12-08-2017, 03:50 PM
1.ജപ്പാന്റെ ദേശീയഗാനം?
*കിമി ഗായോ
2.സുമോ ഗുസ്തി ഉദയം ചെയ്ത രാജ്യം?
*ജപ്പാൻ
3.വാണിജ്യാടിസ്ഥാനത്തിൽ മൊബൈൽ ഫോൺ സർവീസ് തുടങ്ങിയ ആദ്യത്തെ രാജ്യം?
*ജപ്പാൻ
4.ഹിരോഷിമ, നാഗസാക്കി എന്നീ പട്ടണങ്ങൾ സ്ഥിതി ചെയ്യുന്ന രാജ്യം?
*ജപ്പാൻ
5.ജപ്പാന് സമീപമുള്ള പസഫിക്കിലെ ദ്വീപുകൾ?
*കുരിൽ ദ്വീപുകൾ
6.‘നിപ്പോൺ' എന്നറിയപ്പെട്ടിരുന്ന രാജ്യം?
*ജപ്പാൻ
7.'ബാങ്ക് ഓഫ് കൊച്ചി' സ്ഥിതി ചെയ്യുന്ന രാജ്യം?
*ജപ്പാൻ
8.ഡച്ച് ഈസ്റ്റ് ഇൻഡീസ് എന്ന് അറിയപ്പെടുന്ന രാജ്യം?
*ഇന്തോനേഷ്യ
9.ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ഏഷ്യൻ രാജ്യം?
*ഇന്തോനേഷ്യ
10.ഭൂമധ്യരേഖ കടന്നു പോകുന്ന ഏക ഏഷ്യൻ രാജ്യം?
*ഇന്തോനേഷ്യ
11.ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹം?
*ഇന്തോനേഷ്യ
12.ലോകത്തിലെ എണ്ണ ഉല്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപ്പെക്കിൽ നിന്നും 2008 ൽ പിൻവാങ്ങിയ രാജ്യം?
*ഇന്തോനേഷ്യ
13.ഇന്തോനേഷ്യയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്ത നേതാവ്?
*അഹമ്മദ് സുകോർണോ
14.ബാലി ദ്വീപ് ഏത് രാജ്യത്തിന്റെ ഭാഗമാണ്?
*ഇന്തോനേഷ്യ
15.ഏത് രാജ്യത്തിന്റെ വിമാന സർവ്വീസാണ് ഗരുഡ?
*ഇന്തോനേഷ്യ
16.നാളികേരം ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന രാജ്യം?
*ഇന്തോനേഷ്യ
17..21-ാം നൂറ്റാണ്ടിൽ പിറവിയെടുത്ത ആദ്യ ഏഷ്യൻ രാജ്യം?
*ഈസ്റ്റ് തിമൂർ
18.കിഴക്കൻ തിമൂറിന്റെ തലസ്ഥാനം?
*ദിലി
19.ഏത് രാജ്യത്തിൽ നിന്നുമാണ് കിഴക്കൻ തിമൂർ സ്വതന്ത്രമായത്?
*ഇന്തോനേഷ്യ
20.ഏഷ്യയിൽ നിന്നും ഏറ്റവും ഒടുവിൽ U.N. ൽ ചേർന്ന 191-ാമത്തെ അംഗ രാജ്യം?
*ഈസ്റ്റ് തിമൂർ
21.പോർച്ചുഗീസ് സംസാരഭാഷയായ ഏഷ്യയിലെ ഏക രാജ്യം?
*ഈസ്റ്റ് തിമൂർ
22.ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യം?
*മാലിദ്വീപ്
23.കടലിനടിയിൽ ക്യാബിനറ്റ് മീറ്റിംഗ് കൂടിയ ആദ്യ രാജ്യം?
*മാലിദ്വീപ്
24.മാലിദ്വീപിലെ പ്രധാന ഭാഷ ?
*ദിവേഹി
25.ലോകത്തിലെ ഏക ജൂത രാഷ്ട്രം?
*ഇസ്രയേൽ
26.ഇസ്രായേൽ നിലവിൽ വന്ന വർഷം?
*1948 മെയ് 14
27.ജൂതന്മാർക്ക് പ്രത്യേക രാഷ്ട്രം നേടിയെടുക്കാനായി രൂപംകൊണ്ട പ്രസ്ഥാനം?
*സിയോണിസം
Info Plus
28.ജൈവകൃഷിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥമായ ' ഒറ്റ വൈക്കോൽ വിപ്ലവം’ രചിച്ചത്?
*മസനോബു ഫുക്കുവോക്ക (ജപ്പാൻ)
ഹാർട്ട് ഓഫ് ഏഷ്യ
29.ഹാർട്ട് ഓഫ് ഏഷ്യ ഇസ്താംബൂൾ പ്രോസസ്സ് (HOA) ആരംഭിച്ചത്?
*2011 നവംബർ 2 (ഇസ്താംബൂൾ,തുർക്കി)
30.HOA യിലെ അംഗരാജ്യങ്ങൾ?
*14
31.HOA യുടെ സ്ഥിര അദ്ധ്യക്ഷസ്ഥാനം വഹിക്കുന്ന രാജ്യം?
*അഫ്ഗാനിസ്ഥാൻ
32.2016-ലെ സഹ അദ്ധ്യക്ഷസ്ഥാനം വഹിച്ചത്?
*ഇന്ത്യ
New Info
33.6-മത് Heart of Asia Conference (2016)വേദി?
*അമൃത്സർ (പഞ്ചാബ്)
ഏഷ്യയുടെ കവാടം
34.'ഏഷ്യയുടെ കവാടം' എന്ന് അറിയപ്പെടുന്ന രാജ്യം?
*ഫിലിപ്പൈൻസ്
35.ഏഷ്യയിലെ ഏക റോമൻ കത്തോലിക്കാ രാഷ്ട്രം?
*ഫിലിപ്പൈൻസ്
36.പ്രസിദ്ധമായ തെങ്ങിൻ കൊട്ടാരം സ്ഥിതി ചെയ്യുന്ന രാജ്യം?
*ഫിലിപ്പൈൻസ്
37.ഏഷ്യയിൽ ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ച രാജ്യം?
*ഫിലിപ്പൈൻസ്
38.ഏഷ്യയുടെ നൊബേൽ എന്നറിയപ്പെടുന്ന മാഗ്സസെ പുരസ്കാരം ഏർപ്പെടുത്തിയ രാജ്യം?
*ഫിലിപ്പെൻസ്