17-08-2017, 04:55 PM
രക്ത പര്യയന വ്യവസ്ഥ
*രക്തത്തെക്കുറിച്ചുള്ള പഠനം
Ans : ഹീമെറ്റോളജി
*രക്തകോശങ്ങളുടെ നിർമ്മാണപ്രകിയ
Ans : ഹിമോപോയിസസ്
* 'ജീവന്റെ നദി എന്നറിയപ്പെടുന്നത്
Ans : രക്തം
*ദ്രാവകരൂപത്തിലുള്ള സംയോജക കല
Ans : രക്തം
*ശരീരത്തിലുള്ള പോഷകഘടകങ്ങളെയും ഹോർമോ ണുകളെയും വഹിച്ചുകൊണ്ടുപോകുന്നത്
Ans : രക്തം
*ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഒരേ താപനില നില നിർത്താൻ സഹായിക്കുന്നത്
Ans : രക്തം
*മനുഷ്യശരീരത്തിലെ രക്തത്തിന്റെ അളവ്
Ans : 5-6 ലിറ്റർ
*രക്തം ശുദ്ധീകരിക്കുന്ന അവയവം
Ans : ശ്വാസകോശം
*മനുഷ്യശരീരത്തിൽ രക്തം അരിച്ച് ശുദ്ധി ചെയ്യുന്ന അവയവം ans : വൃക്ക
*രക്തകോശങ്ങൾ
അരുണ രക്താണുക്കൾ (Erythrocytes or RBC)
*ശ്വേതരക്താണു (Leucocytes or WBC),
*പ്ലേറ്റ്ലറ്റുകൾ (Thrombocytes)
*ഏറ്റവും വലിയ രക്താണു
Ans : ശ്വേതരക്താണു
* ഏറ്റവും വലിയ ശ്വേതരക്താണു
Ans : മോണോസൈറ്റ്
*ഏറ്റവും ചെറിയ ശ്വേതരക്താണു
Ans : ലിംഫോസൈറ്റ്
*ശേത രക്താണുക്കൾ
Ans :ന്യൂട്രോഫിൽ, ബേസോഫിൽ, ഈസിനേ
ഫിൽ, മോണോസൈറ്റ്, ലിംഫോസൈറ്റ് എന്നിവ
*രക്തകോശങ്ങളുടെ എണ്ണം മനസ്സിലാക്കാൻ ഉപയോഗിക്കുന്നത്
Ans : ഹീമോസൈറ്റോമീറ്റർ
*ഹീമോഗ്ലോബിനിന്റെ അളവ് കണ്ടെത്താൻ ഉപയോഗിക്കുന്ന ഉപകരണം
Ans : ഹീമോഗ്ലോബിനോമീറ്റർ
*ഹീമോഗ്ലോബിൻ സ്ഥിതിചെയ്യുന്ന കോശം
Ans : അരുണരക്താണുക്കൾ
*രക്തത്തിന് ചുവപ്പുനിറം നൽകുന്ന വർണ്ണകം
Ans : ഹീമോഗ്ലോബിൻ
*ഓക്സിജൻ ആഗിരണം ചെയ്യുന്ന രക്തത്തിലെ ഘടകം
Ans : ഹീമോഗ്ലോബിൻ
*ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ധാതു.
Ans : ഇരുമ്പ്
*ഹിമോഗ്ലോബിനിലെ ഓക്സിജൻ സംവഹന ഘടകം
Ans : ഇരുമ്പ്
*മനുഷ്യശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ്.
Ans : പുരുഷൻമാരിൽ 14.5 mg/100ml സ്ത്രീകളിൽ 13.5 mg/100ml
*ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഓക്സസിജൻ എത്ത ക്കുന്ന രക്തകോശം-
Ans : അരുണ രക്താണുക്കൾ (RBC) .
*അരുണ രക്താണുക്കളുടെ ആയുർദൈർഘ്യം
Ans : 120 ദിവസം
*മർമ്മം (Nucleus)ഇല്ലാത്ത രക്തകോശങ്ങൾ
Ans : അരുണരക്തകോശം, പ്ലേറ്റ് ലെറ്റ്
*ശരീരത്തിലെ രക്തകോശങ്ങൾ നിർമ്മിക്കുന്നത്
Ans : അസ്ഥിമജ്ജയിൽ
*ചുവന്ന രക്താണുക്കളുടെ നിർമ്മാണത്തിനാവശ്യമായ വിറ്റാമിനുകൾ
Ans : വിറ്റാമിൻ B6, വിറ്റാമിൻ B9,വിറ്റാമിൻ B12
രക്തത്തിലെ ഘടകങ്ങൾ/ധർമ്മങ്ങൾ/ നിറം/ എണ്ണം/ ആയുർദൈർഘ്യം/ഉല്പാദിപ്പിക്കപ്പെടുന്നത്/നശിപ്പിക്കപ്പെടുന്നത്
RBC (എറിത്രോസൈറ്റ്) - ഓക്സിജൻ CO2,സംവഹനം - ചുവപ്പ് -40-60lakshs/mm3 - അസ്ഥിമജ്ജ - കരൾ , പ്ലീഹ
WBC (ലൂക്കോസൈറ്റ് ) - രോഗപ്രതിരോധ ശേഷി നൽകുന്നു - നിറമില്ല - 7000 - 10000/mm3 - 15 ദിവസം - അസ്ഥിമജ്ജ ,ലിംഫ് ഗ്രന്ഥി ,പ്ലീഹ -
പ്ലേറ്റ്ലറ്റുകൾ - രക്തം കട്ടപിടിക്കാൻ സഹായിക്കുന്നു - നിറമില്ല - 1.5 - 4.5 lakhs/mm3 - 4 -7 ദിവസം - അസ്ഥിമജ്ജ