16-08-2017, 04:25 PM
അന്താരാഷ്ട്ര സംഘടനകൾ
സർവ്വരാജ്യ സഖ്യം
*നിലവിൽ വന്നത് -1920
*ആസ്ഥാനം -ജനീവ. (സ്വിറ്റ്സർലന്റ്)
*സ്ഥാപക അംഗസംഖ്യ-42
1.ഒന്നാം ലോക മഹായുദ്ധത്തെ തുടർന്ന് രൂപംകൊണ്ട അന്താരാഷ്ട്ര സമാധാന സംഘടന?
*സർവ്വരാജ്യ സഖ്യം (League of Nations)
2.'സർവ്വരാജ്യ സഖ്യം' എന്ന ആശയം മുന്നോട്ട് വച്ചത്?
*വുഡ്രോ വിൽസൺ
3.പതിനാലിന നിർദ്ദേശങ്ങൾ അവതരിപ്പിക്കപ്പെട്ട അന്താരാഷ്ട്ര സമ്മേളനം?
*1919 ലെ പാരീസ് സമ്മേളനം
4.സർവ്വരാജ്യ സഖ്യത്തിന്റെ രൂപീകരണത്തിന് കാരണമായ പതിനാലിന നിർദ്ദേശങ്ങൾ അവതരിപ്പിച്ചത്?
*വുഡ്രോ വിൽസൺ
5.സർവ്വരാജ്യ സഖ്യത്തിന്റെ നിയമസംഹിത ഒപ്പുവച്ചത്?
*1919 ജൂൺ 28
6.സർവ്വരാജ്യ സഖ്യത്തിന്റെ പ്രഥമ സെക്രട്ടറി ജനറൽ?
*സർ. ജയിംസ് എറിക് ഡ്രമ്മണ്ട് (ഇംഗ്ലണ്ട്)
7.രണ്ടാം ലോക മഹായുദ്ധകാലത്ത് സർവ്വരാജ്യ സഖ്യത്തിന്റെ സെക്രട്ടറി ജനറലായിരുന്നത്?
*സീൻ ലെസ്റ്റർ (അയർലണ്ട്)
8.സർവ്വരാജ്യ സഖ്യത്തിന്റെ ആദ്യ സമ്മേളനത്തിന്റെ വേദി?
*പാരീസ് (1920 ജനുവരി 16)
9.സർവ്വരാജ്യ സഖ്യത്തിന്റെ ഭരണഘടന അറിയപ്പെടുന്നത്?
*കവനന്റ
10.സർവ്വരാജ്യ സഖ്യത്തിന്റെ പ്രധാന ലക്ഷ്യം?
*രണ്ടാമതൊരു ലോകമഹായുദ്ധം ഉണ്ടാകാതെ തടയുക
11.സർവ്വരാജ്യ സഖ്യം പിരിച്ചുവിട്ട വർഷം?
*1946 ഏപ്രിൽ 20
12.സർവ്വരാജ്യ സഖ്യം പരാജയപ്പെടാനുണ്ടായ പ്രധാന കാരണങ്ങൾ?
*USA, USSR,ജർമ്മനി എന്നീ പ്രബല ശക്തികൾ സഖ്യത്തിന്റെ ഭാഗമായിരുന്നില്ല.
*ജർമ്മൻ നേതാവായ ഹിറ്റ്ലറുടെ സാമ്രാജ്യത്വമോഹങ്ങൾ തടയാൻ കഴിഞ്ഞില്ല.
*സഖ്യത്തിന്റെ തീരുമാനങ്ങൾ നടപ്പിലാക്കാൻ പോന്ന ഒരു സൈന്യം ഇല്ലായിരുന്നു.
ഐക്യരാഷ്ട്ര സംഘടന (UNO)
*സ്ഥാപിച്ചത് -ഒക്ടോബർ 24,1945
*ആസ്ഥാനം -ന്യൂയോർക്ക് (മൻഹാട്ടൻ )
*യൂറോപ്യൻ ആസ്ഥാനം -ജനീവ
*അംഗസംഖ്യ -193
13.ലോകത്തിലെ ഏറ്റവും വലിയ (കായികേതര) അന്താരാഷ്ട്ര സംഘടന?
*ഐക്യരാഷ്ട്ര സംഘടന
14.ഐക്യരാഷ്ട്ര സംഘടനയുടെ രൂപീകരണത്തിന് വഴിവെച്ച ഉടമ്പടി?
*അറ്റ്ലാന്റിക് ചാർട്ടർ (1941)
15.അറ്റ്ലാന്റിക് ചാർട്ടർ ഒപ്പുവെച്ച നേതാക്കൾ?
*ഫ്രാങ്ക്ളിൻ റുസ്വെൽറ്റ് (യു.എസ്.പ്രസിഡന്റ്)
*വിൻസ്റ്റൺ ചർച്ചിൽ (ബ്രിട്ടീഷ് പ്രധാനമന്ത്രി)
16.അന്താരാഷ്ട്ര സംഘടന എന്ന ലക്ഷ്യത്തോടെ സോവിയറ്റ് യൂണിയൻ, ബ്രിട്ടൺ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളുടെ മോസ്കോ കോൺഫറൻസ് നടന്നത്?
*1943 ഒക്ടോബർ - നവംബർ
പ്രധാന ഘടകങ്ങൾ
*സമിതി (Council)
*സഭ (Assembly)
*സെക്രട്ടേറിയറ്റ്
*അന്താരാഷ്ട്ര തൊഴിലാളി സംഘടന (ILO)
*അന്തർദേശീയ നീതിന്യായ സ്ഥിര കോടതി (International Court of Permanent Justice)
Doctors Without Borders
17.ദുരന്തബാധിത മേഖലകളിലും വികസ്വര രാജ്യങ്ങളിലെ രോഗബാധിത പ്രദേശങ്ങളിലും സഹായമെത്തിക്കുവാനായി സ്ഥാപിതമായ അന്താരാഷ്ട്ര
സർക്കാരിതര സംഘടന?
*Medecins Sans Frontières
18. Medecins Sans Frontières അറിയപ്പെടുന്നത്?
*Doctors Without Borders
19.സംഘടന സ്ഥാപിതമായത്?
*ഫ്രാൻസിൽ
20.സംഘടനയുടെ നിലവിലെ ആസ്ഥാനം?
*ജനീവ