12-08-2017, 10:35 AM
1.ഇന്ത്യ വിക്ഷേപിച്ച ആദ്യ കൃത്രിമ ഉപഗ്രഹം?
*ആര്യഭട്ട (360 kg)
2.ആര്യഭട്ടയും ഭാസ്ക്കരയും വിക്ഷേപിച്ചത്?
*സോവിയറ്റ് യൂണിയനിലെ ബെയ്ക്കനൂർ വിക്ഷേപണ കേന്ദ്രത്തിൽ വച്ച് (വോൾഗോ ഗ്രാഡ്) (1975 ഏപ്രിൽ 19)
3.ആര്യഭട്ട വിക്ഷേപണ സമയത്തെ ഐ.എസ്.ആർ.ഒ ചെയർമാൻ?
*സതീഷ് ധവാൻ
4.ഭാരതത്തിന്റെ രണ്ടാമത്തെ കൃത്രിമ ഉപഗ്രഹം?
*ഭാസ്ക്കര -1
5.ഭാസ്ക്കര വിക്ഷേപിച്ച വർഷം?
*1979 ജൂൺ 7
6.ഭാസ്ക്കര II വിക്ഷേപിച്ച വർഷം?
*1981 നവംബർ 20
7.ഇന്ത്യയിൽ നിന്നും വിക്ഷേപിച്ച ആദ്യ കൃത്രിമ ഉപഗ്രഹം?
*രോഹിണി (ശ്രീഹരിക്കോട്ടയിൽ നിന്ന്)
8.രോഹിണി വിക്ഷേപണത്തിനായി ഉപയോഗിച്ച വാഹനം?
*എസ്.എൽ .വി.
ബഹിരാകാശ ഏജൻസികളും ആസ്ഥാനങ്ങളും
9.ISRO യുടെ അന്തരീക്ഷ ഭവൻ?
*ബംഗളൂരു
10.മാസ്റ്റർ കൺട്രോൾ ഫെസിലിറ്റി (MCF)?
*ഹസൻ (കർണാടകം),ഭോപ്പാൽ (മധ്യപ്രദേശ് )
11.ഫിസിക്കൽ റിസർച്ച് ലബോറട്ടറി?
*അഹമ്മദാബാദ് (ഗുജറാത്ത്)
12.സ്പെയ്സ് ആപ്ലിക്കേഷൻ സെന്റർ?
*അഹമ്മദാബാദ്
13.ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ (LPSC)?
*ബംഗളൂരു, മഹേന്ദ്രഗിരി, തിരുവനന്തപുരം
14.ISRO സാറ്റലൈറ്റ് സെന്റർ (SAC)?
*ബംഗളൂരു
15.സതീഷ് ധവാൻ സ്പെയ്സ് സെന്റർ (SDSC)?
*ശ്രീഹരിക്കോട്ട (ആന്ധ്രാപ്രദേശ്)
16.വിക്രം സാരാഭായ് സ്പെയ്സ് സെന്റർ (VSSC)?
*തിരുവനന്തപുരം
17.തുമ്പ ഇക്വിറ്റോറിയൽ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷൻ TERLS)?
*തുമ്പ (തിരുവനന്തപുരം)
18.നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ (NRSC)?
*ഹൈദരാബാദ്
19.നാഷണൽ അറ്റമോസ്ഫിറിക് റിസർച്ച് ലബോറട്ടറി?
*തിരുപ്പതി
20.നോർത്ത് ഈസ്റ്റേൺ സ്പേസ് ആപ്ലിക്കേഷൻ സെന്റർ?
*ഷില്ലോങ്
21.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിംഗ് (IIRS)?
*ഡെറാഡൂൺ
22.ഇന്ത്യൻ ഡീപ് സ്പെയ്സ് നെറ്റ് വർക്ക് (IDSN)?
*ബംഗളൂരു
23.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്സ് സയൻസ് ആന്റ് ടെക്നോളജി (IIST)?
*തിരുവനന്തപുരം
24.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സ് (IIA)?
*ബംഗളൂരു
25.ആൻട്രിക്സ് കോർപ്പറേഷൻ?
*ബംഗളൂരു
ഉറപ്പിക്കാം
*ഇന്ത്യൻ യൂക്ലിഡ് -ഭാസ്കരാചാര്യൻ
*ഇന്ത്യൻ ന്യൂട്ടൻ -ആര്യഭട്ടൻ
*ഇന്ത്യൻ എെൻസ്റ്റീൻ-നാഗാർജുന
*ഇന്ത്യൻ എഡിസൺ -ജി.ഡി.നായിഡു
ആസ്ട്രോസാറ്റ്
26.ഇന്ത്യയുടെ ആദ്യ ബഹിരാകാശ ടെലസ്കോപ്പ്?
*ആസ്ട്രോസാറ്റ്
27.ആസ്ട്രോസാറ്റ് വിക്ഷേപണ കേന്ദ്രം?
*സതീഷ് ധവാൻ സ്പേസ് സെന്റർ (ആന്ധാപ്രദേശ്, 2015 സെപ്റ്റംബർ 28)
28.ആസ്ട്രോസാറ്റിനെ വഹിച്ചുകൊണ്ടുപോയ റോക്കറ്റ്?
*PSLV C30
29.ബഹിരാകാശ ടെലസ്കോപ്പ് വിക്ഷേപിച്ച മറ്റ് രാജ്യങ്ങൾ?
*അമേരിക്ക,റഷ്യ ,ജപ്പാൻ,യൂറോപ്യൻ യൂണിയൻ
30.ആസ്ട്രോസാറ്റിനൊപ്പം ഉണ്ടായിരുന്ന മറ്റ് വിദേശ ഉപഗ്രഹങ്ങളുടെ എണ്ണം?
*6 LAPAN-A2 (ഇന്തോനേഷ്യ),NLS-14( കാനഡ), LEMUR Satellites(യു.എസ്.എ)
31.നാസയുടെ ഹബിൾ ടെലസ്കോപ്പിനോട് സാദൃശ്യമുള്ള ഇന്ത്യയുടെ ബഹിരാകാശ ടെലസ്കോപ്പ്?
*ആസ്ട്രോസാറ്റ്
32.ആസ്ട്രോസാറ്റിന്റെ ഭാരം?
*1513 kg
33.നീളം?
*45 മീറ്റർ
34.മിഷൻ കാലയളവ്?
*5 വർഷം