12-08-2017, 12:09 PM
1.ഇന്ത്യയുടെ ആദ്യ തദ്ദേശീയ ക്രയോജനിക് എൻജിൻ വിജയകരമായി ഉപയോഗിച്ച വിക്ഷേപണ വാഹനം?
*ജി.എസ്.എൽ.വി. D5 (2014 ജനുവരി 5 ന്)
2.ജി.എസ്.എൽ.വി. D5 വിക്ഷേപണ വാഹനമുപയോഗിച്ച് ഭ്രമണപഥത്തിലെത്തിച്ച വാർത്താവിനിമയ ഉപഗ്രഹം?
*ജിസാറ്റ് 14
3.ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിച്ച എത്രാമത്തെ രാജ്യമാണ് ഇന്ത്യ ?
*ആറാമത്തെ
4.നാല് ഉപഗ്രഹങ്ങളെ ആദ്യമായി ഭ്രമണപഥത്തിലെത്തിച്ച ഇന്ത്യയുടെ വിക്ഷേപണ വാഹനം?
*പി.എസ്.എൽ.വി.സി.-7 I (PSLV C -19 വാഹനത്തിൽ 2012 ഏപ്രിൽ 26-ന് വിക്ഷേപിച്ചു)
5.ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച റഡാർ ഇമേജിംഗ് ഉപഗ്രഹം?
*റിസാറ്റ് - I
6.റിസാറ്റ് -I ന്റെ പ്രോജക്റ്റ് ഡയറക്ടർ?
*എൻ.വളർമതി
7.ഡിസാസ്റ്റർ മാനേജ്മെന്റിനായി ഉപയോഗിക്കുന്ന കൃത്രിമ ഉപഗ്രഹം?
*റിസാറ്റ് -2 (2009 ഏപ്രിൽ 20)
8.മേഘത്തിനുള്ളിൽക്കൂടിയും ഭൂമിയെ നിരീക്ഷിക്കാൻ ശേഷിയുള്ള റഡാർ ഇമേജിങ് സാറ്റലൈറ്റ്?
*റിസാറ്റ് - 2
9.നാസയുടെ ഇന്നവേറ്റീവ് അഡ്വാൻസ് കോൺസെപ്റ്റ്സ്
(NIAC) പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ?
*രത്നകുമാർ ബുഗ്ഗ
10.സമുദ്രപഠനങ്ങൾക്കായുള്ള ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹം?
*ഓഷൻസാറ്റ് -1
11.ഐ. ആർ എസ്. പി 4 എന്നറിയപ്പെടുന്ന ഉപഗ്രഹം?
*ഓഷൻസാറ്റ് -1 (1999 മെയ് 26ന് ശ്രീഹരികോട്ടയിൽ നിന്ന് വിക്ഷേപിച്ചു )
12.പി.എസ്.എൽ.വി-സി20-ൽ ഉണ്ടായിരുന്ന ഇന്ത്യ-ഫ്രാൻസ് സംയുക്ത സംരംഭമായ ഉപഗ്രഹം?
*സരൾ
RLV-TD
13.പുനരുപയോഗിക്കാൻ കഴിയുന്ന ISROയുടെ വിക്ഷേപണ വാഹനം ?
*RLV-TD (Reusable Launch Vehicle Technology Demonstrator)
14.RLV-TD വിക്ഷേപിച്ചത്?
*2016 മേയ് 23
15.വിക്ഷേപണ കേന്ദ്രം?
*സതീഷ് ധവാൻ സ്പേസ് സെന്റർ (ശ്രീഹരിക്കോട്ട)
GSLV Mark III
16.ഇന്ത്യയുടെ ഏറ്റവും ഭാരം കൂടിയ റോക്കറ്റ്?
*GSLV Mark III
17.GSLV Mark III വിക്ഷേപിച്ച തീയ്യതി?
*2014 ഡിസംബർ 18
18.GSLV Mark III യുടെ വിക്ഷേപണ കേന്ദ്രം?
*സതീഷ് ധവാൻ സ്പേസ് സെന്റർ(ശ്രീഹരിക്കോട്ട )
19.GSLV Mark III യുടെ ആകെ നിർമ്മാണ ചിലവ്?
*140 കോടി
20.GSLV Mark III വിക്ഷേപണത്തിന്റെ പ്രോജക്ട് ഡയറക്ടർ ?
*എസ്.സോമനാഥ്
21.എത്ര കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ വരെ GSLV Mark III റോക്കറ്റിന് ഭ്രമണപഥത്തിലെത്തിക്കാൻ സാധിക്കും?
*4000 കിലോഗ്രാം
22.ഈ ദൗത്യം LVM 3-X/CARE മിഷൻ എന്നും അറിയപ്പെടുന്നു
23.CARE ന്റെ പൂർണ്ണരൂപം?
*Crew Module Atmospheric Re-entry Experiment