ദ്രം ആരംഭിച്ച പഞ്ചായത്ത്?
*പള്ളിക്കൽ
3.ആഢ്യൻ പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല?
*മലപ്പുറം
4.മലബാർ സ്പെഷ്യൽ പോലീസ് സ്ഥാപിക്കാൻ മുൻകൈ എടുത്ത ബ്രിട്ടീഷുകാരൻ?
*റിച്ചാർഡ് ഹിച്ച് കോക്ക്
5.മാമാങ്കം വേദിയായിരുന്ന തിരുനാവായ ക്ഷേത്രം സ്ഥിതി ചെയ്യുന്ന നദീതീരം?
*ഭാരതപ്പുഴ
6.മാമാങ്കത്തിന് ചാവേറുകളെ അയച്ചിരുന്ന രാജാവ്?
*വള്ളുവക്കോനാതിരി
7.കോഴിക്കോട് വിമാനത്താവളം സ്ഥിതിചെയ്യുന്ന കരിപ്പൂർ ഏതു ജില്ലയിലാണ്?
*മലപ്പുറം
8.ഇടശ്ശേരിയുടെ ജന്മനാട്?
*പൊന്നാനി
9.മലപ്പുറം ജില്ലയിലെ ഏക തുറമുഖം?
*പൊന്നാനി
10.കേരളത്തിലെ മെക്ക് (ചെറിയ മെക്ക) എന്നറിയപ്പടുന്ന സ്ഥലം?
*പൊന്നാനി
11.കൊച്ചി രാജവംശത്തിന്റെ (പെരുമ്പടപ്പ് സ്വരൂപം) ആദ്യകാല ആസ്ഥാനം?
*പൊന്നാനി
12.ഭാരതപ്പുഴ അറബിക്കടലിൽ ചേരുന്ന സ്ഥലം?
*പൊന്നാനി
13.കേരളത്തിലെ ആദ്യത്തെ സ്ത്രീധന രഹിത പഞ്ചായത്ത്?
*നിലമ്പൂർ
14.മലപ്പുറം ജില്ലയിലെ പ്രധാന കായൽ?
*ബിയ്യം കായൽ
15.കേരളത്തിലെ ആദ്യത്തെ ബയോ റിസോഴ്സ് നാച്വറൽ പാർക്ക് സ്ഥിതി ചെയ്യുന്നത്?
*നിലമ്പൂർ
16.ഏറ്റവും പഴക്കം ചെന്ന തേക്കിൻതോട്ടം സ്ഥിതി ചെയ്യുന്ന സ്ഥലം?
*നിലമ്പൂർ (കനോലിപ്ലോട്ട്)
17.ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്നത്?
*വെളിയന്തോട് (നിലമ്പൂർ)
18.കോട്ടയ്ക്കൽ ആര്യ വൈദ്യശാല സ്ഥിതി ചെയ്യുന്ന ജില്ല?
*മലപ്പുറം
അടിസ്ഥാന വിവരങ്ങൾ
19.ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല?
*മലപ്പുറം
20.ജനസംഖ്യാ വളർച്ചാ നിരക്ക് ഏറ്റവും കൂടുതലുള്ള ജില്ല?
*മലപ്പുറം (13.39%)
21.കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതിയായ അക്ഷയയ്ക്കു തുടക്കം കുറിച്ച ജില്ല?
*മലപ്പുറം
22.കുടുംബശ്രീ പദ്ധതി ആദ്യമായി നടപ്പിലാക്കിയ ജില്ല?
*മലപ്പുറം (1998)
Knowledge
23.ഇന്ത്യയിലെ നൂറ് ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ ഗ്രാമപഞ്ചായത്ത്?
*നിലമ്പൂർ