14-08-2017, 05:04 PM
ജലം
* മനുഷ്യരുടെയും മൃഗങ്ങളുടെയും ശരീരത്തിൽ ഏറ്റവും
കൂടുതലായി കാണപ്പെടുന്ന സംയുക്തം
Ans : ജലം (H2O)
* ഒരു സാർവ്വക ലായനിയാണ്
Ans : ജലം
*ഖരം, ദ്രവകം , വാതകം എന്നീ മൂന്ന് അവസ്ഥകളിലും സ്ഥിതി ചെയ്യാൻ കഴിവുള്ള പദാർത്ഥം
Ans : ജലം
* അസാധാരണ സംയുക്തം എന്നറിയപ്പെടുന്നത്
Ans : ജലം
*ശുദ്ധ ജലത്തിൽ അടങ്ങിയിരിക്കുന്ന ഓക്സസിജന്റെ അളവ്
Ans : 89%
*ഭൂമിയിലെ ജലത്തിന്റെ എത്ര ശതമാനമാണ് ശുദ്ധജലം
Ans : 3%
*ജലത്തിന് ഏറ്റവും കൂടിയ സാന്ദ്രത
Ans : 4 ^o C
*പ്രകൃതി ജലത്തിൽ ഏറ്റവും ശുദ്ധമായത്
Ans : മഴവെള്ളം
*മഞ്ഞുകട്ടയ്ക്ക് ജലത്തേക്കാൾ സാന്ദ്രത കുറവാണ് .
*മനുഷ്യശരീരത്തിലെ 65 -70% ജലമാണ്.
*ലോകജലദിനം ആഘോഷിക്കുന്നത്
Ans : മാർച്ച് 22
രസതന്ത്രത്തിലെ പൊതുവിജ്ഞാനം
*എൻഡോ സൾഫാൻ എന്ന കിടനാശിനിയിലടങ്ങിയിരിക്കുന്ന പ്രധാന ഘടകം
Ans : ഓർഗാനോ ക്ലോറൈഡ്
*മാലത്തിയോൺ എന്ന കിടനാശിനിയിലെ പ്രധാന ഘടകം
Ans : ഓർഗാനോ ഫോസ്ഫേറ്റ്
*ബോർഡോ മിശ്രിതത്തിലെ ഘടകങ്ങൾ
Ans : കോപ്പർ സൾഫേറ്റ് , (ചുണ്ണാമ്പ് വെള്ളം കാൽസ്യം ഹൈഡ്രോക്സൈഡ്)
*കീടനാശിനിയായി ഉപയോഗിക്കുന്ന ഒരു കോപ്പർ സംയുക്തം
Ans : കോപ്പർ സൾഫേറ്റ്
*സായ്നൈഡ് വിഷബാധ ഏൽക്കുന്നവരെ ചികിൽസിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു
Ans : സോഡിയം തയോസൾഫേറ്റ്
*കാറുകളിൽ ഉപയോഗിക്കുന്ന എയർബാഗുകളിൽ സുരക്ഷ നൽകുവാൻ ഉപയോഗിച്ചിരുന്നത്
Ans : സോഡിയം അസൈഡ്
*ബദാമിന്റെ മണമുള്ള വിഷവസ്തു
Ans : പൊട്ടാസ്യം സായ്നൈഡ്
*പ്ലാസ്റ്റിക് കവറുകൾക്ക് നിറം നൽകാൻ ഉപയോഗിക്കുന്ന ഔഷധങ്ങൾ
Ans : ആന്റി പൈററ്റിക്സ്
*ശരീര വേദനയില്ലാതാകുന്ന ഔഷധങ്ങൾ
Ans: അനാൾജെസിക്സ്
*1984- ലെ ഭോപ്പാൽ ദുരന്തത്തിനു കാരണമായ വാതകം
Ans : മീഥൈൽ ഐസോ സയനേറ്റ് (MIC)
*വോട്ട് ചെയ്യുമ്പോൾ വിരലിൽ പുരട്ടുന്ന നൈട്രജൻ സംയുക്തം
Ans : സിൽവർ നൈട്രേറ്റ് ലായനി (സിൽവർ നൈട്രേറ്റ് ലായനി ത്വക്കിലെ പ്രോട്ടീനുമായി ചേർന്നുണ്ടാകുന്ന പ്രോട്ടീൻ നൈട്രേറ്റ് ആണ് കറുത്തനിറമുള്ള പാടിന് കാരണം )
*കുപ്പി പാനീയങ്ങളിലടങ്ങിയിരിക്കുന്ന ആസിഡുകൾ , ഫോസ്ഫോറിക് ആസിഡ് ,സിട്രിക് ആസിഡ് (ഇത്തരം ആസിഡുകൾ പല്ലിന്റെ ഇനാമലിനെ ദ്രവിപ്പിക്കുന്നു )
*വാഹനങ്ങൾ ,ഇൻവെർട്ടർ , യു.പി.എസ് . എന്നിവയിൽ ഉപയോഗിക്കുന്ന സെൽ
Ans : ലെഡ് സ്റ്റോറേജ് സെൽ (ഇവ റീചാർജ് ചെയ്ത് ഉപയോഗിക്കാൻ കഴിയുന്നവയാണ് )