26-08-2017, 04:15 PM
>ദ്വിവചനം
ശബ്ദത്തിന്റെ രൂപം രണ്ടെണ്ണത്തെയാണ് കുറിക്കുന്നത്. എങ്കിൽ അത് ദ്വിവചനം. ഇത് സംസ്കൃതത്തിലുള്ളതാണ്.
ഉദാ: രണ്ട് ആനകൾ, രണ്ട് രാമന്മാർ
>ബഹുവചനം
ഏകവചനരൂപങ്ങളോട് ‘ആർ’ ‘മാർ’ ‘കൾ’ എന്നീ പ്രത്യയങ്ങൾ വച്ചാൽ കിട്ടുന്നതാണ് ബഹുവചനം.
ഉദാ: മനുഷ്യർ, ദേവന്മാർ, ശാസ്ത്രികൾ, ശത്രുക്കൾ
ബഹുവചനത്തെ സലിംഗം, അലിംഗം,പൂജകം എന്നിങ്ങനെ മൂന്നായി തിരിക്കുന്നു.
*സലിംഗബഹുവചനം
ലിംഗത്തോടുകൂടിയ ബഹുവചനം, പുരുഷൻ,സ്ത്രീ ഇവയിൽ ഏതിന്റെയെങ്കിലും ഒന്നിന്റെ ബഹുത്വത്തെ കാണിക്കാൻ.'മാർ‘, ‘കൾ' എന്നിവ പ്രത്യയങ്ങളാണ്.
സലിംഗബഹുവചനത്തെ പുല്ലിംഗബഹുവചനം, സത്രീലിംഗബഹുവചനം, നപുംസകലിംഗബഹുവചനം എന്നിങ്ങനെ മൂന്നായി തിരിക്കുന്നു.
a.പുല്ലിംഗബഹുവചനം
ഉദാ:ആശാരി - ആശാരിമാർ
തട്ടാൻ - തട്ടാന്മാർ
സുന്ദരൻ - സുന്ദരന്മാർ
b.സ്ത്രീലിംഗബഹുവചനം
സ്ത്രീലിംഗ ശബ്ദത്തോട് ‘ആർ’ ‘മാർ’ ‘കൾ' പ്രത്യയം വയ്ക്കുമ്പോൾ കിട്ടുന്ന രൂപം.
ഉദാ:വനിത - വനിതകൾ
സനേഹിത - സ്നേഹിതമാർ
അമ്മ - അമ്മമാർ
c.നപുംസകലിംഗ ബഹുവചനം
നപുംസകലിംഗ് ശബ്ദത്തോട് 'കൾ' എന്ന പ്രത്യയം വയ്ക്കുമ്പോൾ കിട്ടുന്ന രൂപങ്ങൾ
ഉദാ:മരം+കൾ =മരങ്ങൾ
മല+കൾ=മലകൾ
വീട് + കൾ = വീടുകൾ
>അലിംഗബഹുവചനം (സാമാന്യലിംഗബഹുവചനം)
പുല്ലിംഗമാണോ സ്ത്രീലിംഗമാണോ എന്ന് തിരിച്ചറിയാൻ കഴിയാത്തത്, സ്ത്രീ പുരുഷന്മാർ ചേർന്നുള്ള കൂട്ടത്തെ കാണിക്കുന്നതുമായ വചനം. ഇതിന് ഉഭയ ലിംഗബഹുവചനം എന്നും പേരുണ്ട്. അർ, മാർ, കൾ എന്നിവ തന്നെയാണ് ഇതിലെയും പ്രത്യയങ്ങൾ.
ഉദാ :
കൂടുതൽ ഉദാഹരണങ്ങൾ:കുട്ടികൾ,അദ്ധ്യാപകർ,മൃഗങ്ങൾ, മക്കൾ, ബന്ധുക്കൾ, ജനങ്ങൾ, മടിയർ, പക്ഷികൾ,നർത്തകർ.
>പൂജകബഹുവചനം
അർത്ഥം കൊണ്ട ഏകവചനമാണെങ്കിലും ബഹുമാനാർത്ഥം സൂചിപ്പിക്കുന്ന ബഹുവചനരൂപങ്ങളാണ് പൂജകബഹുവചനങ്ങൾ.
അർ’, ‘ആർ’, ‘മാർ', ‘കൾ’ എന്നിവയാണിതിന്റെ പ്രത്യയങ്ങൾ
ഉദാ: ഭീഷ്മർ, അവർകൾ, ഗുരുക്കൾ, തമ്പ്രാക്കന്മാർ,
തട്ടാർ, മാരാർ, നങ്ങ്യാർ, തിരുവടികൾ, നിങ്ങൾ, താങ്കൾ
സ്വാമികൾ, ബ്രാഹ്മണർ, ശാസ്ത്രികൾ മുതലായവ.
പ്രകാരം
പ്രകാരം എന്ന വാക്കിന് രീതി, മട്ട് എന്നൊക്കെ അർത്ഥമുണ്ട്. ഒരു വാക്യത്തിലെ ക്രിയാപദം ഏതുരീതിയിലുള്ള അർത്ഥം കുറിക്കുന്നുവോ ആ രീതി തന്നെയാണ് പ്രകാരം. പ്രകാരത്തെ ആറ് രീതിയിൽ വിഭജിക്കാം.നിർദേശകം,നിയോജകം,വിധായകം,അനുജ്ഞായകം,ആശംസ,പ്രാർത്ഥകം എന്നിങ്ങനെ
>നിർദേശകപ്രകാരം
ഒരു ക്രിയ നടന്നുവെന്നോ നടക്കുന്നുവെന്നോ നടക്കുമെന്നോ നിർദേശിക്കുന്ന പ്രത്യയം. ഭൂതം, ഭാവി, വർത്തമാനം എന്നീ കാലങ്ങൾ പറഞ്ഞിട്ടുള്ള പ്രത്യയം
ഉദാ:ദില്ലിക്കുപോയി (ഭൂതകാലം)
ഇവിടെ താമസിക്കുന്നു (വർത്തമാനകാലം)
നാളെ രാവിലെ വരും (ഭാവികാലം)
>നിയോജകപ്രകാരം
ആജ്ഞ, അപേക്ഷ എന്നിങ്ങനെയുള്ള അർത്ഥം ദ്യോതിപ്പിക്കുന്നതാണ് നിയോജകം. ‘അട്ടെ' എന്നതാണ് ഇതിലെ പ്രത്യയം.
ഉദാ: ഞാനൊരു കാര്യം പറയട്ടെ,പോയി വരട്ടെ
>വിധായകപ്രകാരം
ശീലം, വിധി, ഉപദേശം എന്നീ രൂപങ്ങളിൽ വരുന്ന പ്രകാരമാണിത്. 'അണം' എന്നതാണ് വിധായകപ്രകാരത്തിന്റെ പ്രത്യയം. ക്രിയ 'ചെയ്തേ പറ്റൂ' എന്ന അർത്ഥം ദ്യോതിപ്പിക്കുന്നതും വിധായകം.
ഉദാ: കണ്ടാൽ ചിരിക്കണം, നീ മരിക്കണം, ഹിതമായി പ്രവർത്തിക്കണം. വരണം ഇരിക്കണം, പോകണം
>അനുജ്ഞായപ്രകാരം
ക്രിയയുടെ അർത്ഥത്തിൽ സമ്മതത്തെ കൊടുക്കുന്ന രീതിയിൽ ഉള്ള രൂപമാണ് അനുജ്ഞായകം ‘ആം' എന്നതാണ് ഇതിന്റെ പ്രത്യയം
ഉദാ: പോകാം, വരാം, കാണാം.