16-08-2017, 01:21 PM
1.ലോകത്ത് ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന മ്യൂസിയം?
*ലൂവ്ര് മ്യൂസിയം (പാരീസ്)
2.ലിയനാഡോ ഡാവിഞ്ചിയുടെ മൊണാലിസ എന്ന ചിത്രം സൂക്ഷിച്ചിരിക്കുന്ന മ്യൂസിയം?
*ലുവ്ര് മ്യൂസിയം
3.ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്ന നഗരം?
*പാരീസ്
4.കടലിനടിയിലൂടെ ഇംഗ്ലണ്ടിനെയും ഫ്രാൻസിനേയും ബന്ധിപ്പിക്കുന്ന റെയിൽ പാത?
*ചാനൽ ടണൺ (ചണൽ)
5.യൂറോപ്പിന്റെ വ്യവസായിക തലസ്ഥാനം?
*സൂറിച്ച് (സ്വിറ്റ്സർലന്റ്)
6.പതാകയിൽ കുരിശിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്ന രാജ്യം?
*സ്വിറ്റ്സർലന്റ്
7.2002-ൽ യു.എന്നിൽ അംഗമായ രാജ്യം?
*സ്വിറ്റ്സർലൻഡ്
8.യൂറോപ്യൻ യൂണിയന്റെ ഏകീകൃത കറൻസി?
*യൂറോ
9.യൂറോപ്യൻ യൂണിയൻ, നാറ്റോ എന്നിവയുടെ ആസ്ഥാനം?
*ബ്രസൽസ്
10.അറ്റോമിയം സ്മാരകം സ്ഥിതി ചെയ്യുന്നത്?
*ബ്രസ്സൽസ്
11."യൂറോപ്പിന്റെ തലസ്ഥാനം” എന്നറിയപ്പെടുന്നത്?
*ബ്രസൽസ്
12.ബെൽജിയം, നെതർലാൻഡ്സ്, ലക്സംബർഗ് എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന സാമ്പത്തിക സഖ്യം?
*ബിനലക്സ്
13.അൽബേനിയൻ ഭാഷയിൽ ഉപയോഗിക്കുന്ന അക്ഷരമാല?
*ലാറ്റിൻ അക്ഷരമാല
14.സ്പെയിൻ, ഫ്രാൻസ്, എന്നീ രാജ്യങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ചെറു രാജ്യം?
*അൻഡോറ
15.ബൾഗേറിയയിൽ ഉടലെടുത്ത ലിപി?
*സിറിലിക്ക് ലിപി
16.വിൻസെന്റ് വാൻഗോഗ്, റം ബ്രാൻഡ് എന്നീ വിഖ്യാത ചിത്രകാരന്മാരുടെ ജന്മ രാജ്യം?
*നെതർലാന്റസ്
17.‘Potato Eaters', "Wheat Field with crows", "The Starry Night എന്നിവ ആരുടെ ചിത്രങ്ങളാണ്?
*വിൻസെന്റ് വാൻഗോഗ്
18.'ലോകത്തിന്റെ നിയമ തലസ്ഥാനം’ എന്നറിയപ്പെടുന്നത്?
*ഹേഗ് (നെതർലാന്റ്)
19.അന്താരാഷ്ട്ര നീതിന്യായ കോടതി, ഇന്റർനാഷണൽ ക്രിമിനൽ കോടതി എന്നിവ സ്ഥിതിചെയ്യുന്നത്?
*ഹേഗ്
20.ഡച്ചുകാർ എന്ന് വിളിക്കുന്നത് ഏത് രാജ്യക്കാരെയാണ്?
*നെതർലാന്റ്സ്
21.നെതർലാന്റ്സ് അറിയപ്പെടുന്ന മറ്റൊരു പേര്?
*ഹോളണ്ട്
22.“ടുലിപ്പ് പുഷ്പങ്ങളുടെയും കാറ്റാടി യന്ത്രങ്ങളുടെയു നാട്” എന്നറിയപ്പെടുന്നത്?
*നെതർലാന്റ്സ്
23.പാലുത്പാദനശേഷി കൂടുതലുള്ള ഹോൾസ്റ്റീൻ ഇനത്തിൽപ്പെട്ട പശുവിന്റെ ജന്മദേശം?
*നെതർലാന്റ്സ്
24.പോർച്ചുഗൽ, സ്പെയിൻ എന്നീ രാജ്യങ്ങൾ സ്ഥിതി ചെയ്യുന്ന ഉപദ്വീപ്?
*ഐബീരിയൻ ഉപദ്വീപ്
25.കാർപ്പാത്തിയൻ മലനിരകൾ സ്ഥിതി ചെയ്യുന്നത്?
*കിഴക്കൻ യൂറോപ്പിൽ
26.ബാൾട്ടിക് കടലുമായി പോളണ്ടിനെ ബന്ധിപ്പിക്കുന്ന ഭൂപ്രദേശം?
*പോളിഷ് ഇടനാഴി
27.ഡാൻസിഗ് ഇടനാഴി എന്നറിയപ്പെടുന്നത്?
*പോളിഷ് ഇടനാഴി
28.പോളിഷ് ഇടനാഴിയിലെ പ്രധാനപട്ടണം?
*ഡാൻസിഗ്
വേർതിരിച്ചു നിർത്തുന്നത്
29.ഫ്രാൻസിനേയും ജർമ്മനിയേയും വേർതിരിക്കുന്ന പർവ്വതനിര?
*വോസ്ഗെസ് മലനിര
30.ഫ്രാൻസിനേയും ഇറ്റലിയേയും വേർതിരിക്കുന്ന
പർവ്വതനിര?
*ആൽപ്സ് പർവ്വതനിര
31.ഫ്രാൻസിനെയും സ്പെയിനിനെയും വേർതിരിക്കുന്ന പർവ്വതനിര?
*പൈറനീസ് പർവ്വതനിര
New Info
32.സീൻ നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് അടുത്തിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം?
*ഫ്രാൻസ്
Info Plus
33.ഏഷ്യ,യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളുടെ അതിർത്തിയായി വർത്തിക്കുന്ന പർവ്വതനിര?
*യൂറാൽ
34.ഒളിംപസ് കൊടുമുടി സ്ഥിതി ചെയ്യുന്ന രാജ്യം?
*ഗ്രീസ്
35.ബൾഗേറിയ,സെർബിയ എന്നീ രാജ്യങ്ങളിലായി നീണ്ടുകിടക്കുന്ന പർവ്വതനിര?
*ബാൾക്കൻ പർവ്വതനിര