14-08-2017, 01:29 PM
1.സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ ആദ്യത്തെ ആഫ്രിക്കൻ വനിത?
*വംഗാരി മാതായി (കെനിയ)
2.വംഗാരി മാതായിക്ക് നൊബേൽ സമ്മാനം ലഭിച്ച വർഷം?
*2004
3.വംഗാരി മാതായിയുടെ ആത്മകഥ?
*‘Unbowed:A memoir’
4.ആഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിനമാഘോഷിക്കുന്ന ആഫ്രിക്കൻ രാജ്യം?
*റിപ്പബ്ലിക് ഓഫ് കോംഗോ
5.'വെള്ളക്കാരന്റെ ശവപറമ്പ് എന്നറിയപ്പെടുന്ന സ്ഥലം?
*ഗിനിയാ തീരം
6.പതിനാറാം നൂറ്റാണ്ടിൽ വംശനാശം സംഭവിച്ച ആനപക്ഷി ഉണ്ടായിരുന്ന രാജ്യം?
*മഡഗാസ്കർ
7.'ചുവപ്പ് നഗരം' എന്നറിയപ്പെടുന്നത്?
*മാരക്കോഷ്(മൊറോക്കൊ)
8.‘മഗ്രീബ’ എന്ന് വിളിക്കുന്ന ആഫ്രിക്കൻ രാജ്യങ്ങൾ?
*മൊറോക്കോ, അൾജീരിയ, ടുണീഷ്യ .
9.1905-ൽ ദക്ഷിണാഫ്രിക്കയിലെ പ്രീമിയർ ഖനിയിൽ നിന്ന് കണ്ടെത്തിയ ലോകത്തിലെ ഏറ്റവും വലിയ വജ്രം?
*കുള്ളിനൻ
10.ലോകത്തിൽ ഏറ്റവും കൂടുതൽ കൊക്കോ ഉത്പാദിപ്പിക്കുന്ന രാജ്യം?
*ഐവറികോസ്റ്റ്
11.ബുർക്കിനഫാസോയുടെ പഴയ പേര്?
*അപ്പർവോൾട്ട
12.പടിഞ്ഞാറൻ ആഫ്രിക്കയിൽ പ്രചാരമുള്ള വിശ്വാസ രീതി?
*വോഡൂർ മതം
13.പോർച്ചുഗലിൽ നിന്നും അംഗോളയെ മോചിപ്പിക്കാനായി പൊരുതിയ സംഘടന?
*യൂണിറ്റ (UNITA) - The National Union for the total Independence of Angola
വടക്കേ അമേരിക്ക
14.ഭൂഖണ്ഡത്തിൽ വലുപ്പത്തിൽ മൂന്നാംസ്ഥാനമുള്ളത്?
*വടക്കേ അമേരിക്കയ്ക്ക്
15.വടക്കേ അമേരിക്കയിലെ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യം?
*യു.എസ്.എ
16.വടക്കേ അമേരിക്കയിലെ നീളം കൂടിയ നദി?
*മിസിസിപ്പി
17.വടക്കേ അമേരിക്കയിലെ ഉയർന്ന കൊടുമുടി?
*മക്കിൻലി (ദെനാലി)
18.വടക്കേ അമേരിക്കയിൽ കാണപ്പെടുന്ന പുൽമേട്?
*പ്രയറീസ്
19.റോക്കീസ് പർവതനിര സ്ഥിതിചെയ്യുന്ന ഭൂഖണ്ഡം?
*വടക്കേ അമേരിക്ക
20.'ലോകത്തിന്റെ ധാന്യപ്പുര’ എന്നു വിളിക്കപ്പെടുന്ന പുൽമേടുകൾ?
*പ്രയറീസ്
21.വടക്കേ അമേരിക്കയിലെ പ്രധാന രാജ്യങ്ങൾ?
*കാനഡ, അമേരിക്ക, കോസ്റ്റാറിക്ക, മെക്സിക്കോ
22.വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരമുള്ള പ്രദേശം?
*മൗണ്ട് മക്കിൻലി (അലാസ്ക)
23.ഗ്രീൻലാന്റ് സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം?
*വടക്കേ അമേരിക്ക
24.മധ്യ അമേരിക്കയിലെ ഏറ്റവും വിസ്തീർണ്ണം കൂടിയ രാജ്യം?
*നിക്കരാഗ്വ
25.ലോകത്തിലെ ഏറ്റവും നീളം കൂടിയ അതിര്?
*യു.എസ്.എ - കാനഡ
26.'മെഡിസിൻ ലൈൻ’ എന്നറിയപ്പെടുന്നത്?
*49-ാം സമാന്തര രേഖ (അമേരിക്ക -കാനഡ എന്നിവയെ വേർതിരിക്കുന്നു
അറിയപ്പെടുന്നത്
27.‘ഗോൾഡ് കോസ്റ്റ്’ എന്നറിയപ്പെട്ടിരുന്ന രാജ്യം?
*ഘാന
28.‘പരിമള ദ്വീപുകൾ' എന്നറിയപ്പെട്ടിരുന്നത്?
*കൊമോറോസ്
29.‘സത്യസന്ധന്മാരുടെ നാട് എന്നറിയപ്പെടുന്നത്?
*ബുർക്കിനഫാസോ
പഞ്ച മഹാ തടാകങ്ങൾ
30.പഞ്ചമഹാതടാകങ്ങൾ സ്ഥിതിചെയ്യുന്ന ഭൂഖണ്ഡം?
*വടക്കേ അമേരിക്ക
31.പഞ്ചമഹാ തടാകങ്ങൾ?
*സുപ്പീരിയർ, മിഷിഗൺ, ഹുറോൺ, എറി, ഒന്റാറിയോ