16-08-2017, 01:26 PM
1.സ്പാനിഷ് ആഭ്യന്തരയുദ്ധം പ്രമേയമാക്കി സ്പാനിഷ് ചിത്രകാരനായ പാബ്ലോ പിക്കാസോ വരച്ച ചിത്രം?
*ഗൂർണിക്ക
2.'ആദ്യത്തെ ആധുനിക യുദ്ധം' എന്നറിയപ്പെടുന്നത്?
*ക്രിമിയൻ യുദ്ധം (1853-1856)
3.ക്രിമിയൻ പ്രദേശങ്ങൾ ഇപ്പോൾ സ്ഥിതിചെയ്യുന്ന രാജ്യം?
*ഉക്രൈൻ
4.1986-ൽ ചെർണോബിൽ ആണവ ദുരന്തമുണ്ടായ രാജ്യം?
*ഉക്രൈൻ
5.യൂറോപ്പിലെ ഐബീരിയൻ ഉപദ്വീപിൽ സ്ഥിതിചെയ്യുന്ന രാജ്യങ്ങൾ?
*പോർച്ചുഗൽ, സ്പെയിൻ
6.ഭൂമിയെ ചുറ്റി സഞ്ചരിച്ച ആദ്യത്തെ കപ്പൽ പര്യവേഷണ സംഘത്തെ നയിച്ച പോർച്ചുഗീസ് നാവികൻ?
*ഫെർഡിനൻഡ് മഗല്ലൻ
7.പശ്ചിമ ജർമനി, പൂർവജർമനി എന്നിവ ഏകീകരിക്കപ്പെട്ടത്?
*1990 ഒക്ടോബർ 3
8.ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേള?
*ജർമനിയിലെ ഫ്രാങ്ക് ഫർട്ട് പുസ്തകമേള
9.‘കിൻറർ ഗാർട്ടൺ' എന്ന ആശയത്തിന് രൂപം നൽകിയ ജർമൻകാരൻ?
*ഫ്രെഡറിക് ഫ്രോബൽ
10.ആദ്യത്തെ കിൻറർ ഗാർട്ടൺ പ്രവർത്തനമാരംഭിച്ച വർഷം?
*1840
11.19-ാം നൂറ്റാണ്ടിൽ ജർമനിയെ ഏകീകരിച്ച ചാൻസലർ?
*ബിസ്മാർക്ക്
12.'ഉരുക്ക് മനുഷ്യൻ’ എന്നറിയപ്പെടുന്നത്?
*ബിസ്മാർക്ക്
13.ബിസ്മാർക്കിന്റെ ജർമൻ ഏകീകരണ നയം അറിയപ്പെടുന്നത്?
*നിണവും ഇരുമ്പും (Blood and Iron)
14.ശീതസമരകാലത്ത് 1961-ൽ നിർമ്മിക്കപ്പെട്ട മതിൽ?
*ബെർലിൻ മതിൽ
15.ബെർലിൻ മതിൽ തകർക്കപ്പെട്ട വർഷം?
*1989
16.മതനവീകരണം ആരംഭിച്ച രാജ്യം?
*ജർമനി
17.കാറൽ മാർക്സിന്റെ ജന്മരാജ്യം?
*ജർമനി
18.കാറൽ മാർക്സ് ജനിച്ചത്?
*1818 മെയ് 5
19.കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ രചിച്ചത്?
*കാറൽ മാർക്സും ഏംഗൽസും
20.കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പുറത്തിറങ്ങിയ വർഷം?
*1848
21.‘മൂലധനം’(Das kapital) രചിച്ചത്?
*കാറൽ മാർക്സ്
22.കാറൽ മാർക്സ് അന്തരിച്ചത് ?
*1883 മാർച്ച് 14
23.കാറൽ മാർക്സിന്റെ അന്ത്യവിശ്രമ കല്ലറയായ ഹൈഗേറ്റ് സെമിത്തേരിയിൽ കൊത്തിവച്ചിരിക്കുന്ന വാക്കുകൾ?
*‘സർവരാജ്യത്തൊഴിലാളികളെ സംഘടിക്കുവിൻ’
24.ഗ്രീൻലൻഡിലെ എക്സിമോ ജനത മഞ്ഞിൽ തീർക്കുന്ന വീട്?
*ഇഗ്ലു
25.ചന്ദ്രക്കലയുടെ ആകൃതിയിലുള്ള രാജ്യം?
*ക്രൊയേഷ്യ
26.ഭൂമിശാസ്ത്രപരമായി യൂറോപ്പിന്റെ ഹൃദയഭാഗത്തുള്ള രാജ്യം?
*ഓസ്ട്രിയ
27.‘ഷ്കിപ്പെറി’ എന്നറിയപ്പെടുന്ന രാജ്യം?
*അൽബേനിയ
28.മുൻ ചെക്കോസ്ലോവാക്യയുടെ ഭാഗമായിരുന്ന ചെക്ക്,സ്ലോവാക്യ എന്നിവ വേർപിരിഞ്ഞ് സ്വാതന്ത്യ രാജ്യങ്ങളായി മാറിയ സംഭവം അറിയപ്പെടുന്നത് ?
*വെൽവറ്റ് ഡൈവോഴ്സ് (1993 ജനുവരി 1ന് ഏറു രാജ്യങ്ങളും നിലവിൽ വന്നു )
29.1968-ൽ ചെക്കോസ്ലോവാക്യയിലെ കമ്യൂണിസ്റ്റ് ഭരണാധികാരിയായിരുന്ന അലക്സാണ്ടർ ദ്യൂബ്സെക്ക് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ കൊണ്ടുവന്ന പരിഷ്കാരങ്ങൾ അറിയപ്പെടുന്നത്?
*പ്രാഗിലെ വാസന്തം
30.ലോകത്തിലെ ഏറ്റവും പ്രശസ്തവും ദൈർഘ്യമേറിയതുമായ അന്താരാഷ്ട്ര സൈക്ലിങ് മത്സരം?
*ടൂർ ദെ ഫ്രാൻസ്
31.ഹംഗറിയുടെ തലസ്ഥാനം?
*ബുഡാപെസ്റ്റ്
32.ബുഡാപെസ്റ്റിന്റെ പ്രത്യേകത?
*ഡാന്യൂബ് നടിയുടെ കരയിലുള്ള ബുഡ,ഓബുഡ,പെസ്റ്റ് എന്നീ പട്ടണങ്ങളുടെ സംഗമസ്ഥാനം.
33.“ക്രിസ്തുമസ് അപ്പൂപ്പന്റെ ഗ്രാമം" എന്നറിയപ്പെടുന്ന പ്രദേശം?
*റോവാനിയേമി (ഫിൻലാന്റ്)