14-08-2017, 01:31 PM
1.കരീബിയൻ ദ്വീപുകളിൽ വച്ച് ഏറ്റവും വലുത്?
*ക്യൂബ
2.ഹരിതവിപ്ലവം ആരംഭിച്ച രാജ്യം?
*മെക്സിക്കോ
3.'ലോകത്തിന്റെ സംഭരണശാല’ എന്നറിയപ്പെടുന്നത്?
*മെക്സിക്കോ
4.വാനില, ചോളം, പേരയ്ക്ക, മധുരക്കിഴങ്ങ് എന്നിവയുടെ ജന്മദേശം?
*മെക്സിക്കോ
5.മെക്സിക്കോയിൽ എ.ഡി. 13-ാം നൂറ്റാണ്ടിൽ ഉയർന്നു വന്ന ഗോത്ര വർഗം?
*ആസ്ടെക്കുകൾ
6.ലോകത്തിൽ വെള്ളിയുല്പാദനത്തിൽ 2-ാം സ്ഥാനത്തു നിൽക്കുന്ന രാജ്യം?
*മെക്സസിക്കോ
7.ലോകത്ഭുതങ്ങളിലൊന്നായ 'ചിച്ചെൻ ഇറ്റ്സെ പിരമിഡ' സ്ഥിതിചെയ്യുന്നത്?
*മെക്സിക്കോ
8.ഏറ്റവും കൂടുതൽ ഭൂകമ്പ സാധ്യതയുള്ള രാജ്യമായി കണക്കാക്കപ്പെടുന്നത്?
*മെക്സിക്കോ
9.ആസ്ടെക്കുകളുടെ തലസ്ഥാനം?
*ടിനോഷിറ്റിറ്റ്ലാൻ
10.ആസ്ടെക്കുകളുടെ ഭാഷ?
*നഹ്വാട്ടിൽ
11.വിസ്തൃതിയിൽ നാലാംസ്ഥാനവും ജനസംഖ്യയിൽ മൂന്നാം സ്ഥാനവും ഉള്ള രാജ്യം?
*അമേരിക്ക
12.ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക സൈനിക ശക്തി?
*യു.എസ്.എ
13.'ഞങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നു' എന്ന ദേശീയ മുദ്രാവാക്യം ഏതു രാജ്യത്തിന്റെതാണ്?
*അമേരിക്ക
14.“പ്രാതിനിധ്യമില്ലാതെ നികുതിയില്ല' എന്ന മുദ്രാവാക്യവുമായി ബന്ധപ്പെട്ടിരിക്കുന്ന സ്വാതന്ത്ര്യസമരം?
*അമേരിക്കൻ സ്വാതന്ത്ര്യസമരം
15.മതസ്വാതന്ത്ര്യം തേടി ഇംഗ്ലണ്ടിൽ നിന്നും അമേരിക്കയിലേക്ക് 1620-ൽ കുടിയേറിയവർ സഞ്ചരിച്ചിരുന്ന കപ്പൽ?
*മെയ്ഫ്ളവർ
16.മെയ്ഫ്ളവറിലെ 102 യാത്രക്കാർ അറിയപ്പെടുന്നത്?
*തീർത്ഥാടക പിതാക്കൾ
17.'സ്റ്റാച്യു ഓഫ് ലിബർട്ടി’ സ്ഥിതിചെയ്യുന്നത്?
*ലിബർട്ടി ദ്വീപ് (ന്യൂയോർക്ക്)
18.‘സ്റ്റാച്യു ഓഫ് ലിബർട്ടി’ തുടക്കത്തിൽ അറിയപ്പെട്ടിരുന്നത്?
*ലിബർട്ടി എൻലൈറ്റണിങ് ദി വേൾഡ്
19.അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിൽ (1776-ൽ) ബ്രിട്ടൻ സ്വന്തമാക്കി വച്ചിരുന്ന എത്ര അമേരിക്കൻ കോളനികളാണ് സ്വാതന്ത്ര്യം നേടിയത്?
*13
കാനഡ
20.മൂന്ന് സമുദ്രങ്ങളാൽ ചുറ്റപ്പെട്ട രാജ്യം ?
*കാനഡ
21.'ജൂനിയർ അമേരിക്ക' എന്നറിയപ്പെടുന്ന രാജ്യം?
*കാനഡ
22.ഏറ്റവും കൂടുതൽ തടാകങ്ങളുള്ള രാജ്യം?
*കാനഡ
23.വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യം?
*കാനഡ
24.ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യം?
*കാനഡ
25.ലോകത്തിലെ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം?
കാനഡ
26.യുറേനിയം ഉത്പാദനത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള രാജ്യം?
*കാനഡ
27.ലോകത്തിൽ ഏറ്റവും കൂടുതൽ നിക്കൽ നിക്ഷേപമുള്ള രാജ്യം?
*കാനഡ
28.വനവിസ്തൃതിയിൽ ലോകത്ത് മൂന്നാംസ്ഥാനമുള്ള രാജ്യം?
*കാനഡ
29.കാനഡയുടെ തലസ്ഥാനം?
*ഒട്ടാവ
30.ഏറ്റവും കൂടുതൽ ന്യൂസ്പ്രിന്റ് ഉല്പാദിപ്പിക്കുന്ന രാജ്യം?
*കാനഡ
ദീർഘകാലം കാസ്ട്രോ
31.2016-ൽ അന്തരിച്ച ക്യൂബൻ വിപ്ലവകാരൻ?
*ഫിഡൽ കാസ്ട്രോ
32.ലോകത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി അധികാരത്തിലിരുന്ന ഭരണാധികാരി?
*ഫിഡൽ കാസ്ട്രോ
33.ഫിഡൽ കാസ്ട്രോ ഭരണാധികാരിയായിരുന്ന രാജ്യം?
*ക്യൂബ
അമേരിക്കയിലെ സംസ്ഥാനങ്ങൾ
34.അമേരിക്കയിലെ ആകെ സംസ്ഥാനങ്ങൾ?
*50
35.അമേരിക്കയിലെ ഏറ്റവും വലിയ സംസ്ഥാനം?
*അലാസ്ക
36.അമേരിക്കയിലെ ഏറ്റവും ചെറിയ സംസ്ഥാനം?
*റോഡ് ഐലന്റ്
37.ദ്വീപസമൂഹമായ ഏക അമേരിക്കൻ സംസ്ഥാനം?
*ഹവായ്
38.അമേരിക്കയുടെ അൻപതാമത്തെ സംസ്ഥാനം?
*ഹവായ്