17-08-2017, 01:35 PM
1.രക്ഷാസമിതിയിൽ ഒരു പ്രമേയം പാസ്സാവാൻ വേണ്ട വോട്ട്?
*9 വോട്ട് (5 സ്ഥിരാംഗങ്ങളുടേയും വോട്ട് നിർബന്ധമായും നേടിയിരിക്കണം)
2.2011 ൽ യു.എൻ. രക്ഷാസമിതിയിലെ താത്കാലിക അംഗമായ ഏഷ്യൻ രാജ്യം?
*ഇന്ത്യ (7-ാം തവണ)
3.ഇന്ത്യ എത്ര വർഷത്തിന് ശേഷമാണ് യു.എൻ. രക്ഷാസമിതിയിൽ അംഗമായത്?
*19 വർഷം
4.ഭൂമിശാസ്ത്രപരമായി അസ്ഥിരാംഗങ്ങളെ തിരഞ്ഞെടുക്കുന്നത്?
*ഏഷ്യൻ-ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് -5
*ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്ന് -2
*പശ്ചിമ യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് - 2
*പൂർവ്വ യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് - 1
5.യു.എൻ.രക്ഷാസമിതിയിലെ താത്കാലിക അംഗങ്ങളെ തിരഞ്ഞെടുക്കാൻ വോട്ടെടുപ്പ് നടക്കുന്നത് ഏത് സഭയിലാണ്?
*പൊതുസഭ (പൊതുസഭയിലെ അംഗങ്ങളിൽ 2/3 പേർ അനുകൂലിക്കണം)
6.രക്ഷാസമിതി വികസിപ്പിച്ച സ്ഥിരാംഗ പദവി നേടുവാൻ ശ്രമിക്കുന്ന രാഷ്ട്രങ്ങളുടെ കൂട്ടായ്മ?
*ജി-4 (ഇന്ത്യ, ജപ്പാൻ, ബ്രസീൽ, ജർമ്മനി)
7.ജി-4 കൂട്ടായ്മയെ എതിർക്കുന്ന സംഘടന?
*കോഫിക്ലബ്ബ്
സാമ്പത്തിക സാമൂഹിക സമിതി
8.യു.എന്നിന്റെ പ്രത്യേക ഏജൻസികളെ നിയന്ത്രിക്കുന്നത്?
*സാമ്പത്തിക സാമൂഹിക സമിതി (ECOSOC)
9.യു. എന്നിന്റെ ഘടകങ്ങളുടെയും അനുബന്ധ ഏജൻസികളുടെയും പ്രവർത്തനം ഏകോപിപ്പിക്കുന്ന യു.എൻ. സമിതി?
*സാമ്പത്തിക സാമൂഹിക സമിതി (ECOSOC)
10.സാമ്പത്തിക സാമൂഹിക സമിതിയിലെ അംഗസംഖ്യ?
*54 (തുടക്കത്തിൽ 18 രാജ്യങ്ങളുണ്ടായിരുന്നു)
11.സമിതിയുടെ കീഴിൽ 12 കമ്മീഷനുകൾ പ്രവർത്തിക്കുന്നു
അന്താരാഷ്ട്ര നീതിന്യായ കോടതി
12.അംഗരാജ്യങ്ങളുടെയും യു.എൻ.ഏജൻസികളുടെയും നിയമപ്രശ്നങ്ങൾക്ക് ഉപദേശം നൽകുന്ന ഐക്യരാഷ്ട്ര സഭയുടെ ഘടകം?
*അന്താരാഷ്ട്ര നീതിന്യായ കോടതി (ICJ)
13.ഐക്യരാഷ്ട്ര സഭയുടെ നീതിന്യായ വിഭാഗം?
*അന്താരാഷ്ട്ര നീതിന്യായ കോടതി
14.അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം?
*ഹേഗ് (നെതർലാന്റ്സ്)
15.യു.എന്നിന്റെ പ്രധാന ഘടകങ്ങളിൽ അമേരിക്കയ്ക്ക് പുറത്ത് ആസ്ഥാനമുള്ള ഏക ഘടകം?
*അന്താരാഷ്ട്ര നീതിന്യായ കോടതി
16.സ്ത്രീകളുടെ ഉന്നമനത്തിനായി 1979 ഡിസംബർ 18 ന് ഐക്യരാഷ്ട്രസഭ അംഗീകരിച്ച ഉടമ്പടി?
*സ്ത്രീ വിവേചന നിവാരണ പരിപാടി
17.കോടതിയ്ക്ക് യുക്തമെന്ന് തോന്നുന്ന ഏതു രാഷ്ട്രത്തിൽ വച്ചും സമ്മേളിക്കാൻ അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് അധികാരമുണ്ട്.
18.അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ജഡ്ജിമാരുടെ എണ്ണം?
*15
19.അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക് 2012 ൽ നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യൻ ജസ്റ്റിസ്?
*ജസ്റ്റിസ് ദൽവീർ ഭണ്ഡാരി
20.അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ജഡ്ജിമാരായി സേവനമനുഷ്ഠിച്ചിട്ടുള്ള ഇന്ത്യാക്കാർ?
*ബി.എൻ.റാവു
*നാഗേന്ദ്രസിങ്
*ആർ.എസ്.പഥക്
*ജസ്റ്റിസ് ദൽവീർ ഭണ്ഡാരി
21.അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പ്രസിഡന്റായ ആദ്യ ഇന്ത്യാക്കാരൻ?
*ജസ്റ്റിസ് നാഗേന്ദ്ര സിംഗ്
Info Plus
22.അടുത്തിടെ ന്റെ സുസ്ഥിര ഗതാഗത വികസന ഉന്നത സമിതിയിലേയ്ക്ക് ഉപദേശകനായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരൻ?
*ഇ.ശ്രീധരൻ
RARE FACT
23.ഏറ്റവും കൂടുതൽ തവണ യു.എൻ രക്ഷാസമിതിയിൽ താൽക്കാലിക അംഗമായ രാജ്യം?
*ജപ്പാൻ (11 തവണ)