12-08-2017, 03:28 PM
1.മാസങ്ങൾക്ക് പേരിടാൻ മൃഗങ്ങളുടെ പേര് ഉപയോഗിച്ചിരുന്ന രാജ്യക്കാർ?
*ചൈനാക്കാർ
2.ഏറ്റവും കൂടുതൽ ആപ്പിൾ, പച്ചക്കറി എന്നിവ ഉല്പാദിപ്പിക്കുന്ന രാജ്യം?
*ചൈന
3.തക്ലമക്കാൻ മരുഭൂമി സ്ഥിതി ചെയ്യുന്ന രാജ്യം?
*ചൈന
4.'ചൈനയുടെ ദുഃഖം' എന്നറിയപ്പെടുന്ന നദി?
*ഹൊയാങ്ഹൊ
5.'മഞ്ഞ നദി' എന്നറിയപ്പെടുന്ന നദി?
*ഹൊയാങ്ഹൊ
6.കൈലാസപർവ്വതം, മാനസസരോവർ തടാകം, മക്കാവു ഐലന്റ് എന്നിവ സ്ഥിതി ചെയ്യുന്ന രാജ്യം?
*ചൈന
7.ബ്രിട്ടൺ 1997-ൽ ചൈനയ്ക്ക് കൈമാറിയ പ്രദേശം?
*ഹോങ്കോങ്
8.ചൈനയിൽ 1958 -ൽ തുടങ്ങിയ തനത് സാമ്പത്തിക സമ്പ്രദായം?
*Great Leap Forward
9.ചൈനയിൽ സാംസ്കാരിക വിപ്ലവം ആരംഭിച്ച വർഷം?
*1966
10.ലോകത്തിലെ ഏറ്റവും പഴക്കമുള്ള മനുഷ്യനിർമ്മിത കനാൽ?
*ചൈനയിലെ ഗ്രാൻഡ് കനാൽ
11.ത്രീ ഗോർജസ് ഡാം സ്ഥിതി ചെയ്യുന്ന നദി?
*യാങ്റ്റ്സി
12.ലോകത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ സംസാരിക്കുന്ന ഭാഷ?
*മൻഡരിൻ (ചൈനീസ്)
13.ലോകാത്ഭുതങ്ങളിലൊന്നായ ചൈനയിലെ വൻമതിൽ നിർമ്മിച്ചത്?
*ഷിഹുവാങ്തി
14.'സൈക്കിളുകളുടെ നഗരം’ എന്നറിയപ്പെടുന്നത്?
*ബീജിങ്
15.1934-ൽ ചൈനയിൽ ലോങ് മാർച്ച് നയിച്ച നേതാവ്?
*മാവോ സേതുങ്
16.മാവോ സേതുങ് ജനകീയ ചൈനാ റിപ്പബ്ലിക്സ് പ്രഖ്യാപിച്ചത്?
*1949 ഒക്ടോബർ 1
17.ടിബറ്റ് ഏത് രാജ്യത്തിന്റെ നിയന്ത്രണത്തിലാണ്?
*ചൈന
18.ടിബറ്റിന്റെ ആത്മീയ നേതാവ്?
*ദലൈലാമ
19.ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ?
*റഷ്യ, ചൈന (14 വീതം)
20.ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രമായ "അങ്കോർവത്' സ്ഥിതി ചെയ്യുന്നത്?
*കംബോഡിയയിൽ
21.1975 മുതൽ 1979 വരെ കംബോഡിയയിൽ അധികാരത്തിലിരുന്ന തീവ്ര ഇടതുപക്ഷ പ്രസ്ഥാനം?
*ഖമർറൂഷ്
22.ഏഷ്യൻ രാജ്യങ്ങളിൽ വച്ച് ഏറ്റവും കൂടുതൽ വ്യാവസായിക പുരോഗതി നേടിയ രാജ്യം?
*ജപ്പാൻ
23.‘ഉദയസൂര്യന്റെ നാട്’ എന്നറിയപ്പെടുന്ന രാജ്യം?
*ജപ്പാൻ
24.ലോകത്ത് ഏറ്റവും പഴക്കമുള്ള രാജവാഴ്ച?
*ജപ്പാൻ
25.ലോകത്തിലെ ഏറ്റവും പഴക്കമുള്ള ദേശീയ ഗാനമുള്ള രാജ്യം?
*ജപ്പാൻ
ഉല്പാദനവും ഉപയോഗവും
26.ഏറ്റവും കൂടുതൽ സ്വർണ്ണം ഉല്പാദിപ്പിക്കുന്ന രാജ്യം?
*ചൈന
27.ഏറ്റവും കൂടുതൽ സ്വർണ്ണം ഉപയോഗിക്കുന്ന രാജ്യം?
*ഇന്ത്യ
പുത്തനാറിവ്
28.ടിബറ്റിൽ പ്രവർത്തനം ആരംഭിച്ച ചൈനയുടെ ജലവൈദ്യുത പദ്ധതി?
*സങ്മു (സം)
29.ഇന്തോനേഷ്യയിൽ അടുത്തിടെ പൊട്ടിത്തെറിച്ച അഗ്നിപർവ്വതം?
*റിൻജി (27 സെപ്തംബർ 2016)
ജാപ്പനീസ് സ്പെഷ്യൽ
30.ജപ്പാനിലെ പരമ്പരാഗത യുദ്ധ വീരൻമാർ അറിയപ്പെടുന്നത്?
*സമുറായികൾ
31.ജപ്പാനിലെ പരമ്പരാഗത വസ്ത്രധാരണ രീതി?
*കിമോണോ
32.പുഷ്പങ്ങളെ മനോഹരമായി അലങ്കരിക്കുന്ന ജാപ്പനീസ് രീതി?
*ഇക്ക്ബാന
33.വൃക്ഷങ്ങളെ മുരടിപ്പിച്ചു വളർത്തുന്ന ജാപ്പനീസ് രീതി?
*ബോൺസായ്
34.കടലാസുകൊണ്ട് വിവിധ കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്ന ജാപ്പനീസ് സമ്പ്രദായം?
*ഒറിഗാമി
35.ജപ്പാനിലെ കൊത്തുപണി?
*ഹാനിവാ
36.ജപ്പാന്റെ പരമ്പരാഗത കാവ്യരീതി?
*ഹൈക്കു
37.ജപ്പാന്റെ ആയോധന കലകൾ അറിയപ്പെടുന്നത്?
*ബുഡോ
38.ജപ്പാന്റെ നൃത്ത നാടകം?
*കാബുക്കി
39.ജപ്പാന്റെ ദേശീയ കായിക വിനോദം?
*സുമോഗുസ്തി
40.ജപ്പാനിലെ റേഡിയേഷൻ ബാധിച്ചവരുടെ സമൂഹം?
*ഹിബാക്കുഷ്
41.ജപ്പാനിലെ പരമ്പരാഗത രീതിയിലുള്ള ആത്മഹത്യ?
*ഹരാകിരി