16-08-2017, 10:30 AM
1.ചിലിയിലെ ആദ്യത്തെ വനിതാ പ്രസിഡന്റ്?
*മിഷേൽ ബാഷ്ലെ (Michelle Bachelet)
2.ശാന്ത സമുദ്രത്തിലെ ഈസ്റ്റർ ദ്വീപ് ഏതു രാജ്യത്തിന്റെ നിയന്ത്രണത്തിലാണ്?
*ചിലി
3.അറ്റ്ലാന്റിക് തീരപ്രദേശവും പസഫിക് തീരപ്രദേശവുമുള്ള തെക്കേ അമേരിക്കയിലെ ഏകരാജ്യം?
*കൊളംബിയ
4.1982-ൽ സാഹിത്യ നോബേൽ നേടിയ കൊളംബിയക്കാരനായ ഗ്രബിയേൽ ഗാർഷ്യ മാർക്വസിന്റെ ആത്മകഥ?
*Living to Tell the Tale
5.ചിംബൊറാസോ കൊടുമുടി സ്ഥിതി ചെയ്യുന്ന രാജ്യം?
*ഇക്വഡോർ
6.ഭൂമധ്യരേഖ കടന്നുപോകുന്ന ഏക തലസ്ഥാനനഗരം?
*ക്വിറ്റോ (ഇക്വഡോർ)
7.ശാന്തസമുദ്രത്തിലെ ഗാലപ്പഗോസ് ദ്വീപുകൾ ഏതു രാജ്യത്തിന്റെ നിയന്ത്രണത്തിലാണ്?
*ഇക്വഡോർ
8.ഏറ്റവുമധികം കന്നുകാലികളെ വളർത്തുന്ന തെക്കേ അമേരിക്കൻ രാജ്യം?
*അർജന്റീന
9.1982-ൽ തെക്കൻ അറ്റ്ലാന്റിക്കിലെ ഫോക്ക് ലാന്റ് ദ്വീപിനെച്ചൊല്ലി യുദ്ധം നടന്ന രാജ്യങ്ങൾ?
*അർജന്റീന - ബ്രിട്ടൺ
10.ലാറ്റിൻ അമേരിക്കയുടെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്?
*ബ്യൂണസ് അയേഴ്സ്
11.അർജന്റീന ഏതു രാജ്യത്തിൽ നിന്നാണ് സ്വാതന്ത്ര്യം നേടിയത്?
*സ്പെയിൻ
12.അർജന്റീനയെ സ്പാനിഷ് ഭരണത്തിൽ നിന്നും മോചിപ്പിച്ച നേതാവ്?
*സാൻ മാർട്ടിൻ
13.ലോക പ്രശസ്ത വിപ്ലവകാരി ഏണസ്റ്റോ ചെഗുവേരയുടെ ജന്മദേശം?
*അർജന്റീനയിലെ റൊസാരിയേ(1928-1967)
14.ഏണസ്റ്റോ ചെഗുവേര കൊല്ലപ്പെട്ടത് ഏതു രാജ്യത്തു വച്ചാണ്?
*ബൊളീവിയ
15.നാണയത്തുട്ടുകളില്ലാത്ത രാജ്യം?
*പരാഗ്വേ
16.ഗിന്നസ് ബുക്ക് പ്രകാരം ലോകത്തിലെ ഏറ്റവും നീളമേറിയ റോഡ്?
*പാൻ അമേരിക്ക ഹൈവേ (15-ൽ ഏറെ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഏകദേശം 48000 കി.മീ. നീളമുള്ള ബൃഹത്തായ ഒരു
പാതയാണിത്.
17.'തെക്കേ അമേരിക്കയുടെ ഹൃദയം’ എന്നറിയപ്പെടുന്ന രാജ്യം?
*പരാഗ്വേ
18.ബൊളീവിയയുടെ നീതിന്യായ തലസ്ഥാനം?
*സുക്രി
19.'തെക്കേ അമേരിക്കയിലെ ജോർജ്ജ് വാഷിങ്ടൺ' എന്നറിയപ്പെടുന്നത്?
*സൈമൺ ബൊളിവർ
20.സൈമൺ ബൊളിവറുടെ ജന്മദേശം?
*വെനിസ്വേല
21.ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തലസ്ഥാന നഗരം?
*ലാപാസ് (ബൊളീവിയ)
22.കുടിവെള്ള സ്വകാര്യവത്കരണത്തിനെതിരെ 2000-ൽ കൊച്ചബാംബ സമരം നടന്ന രാജ്യം?
*ബൊളീവിയ
23.സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകമായ ടിറ്റിക്കാക്ക സ്ഥിതി ചെയ്യുന്നത്?
*ബൊളീവിയ (പെറു അതിർത്തി പ്രദേശത്ത്)
24.'കനാലുകളുടെയും തൊപ്പികളുടെയും നാട് എന്നറിയപ്പെടുന്നത്?
*പനാമ
25.ലോകത്തിലെ ആദ്യത്തെ ഭാഷാ മ്യൂസിയം സ്ഥിതിചെയ്യുന്നത്?
*സാവോ പോളോ (പോർച്ചുഗീസ് ഭാഷയ്ക്കായ്)
26.ആദ്യത്തെ ഭൗമ ഉച്ചകോടി നടന്നത്?
*റിയോ ഡി ജനിറോ (1992-ൽ)
27.റിയോ ഡി ജനിറോയിൽ സ്ഥാപിച്ചിരിക്കുന്ന ക്രിസ്തുവിന്റെ പ്രതിമ?
*ക്രൈസ്റ്റ് ദി റെഡീമർ
28.പെറുവിലെ പ്രധാന ഗൊറില്ല സംഘടന?
*ഷൈനിങ് പാത്ത്
29.സപ്താത്ഭുതങ്ങളിൽ ഒന്നായ, മാച്ചുപിച്ചു സ്ഥിതി ചെയ്യുന്നത്?
*പെറു
ഒന്നാം റാങ്കിലേയ്ക്ക്
30.പക്ഷി ഭൂഖണ്ഡം എന്നറിയപ്പെടുന്നത്?
*തെക്കേ അമേരിക്ക
31.ഭൂമദ്ധ്യരേഖയും ദക്ഷിണായനരേഖയും കടന്നുപോകുന്ന ഏക രാജ്യം?
*ബ്രസീൽ
32.ദേശീയപതാകയിൽ ഫുട്ബോൾ ആലേഖനം ചെയ്തിരിക്കുന്ന രാജ്യം?
*ബ്രസീൽ
33.വിസ്തീർണ്ണത്തിലും ജനസംഖ്യയിലും ഒരേ സ്ഥാനത്തുള്ള രാജ്യം?
*ബ്രസീൽ (5-ാം സ്ഥാനം)
34.ലോകത്തിലെ ഏറ്റവും നീളം കൂടിയ രാജ്യം?
*ചിലി
35.ഒരേ ലിംഗപദവിയുള്ളവർ തമ്മിലുള്ള വിവാഹത്തിന് നിയമസാധുത നൽകിയ തെക്കേ അമേരിക്കയിലെ ആദ്യത്തെ രാജ്യം?
*അർജന്റീന (2010)
36.ലോകത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റ് (മരിയ ഇസബെൽ പെറോൺ)അധികാരത്തിൽ വന്ന രാജ്യം?
*അർജന്റീന
37.‘മോട്ടോർ സൈക്കിൾ ഡയറീസ്’ രചിച്ചത്?
*ഏണസ്റ്റോ ചെഗുവേര