12-08-2017, 04:46 PM
ഇന്ധനങ്ങൾ
*മലിനീകരണം ഉണ്ടാക്കാത്ത ഇന്ധനമാണ്
Ans : ഹൈഡ്രജൻ
* 'ഭാവിയിലെ ഇന്ധനം എന്നറിയപ്പെടുന്നത്
Ans : ഹൈഡ്രജൻ
* ഹൈഡ്രജന്റെ കലോറി മൂല്യം
Ans : 150 KJ/g
* വാതകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ഒരു മൂലക ഇന്ധനം
Ans : ഹൈഡ്രജൻ
* റോക്കറ്റുകളിലുപയോഗിക്കുന്ന ഇന്ധനം.
Ans : ലിക്വിഡ് ഹൈഡ്രജൻ
*മോണോസൈറ്റിലടങ്ങിയ ന്യൂക്ലിയർ ഇന്ധനം
Ans : തോറിയം
പെട്രോളിയം
*ഇന്ധനമായി ഉപയോഗിക്കുന്ന ഹൈഡ്രജൻ സംയുക്തങ്ങൾ
Ans : ഹൈട്രോകാർബണുകൾ
*ഭൂമിക്കടിയിലെ പുരാതന ജൈവാവശിഷ്ടങ്ങളിൽ നിന്നും രൂപം കൊണ്ട ഇന്ധനങ്ങൾ
Ans : ഫോസിൽ ഇന്ധനങ്ങൾ
*ലോകത്തിൽ ആദ്യമായി എണ്ണ ഖനനം ആരംഭിച്ചത്
Ans : ചൈനയിൽ (4-ാം നൂറ്റാണ്ടിൽ)
* ഭൂമിക്കടിയിൽ നിന്നും ലഭിക്കുന്ന ഇന്ധനത്തിന്റെ അസംസ്ക്യത രൂപം
Ans : പെട്രോളിയം
* പെട്രോളിയം എന്ന വാക്ക് ആദ്യ മായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ
Ans :ജോർജ് ബൗർ (George Bauer)
*ശിലാ തൈലം (Rock oil) എന്നറിയപ്പെടുന്നത്
Ans : പെട്രോളിയം
*കറുത്ത സ്വർണ്ണം മിനറൽ ഓയിൽ എന്നീ പേരുകളിൽ അറിയപ്പെടുന്നത്
Ans: പെട്രോളിയം
*ഖനനം ചെയ്തെടുക്കുന്ന ശുദ്ധികരിക്കാത്ത പെട്രോളിയം അറിയപ്പെടുന്നത്
Ans : ക്രൂഡ് ഓയിൽ
*പെട്രോളിയത്തിൽ നിന്നും വിവിധ ഘടകങ്ങൾ വേർതിരിച്ചെടുക്കുന്ന പ്രക്രിയ
Ans : അംശിക സ്വേദനം (Fractional distillation)
ഒക്ടേൻ നമ്പർ
*പെട്രോളിന്റെ ഗുണം പ്രസ്താവിക്കുന്ന യൂണിറ്റ്.
Ans : ഒക്ടേൻ നമ്പർ
*ഗുണം കൂടിയ ഇന്ധനത്തിന് ഒക്ടേൻ നമ്പർ കുടുതലായിരിക്കും.
*കുറഞ്ഞ ഒക്ടേൻ നമ്പർ ഉള്ള പെട്രോൾ ഉപയോഗിക്കുന്നതു മൂലം എഞ്ചിന്റെ പ്രവർത്തനക്ഷമത കുറഞ്ഞ് എഞ്ചിനിൽ ഉണ്ടാകുന്ന അസ്വാഭാവിക ശബ്ദം
Ans : നോക്കിങ്
*പെട്രോളിയത്തെ അംശിക സേദനംനടത്തുമ്പോൾ കിട്ടു വിവിധ ഉൽപ്പന്നങ്ങൾ.
Ans : പെട്രോൾ, ഗ്യാസ് ഓയിൽ, ഫ്യവൽ ഓയിൽ, ഡീസൽ, ലുബിക്കേറ്റിങ് ഓയിൽ, ഗ്രീസ്, പെട്രോളിയം, ജെല്ലി, ബിടുമിൻ (ടാർ), ബെൻസീൻ, പാരഫിൻ വാക്സ് എന്നിവ
*പെട്രോൾ കത്തുമ്പോൾ പ്രധാനമായും പുറന്തള്ളപ്പെടുന്ന വാതകം – CO2
*'ഗ്യാസൊലിൻ' എന്നറിയപ്പെടുന്നത്
Ans : പെട്രോൾ
*ആന്റിനോക്കിങ് ഏജന്റായി പെട്രോളിൽ ചേർക്കുന്നത്
Ans : ടെട്രാ ഇഥൈൽ ലെഡ്
*ഈഫൈൽ ഗ്യാസൊലിൻ എന്നത്. - ടെട്രാ ഇഥൈൽ ലെഡ് ചേർത്ത ഗ്യാസൊലിൻ
*ഇഥൈൽ ഗ്യാസൊലിൻ അറിയപ്പെടുന്ന മറ്റൊരു പേര്
Ans : ലെഡ് ഗ്യാസൊലിൻ
*പെട്രോളിയം പെട്രോളിയം ഉത്പന്നങ്ങൾ എന്നിവയുടെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ്.
Ans : ബാരൽ (Barrel)
*ബാരൽ = 159 ലിറ്റർ (42 ഗാലൺ)
*ജെറ്റ് വിമാനങ്ങളിലെ പ്രധാന ഇന്ധനം
Ans : പാരഫിൻ
കൽക്കരി
*കറുത്ത വജ്രം എന്നറിയപ്പെടുന്നത്
Ans : കൽക്കരി
*കൽക്കരിയുടെ വിവിധ രൂപങ്ങൾ
Ans : പീറ്റ്,ലിഗ്നൈറ്റ്, ബിറ്റുമിനസ് കോൾ,ആന്തസൈറ്റ് എന്നിവ