17-08-2017, 04:21 PM
സൂര്യൻ
1.സൗരയൂഥത്തിലെ ഏക നക്ഷത്രം?
*സൂര്യൻ
2.ഭൂമിയോട് ഏറ്റവും അടുത്തുള്ള നക്ഷത്രം?
*സൂര്യൻ
3.പകൽ സമയത്ത് ഭൂമിയിൽ നിന്നും കാണാവുന്ന ഏക നക്ഷത്രം?
*സൂര്യൻ
4.സൂര്യന്റെ രണ്ടു തരം ചലനങ്ങൾ?
*ഭ്രമണം (rotation), പരിക്രമണം (revolution)
5.സൂര്യന്റെ ഭ്രമണകാലം?
*ഏകദേശം 27 ദിവസങ്ങൾ
6.സൂര്യന്റെ പരികമണകാലം?
*25 കോടി വർഷങ്ങൾ
7.സൂര്യന്റെ വ്യാസം?
*14 ലക്ഷം കി.മീ
8.ഭൂമിയുടെ എത്ര ഇരട്ടി വ്യാസമാണ് സൂര്യനുള്ളത്?
*109 ഇരട്ടി
9.സൂര്യന് ഭൂമിയുടെ എത ഇരട്ടി വ്യാപ്തമുണ്ട്?
*13 ലക്ഷം ഇരട്ടി
10.സൂര്യന്റെ പ്രായം?
*460 കോടി വർഷം
11.സൗരയൂഥത്തിന്റെ ആകെ പിണ്ഡത്തിന്റെ എത്ര ശതമാനമാണ് സൂര്യന്റെ പിണ്ഡം?
*99%
12.സൂര്യന്റെ പിണ്ഡം ഭൂമിയുടെ പിണ്ഡത്തിന്റെ എത ഇരട്ടിയാണ്?
*3.33,000 ഇരട്ടി
13.സൗരയൂഥത്തിലെ എല്ലാ വസ്തുക്കളുടെയും ഊർജ്ജ ദാതാവ്?
*സൂര്യൻ
14.സൂര്യനിൽ ഏറ്റവുമധികം അടങ്ങിയിരിക്കുന്ന മൂലകം?
*ഹൈഡ്രജൻ 71%, (ഹീലിയം-26.5%. മറ്റ് വാതകങ്ങൾ 2.5%)
15.സൂര്യനിൽ പദാർത്ഥങ്ങൾ ഏതവസ്ഥയിലാണ് കാണപ്പെടുന്നത്?
*പ്ലാസ്മ
16.ആകാശഗംഗയ്ക്കു ചുറ്റുമുള്ള സൂര്യന്റെ പരിക്രമണ വേഗത?
*250 കി.മീ/ സെക്കന്റ്
17.സൂര്യന്റെ പിണ്ഡം(ദ്രവ്യമാനം)?
*2 * 1030 കി.ഗ്രാം
18.സൂര്യന്റെ ഉപരിതലത്തിലെ ശരാശരി താപനില?
*55000 സെൽഷ്യസ്
19.ഭൂമിയിൽ നിന്നും ദൃശ്യമാകുന്ന സൂര്യന്റെ പാളി?
*ഫോട്ടോസ്ഫിയർ (5500°C ) (പ്രഭാമണ്ഡലം)
20.ഫോട്ടോസ്ഫിയറിനും മുകളിലായി കാണപ്പെടുന്ന വർണ്ണാഭമായ പാളി?
*ക്രോമോസ്ഫിയർ (32400°C)
21.സൂര്യന്റെ ഏറ്റവും അകത്തുള്ള പാളി?
*അകക്കാമ്പ് (1.5 കോടി°C)
22.അണുസംയോജനം (Nuclear Fusion) സൂര്യനിൽ എവി ടെയാണ് നടക്കുന്നത്?
*അകക്കാമ്പിൽ
23.സൂര്യന്റെ ഏറ്റവും പുറമെയുള്ള പാളി?
*കൊറോണ (100000°C)
24.ക്രോമോസ്ഫിയറും, കൊറോണയും ഭൂമിയിൽ നിന്നു ദൃശ്യമാകുന്നത് എപ്പോൾ മാത്രമാണ്?
*സൂര്യഗ്രഹണ സമയത്തുമാത്രം
25.കൊറോണയിൽ നിന്നും 35 ലക്ഷം കി.മീ അകലം വരെ ചാർജ്ജുള്ള കണങ്ങൾ പ്രവഹിക്കുന്നതിന് പറയുന്നത്?
*സൗരക്കാറ്റ് (Solar winds)
26.സൗരക്കാറ്റുകൾ അനുഭവപ്പെടുന്നത് എത്ര വർഷത്തിലൊരിക്കലാണ്?
*11 വർഷത്തിലൊരിക്കൽ
27.സൗരക്കാറ്റുകളിൽ നിന്ന് ഭൂമിയെ സംരക്ഷിക്കുന്ന മണ്ഡലം?
*ഭൗമകാന്തിക മണ്ഡലം
28.സൂര്യതാപത്തിന് കാരണമാകുന്ന വികിരണം?
*അൾട്രാവയലറ്റ് കിരണങ്ങൾ
പലായന പ്രവേഗം (Escape Velocity)
29.ഒരു ഗോളത്തിന്റെ ഗുരുത്വാകർഷണ വലയത്തിൽ നിന്നും മുക്തമായി മുന്നോട്ടുപോകുവാൻ ഒരു വസ്തുവിനു വേണ്ട ഏറ്റവും കുറഞ്ഞ പ്രവേഗമാണ്?
*പലായന പ്രവേഗം
30.ഭൂമിയുടെ പലായന പ്രവേഗം?
*11.2 കി.മീ/സെക്കന്റ്
31.ചന്ദ്രന്റെ പലായന പ്രവേഗം?
*2.4 കി.മീ./സെക്കന്റ്
32.സൂര്യന്റെ പലായനപ്രവേഗം 618 കി.മീ/സെക്കന്റ്
33.സൗരയൂഥത്തിന് പുറത്തുകടക്കുവാൻ ആവശ്യമായ പലായനപ്രവേഗം?
*13.6 കി.മീ/ സെക്കന്റ്
സൗര കളങ്കങ്ങൾ
34.സൂര്യനിൽ ഫോട്ടോസ്ഫിയറിൽ കാണപ്പെടുന്ന കറുത്ത പാടുകൾ?
*സൺ സ്പോട്ട്സ് (സൗര കളങ്കങ്ങൾ)
35.സൗരകളങ്കങ്ങളെ ടെലസ്കോപ്പിലൂടെ ആദ്യം നിരീക്ഷിച്ചത്?
*ഗലീലിയോ
കൺഫ്യൂഷൻ വേണ്ട
36.സൂര്യനും ഭൂമിയും തമ്മിൽ അകലം ഏറ്റവും കൂടുതലുള്ള ദിവസം (Aphelion)?
*ജൂലൈ 4
37.സൂര്യനും ഭൂമിയും തമ്മിൽ അകലം ഏറ്റവും കുറഞ്ഞ ദിവസം (Perihelion)?
*ജനുവരി 3