17-08-2017, 04:13 PM
1.അന്താരാഷ്ട്ര തൊഴിലാളി സംഘടനയ്ക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച വർഷം?
*1969
2.ILO യുടെ ആപ്തവാക്യം?
*If you desire peace, Cultivate Justice
New info
3.അന്താരാഷ്ട്ര തൊഴിലാളി സംഘടനയിൽ അംഗമായ 187 -ാമത്തെ രാജ്യം?
*ടോങ്ക
Info Plus
4.ത്രികക്ഷി ഭരണസംവിധാനമുള്ള (Tripartite structure) ഒരേയൊരു UN ഏജൻസി?
*അന്താരാഷ്ട്ര തൊഴിലാളി സംഘടന
5.ത്രികക്ഷി ഭരണ സംവിധാനത്തിലെ പ്രതിനിധികൾ?
*ഗവൺമെന്റ്, തൊഴിൽദാതാവ്,തൊഴിലാളി
WTO (World Trade organisation)
*സ്ഥാപിതമായത് -1995 ജനുവരി 1
*ആസ്ഥാനം -ജനീവ
*അംഗസംഖ്യ -164
6.ലോക വ്യാപാര സംഘടന രൂപീകരിക്കുവാൻ കാരണമായ ഉച്ചകോടിക്ക് വേദിയായ നഗരം?
*മാരക്കേഷ് (മൊറോക്കോ, 1994)
7.ലോക വ്യാപാര സംഘടനയുടെ മുൻഗാമി എന്നറിയപ്പെടുന്ന കരാർ?
*ഗാട്ട് (General Agreement on Tariff and Trade : GATT)
8.ഗാട്ട് കരാർ ഒപ്പുവെച്ച വർഷം?
*1947 ഒക്ടോബർ 30
9.ഗാട്ട് നിലവിൽ വന്നത്?
*1948 ജനുവരി 1
10.ഇന്ത്യ ലോക വ്യാപാരസംഘടനയിൽ അംഗമായത്?
*1995 ജനുവരി 1
11.WTO യിലെ 161-ാമത്തെ അംഗം?
*സീഷെൽസ്
12.WTO യിലെ 162-ാമത്തെ അംഗം?
*കസാഖിസ്ഥാൻ
New Info
13.WTO യിലെ 164-ാമത്തെ അംഗം?
*അഫ്ഗാനിസ്ഥാൻ
14.WTO യിലെ 163-ാമത്തെ അംഗം?
*ലൈബീരിയ (2016 ജൂലൈയിലാണ് ലൈബീരിയയ്ക്കും അഫ്ഗാനിസ്ഥാനും ഔദ്യോഗിക അംഗത്വം ലഭിക്കുന്നത് )
>UNICEF (United Nations International Children’s Emergency Fund)
*പ്ര വർത്തനമാരംഭിച്ചത് -1946 ഡിസംബർ 11
*ആസ്ഥാനം-ന്യൂയോർക്ക്
*അംഗസംഖ്യ -193
15.ശിശുക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ഏജൻസി?
*യൂനിസെഫ് (UNICEF)
16.യൂനിസെഫ് ഐക്യരാഷ്ട്ര സംഘടനയുടെ പ്രത്യേക ഏജൻസിയായ വർഷം?
*1953
17.യൂനിസെഫിന് നോബൽ സമ്മാനം ലഭിച്ച വർഷം?
*1965
യുനിസെഫിലെ ഇന്ത്യാക്കാർ
18.2016 ൽ യൂനിസെഫിന്റെ ആഗോള ഗുഡ്വിൽ അംബാസഡറായി തിരഞ്ഞെടുത്തത്?
*പ്രിയങ്ക ചോപ്ര
19.2014 ൽ യൂനിസെഫിന്റെ ദക്ഷിണേഷ്യൻ അംബാസഡറായത്?
*അമീർഖാൻ
20.2013 ൽ യൂനിസെഫിന്റെ ദക്ഷിണേഷ്യൻ അംബാസഡറായത്?
*സച്ചിൻ തെൻഡുൽക്കർ
21.2013 ൽ യൂനിസെഫിന്റെ ഇന്ത്യൻ അംബാസഡറായി തെരഞ്ഞെടുക്കപ്പെട്ടത്?
*ശ്രദ്ധ കപൂർ
>UNCTAD (United Nations Conference on Trade and Develoment)
*സ്ഥാപിതമായത് -1964
*ആസ്ഥാനം -ജനീവ
*അംഗസംഖ്യ -194
22.വ്യാപാരത്തിലൂടെ വികസ്വര/വികസിത രാഷ്ട്രങ്ങളുടെ സാമ്പത്തിക വളർച്ച മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ സംഘടന?
*ഐക്യരാഷ്ട്ര വ്യാപാര വികസന ചർച്ചാ സമിതി (UNCTAD)
23.രണ്ടാം UNCTAD സമ്മേളന വേദി?
*ന്യൂഡൽഹി (1968)