12-08-2017, 04:08 PM
1.ക്രിസ്ത്യാനികളുടേയും മുസ്ലീങ്ങളുടേയും പാഴ്സികളുടേയും ആരാധനാ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം?
*ജറുസലേം
2.മഹാഭാരതത്തിൽ 'കിരാതന്മാരുടെ നാട്’ എന്ന് വിശേഷിപ്പിക്കപ്പെട്ട രാജ്യം?
*നേപ്പാൾ
3.എവറസ്റ്റ് കൊടുമുടി സ്ഥിതിചെയ്യുന്ന രാജ്യം?
*നേപ്പാൾ
4.ചതുരാകൃതിയിലല്ലാത്ത ദേശീയപതാകയുള്ള ഒരേയൊരു രാജ്യം?
*നേപ്പാൾ
5.നേപ്പാളിലെ സായുധ വിപ്ലവത്തിന് നേതൃത്വം നൽകിയ നേതാവ്?
*പുഷ്പകമൽ ദഹാൽ (പ്രചണ്ഡ)
6.'പിറന്നനാടും പെറ്റമ്മയും സ്വർഗ്ഗത്തേക്കാൾ മഹത്തരം'
എന്ന പ്രമാണവാക്യം ഏത് രാജ്യത്തിന്റേതാണ്?
*നേപ്പാൾ
7.ദേശീയഗാനമില്ലാത്ത രാജ്യം?
*സൈപ്രസ്
8.മൂന്ന് ഭൂഖണ്ഡങ്ങൾക്കിടയിലായി സ്ഥിതി ചെയ്യുന്ന ദ്വീപരാഷ്ട്രം?
*സൈപ്രസ്
9.മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ രാജ്യം?
*സൗദി അറേബ്യ
10.ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം?
*കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം (സൗദി അറേബ്യയിലെ ദമാമിൽ സ്ഥിതി ചെയ്യുന്നു)
11.ഏഴ് എമിറേറ്റുകൾ ചേർന്ന് രൂപീകൃതമായ രാജ്യം?
*യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE)
12.ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം?
*ബുർജ് ഖലീഫ (ദുബായ്, 828 മീ.)
13.ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസി?
*കുവൈത്തി ദിനാർ
14.1991 ൽ ഇറാഖിന്റെ അധിനിവേശത്തിൽ നിന്നും കുവൈത്തിനെ
മോചിപ്പിക്കാൻ അമേരിക്കയുടെ നേതൃത്വത്തിൽ നടത്തിയ സൈനിക നീക്കം അറിയപ്പെടുന്നത്?
*ഓപ്പറേഷൻ ഡിസർട്ട് സ്റ്റോം
15.ഏറ്റവും കൂടുതൽ വിസ്തീർണ്ണമുള്ള ഗൾഫ് രാജ്യം?
*സൗദി അറേബ്യ
16.ഏറ്റവും കൂടുതൽ പെട്രോളിയം കയറ്റി അയയ്ക്കുന്ന രാജ്യം?
*സൗദി അറേബ്യ
17.ജോർദാൻ നദി പതിക്കുന്നത്?
*ചാവുകടൽ
18.ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള ഏഷ്യൻ രാജ്യം?
*സിംഗപ്പൂർ
19.ലോകത്തിലേറ്റവും വൃത്തിയുള്ള നഗരം എന്നറിയപ്പെടുന്നത്?
*സിംഗപ്പൂർ നഗരം
20.ഏറ്റവും ജനസാന്ദ്രത കുറഞ്ഞ ഏഷ്യൻ രാജ്യം?
*മംഗോളിയ
21.1965-വരെ മലേഷ്യയുടെ ഭാഗമായിരുന്ന രാജ്യം?
*സിംഗപ്പൂർ
22.ഏറ്റവും ഉയർന്ന ജനന നിരക്കുള്ള ഏഷ്യൻ രാജ്യം?
*അഫ്ഗാനിസ്ഥാൻ
23.1919 ആഗസ്റ്റ് 19 ന് ബ്രിട്ടണിൽ നിന്നും സ്വതന്ത്രമായ രാജ്യം?
*അഫ്ഗാനിസ്ഥാൻ
24.അഫ്ഗാനിസ്ഥാന്റെ രാഷ്ട്രപിതാവ്?
*മുഹമ്മദ് സഹീർ ഷാ
25.അഫ്ഗാനിസ്ഥാനിൽ താലിബാൻ രൂപീകരിക്കപ്പെട്ട വർഷം?
*1994
26.താലിബാന്റെ സ്ഥാപകൻ?
*മുല്ല മുഹമ്മദ് ഒമർ
27.പ്രാചീന കാലത്ത് ബാക്ട്രിയ,ആര്യാന എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന രാജ്യം?
*അഫ്ഗാനിസ്ഥാൻ
28.സാർക്ക് എന്ന സംഘടനയിൽ അംഗമായ എട്ടാമത്തെയും ഒടുവിലത്തെ രാജ്യം?
*അഫ്ഗാനിസ്ഥാൻ
29.അഫ്ഗാനിസ്ഥാൻ,പാകിസ്ഥാൻ എന്നീ രാജ്യങ്ങളിലായി സ്ഥിതി ചെയ്യുന്ന പർവ്വത നിര?
*ഹിന്ദുകുഷ് പർവ്വതനിര,സുലൈമാൻ പർവ്വതനിര
പേർഷ്യൻ ഉൾക്കടലിൽ മുത്ത്
30.ആഗസ്റ്റ് 15-ന് സ്വാതന്ത്ര്യം നേടിയ അറബ് രാജ്യം?
*ബഹ്റൈൻ
31.‘പേർഷ്യൻ ഉൾക്കടലിൽ മുത്ത്’ എന്നറിയപ്പെടുന്ന രാജ്യം?
*ബഹ്റൈൻ
32.രണ്ട് കടലുകൾ എന്ന് അർത്ഥം വരുന്നത് ഏത് രാജ്യത്തിന്റെ പേരിനാണ്?
*ബഹ്റൈൻ