12-08-2017, 01:35 PM
1.മറ്റൊരു രാജ്യത്തിനു വേണ്ടി ഇന്ത്യ ഭ്രമണപഥലെത്തിച്ച ഏറ്റവും ഭാരം കൂടിയ ഉപഗ്രഹമാണ് സ്പോട്ട് 6(712 kg) (62 ഉപഗ്രഹങ്ങൾ, 37 റോക്കറ്റുകൾ, ഒരു സ്പേസ് റിക്കവറി മൊഡ്യൂൾ എന്നിവ വിക്ഷേപിച്ചതോടെ ISRO നൂറു ദൗത്യങ്ങൾ പൂർത്തിയാക്കി.
2.ISRO യുടെ ആദ്യ വാണിജ്യ വിക്ഷേപണം?
*2007 ൽ ഇറ്റലിയുടെ ഏജിൽ ഉപഗ്രഹം (350 കിലോ)
3.ഇന്ത്യാ ഫ്രാൻസ് സംയുക്ത സംരംഭം സരൾ ഉൾപ്പെടെ 7 ഉപ്രഗ്രഹങ്ങൾ PSLVC20 ഭ്രമണപഥത്തിലെത്തിച്ചു.
4.PSLV വിക്ഷേപണ വാഹനത്തിന്റെ വിജയകരമായ 23-ാമത്തെ ദൗത്യമായിരുന്നു PSLV-C20
5.സമുദ്രങ്ങളുടെ ഉപരിതലം സൂക്ഷ്മമായി പഠിക്കുകയാണ് സരളിന്റെ പ്രധാന ലക്ഷ്യം.ഫ്രാൻസ് വികസിപ്പിച്ചെടുത്ത ആർഗോസ്,ആർട്ടില എന്നീ ഉപകരണങ്ങളുടെ സഹായത്തോടെയാണ് സരൾ പ്രവർത്തിക്കുന്നത് (SARAL-satellite with ARgos and Actika)
6.സരളിനെ കൂടാതെ മറ്റു വാണിജ്യ ചെറു ഉപഗ്രഹങ്ങളെ കൂടി വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു (മറ്റു ഉപഗ്രഹങ്ങൾ (SAPPHIRE,NEOSSAT,AAUSAT,BRITE,uniBRITE and STRaND 1)
7.പൂർണമായും പ്രതിരോധ ആവശ്യങ്ങൾക്കായി ഐ.എസ്.ആർ.ഒ നിർമ്മിച്ച ആദ്യ ഉപഗ്രഹം?
*ജിസാറ്റ് -7
8.ജിസാറ്റ് -7 വിക്ഷേപിച്ചത്?
*2013 ആഗസ്റ്റ് 29 (ഫ്രഞ്ച് ഗയാനയിലെ കൗറു സ്പേസ് സ്റ്റേഷനിൽ നിന്നും Ariane 5 റോക്കറ്റ് ഉപയോഗിച്ചാണ് GSAT-7 വിക്ഷേപിച്ചത്)
9.ഇന്ത്യയെ കൂടാതെ പ്രതിരോധ ഉപഗ്രഹം സ്വന്തമായുള്ള രാജ്യങ്ങൾ?
*റഷ്യ, അമേരിക്ക, ബ്രിട്ടൺ, ചൈന
സെഞ്ച്വറിയടിച്ച് ISRO
10.ISRO യുടെ 100-മത്തെ ദൗത്യം ?
*PSLV V-21
11.PSLV V-21 വിക്ഷേപിച്ചത്?
*2012 സെപ്റ്റംബർ 9
12.ISRO യുടെ 101-മത്തെ ദൗത്യം?
*PSLV V-20
13.PSLV V-20 വിക്ഷേപിച്ചത്?
*2013 ഫെബ്രുവരി 25
ഉപഗ്രഹവും സ്മാർട്ടായി
14.ലോകത്തിലെ ആദ്യ സ്മാർട്ട്ഫോൺ നിയന്ത്രിത ഉപ്രഗഹമാണ്?
*STRaND 1
15.STRaND 1 വികസിപ്പിച്ചെടുത്ത രാജ്യം?
*ബ്രിട്ടൺ
16.STRAND 1 ന്റെ പൂർണ്ണ രൂപം?
*"Surrey Training Research and Nanosatellite Demonstrator 1"
അനുസാറ്റ്
17.ആദ്യമായി ഉപഗ്രഹം നിർമ്മിച്ച ഇന്ത്യയിലെ യൂണിവേഴ്സിറ്റി ?
*അണ്ണാ യൂണിവേഴ്സിറ്റി (തമിഴ്നാട്)
18.അണ്ണാ യുണിവേഴ്സിറ്റി നിർമ്മിച്ച ഉപഗ്രഹം?
*അനുസാറ്റ്