17-08-2017, 05:05 PM
*ഒരു ദിശയിൽ മാത്രം ചലിപ്പിക്കാൻ കഴിയുന്ന സന്ധികൾ
Ans : വിജാഗിരി സന്ധി (Hinge joint)
(ഉദാ:കൈമുട്ട്, കാൽമുട്ട്, വിരലുകൾ) .
*രണ്ടക്ഷങ്ങൾക്ക് ചുറ്റും മാത്രം ചലനം സാധ്യമാകുന്ന സന്ധികൾ
Ans : കോണിയ സന്ധി (Angular joint) ( ഉദ :മണിബന്ധം )
*അച്ചുതണ്ടിനുചുറ്റും കറങ്ങുന്ന തരത്തിലുള്ള ചലനം സാധ്യമാകുന്ന സന്ധികൾ
Ans : കീല സന്ധി l (Pivot joint) (ഉദ :നാട്ടെല്ലിന്,മുകളിൽ തലയോട് തിരിയുന്നത് )
*ഒരസ്ഥിക്ക് മുകളിൽ മറ്റൊന്ന് തെന്നി നീങ്ങുന്ന തരത്തിലുള്ള ചലനം സാധ്യമാകുന്നവ
Ans : തെന്നുന്ന സന്ധി (ഉദാ: കൈക്കുഴ, കാൽക്കുഴ)
*അസ്ഥികളെ ബാധിക്കുന്ന രോഗങ്ങൾ,
സന്ധിവീക്കം (Rheumatoid arthritis), സന്ധിവാതം (Osteo arthritis), കണ (Rickets),ഓസ്റ്റിയോ മലേഷ്യ, ഓസ്റ്റിയോ പോറോസിസ് തുടങ്ങിയവ
*യൂറിക്കാസിഡ് അസ്ഥികളിൽ അടിഞ്ഞുകൂടി ഉണ്ടാകുന്ന വീക്കം
Ans : ഗൗട്ട്
*കൈയ്യിലെ പ്രധാന പേശികൾ
Ans : ബൈസപ്സ്, ട്രെെസപ്സ്
*ഐച്ഛിക ചലനങ്ങൾ സാധ്യമാകുന്ന പേശികൾ,
Ans :ഐച്ഛിക പേശികൾ,
*രേഖാങ്കിത പേശികൾ എന്നറിയപ്പെടുന്നത്.
ഐച്ഛിക പേശികൾ
രേഖാശൂന്യപേശികൾ അഥവാ മിനുസപേശികൾ എന്ന റിയപ്പെടുന്നത്
Ans : അനൈച്ഛിക പേശികൾ
*രേഖാങ്കിതമായ അനൈച്ഛിക പേശികൾ
Ans : ഹൃദയപേശി
*പേശീ പ്രവർത്തനാവശ്യമായ അയോണുകൾ
Ans : കാത്സ്യം, മഗ്നീഷ്യം അയോണുകൾ
*പേശികളിൽ കാണപ്പെടുന്ന പ്രോട്ടീനുകൾ
Ans : ആക്ടിൻ, മയോസിൻ
*ശിശുക്കളുടെ പേശികളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മാംസ്യം
Ans : ഓസിൻ
*പേശീസങ്കോചം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം
Ans : കൈമോഗ്രാഫ്
*പേശീപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന മസ്കതിഷ ഭാഗം
Ans : സെറിബല്ലം
*അത്യധ്വാന സമയത്ത് വേണ്ടത്ര ഓക്സിജൻ ലഭിക്കാതെ വരുമ്പോൾ ലക്ട്രിക് ആസിഡ് പേശികളിൽ അടിഞ്ഞുകൂടി ഉണ്ടാകുന്ന തളർച്ചയും ക്ഷീണവും മാണ്
Ans : പേശിക്ലമം (Muscle Fatigue)
*പേശിക്ലമം ബാധിക്കാത്തത്
Ans : മിനുസ പേശികളെ
*ഹൃദയ പേശികൾക്കുണ്ടാകുന്ന വേദന
Ans : ആൻജിന
*രക്തത്തിലെ ഹീമോഗ്ലോബിനു സമാനമായി പേശികളിൽ കാണപ്പെടുന്ന വർണ്ണകം
Ans : മയോഗ്ലോബിൻ
*രണശേഷം ശരീര പേശികൾ ചലിക്കാതെ ദൃഢമാകുന്ന അവസ്ഥ
Ans : റിഗർ മോട്ടീസ്
*വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന പേശികൾ
Ans : ഹൃദയ പേശികൾ
*ഏറ്റവും കൂടുതൽ പ്രവർത്തിക്കുന്ന പേശി.
Ans : കൺപോളയിലെ പേശികൾ
*പേശികളില്ലാത്ത അവയവം
Ans : ശ്വാസകോശം
*മനുഷ്യശരീരത്തിലെ ഏറ്റവും വലിയ പേശി
Ans : ഗ്ലൂട്ടിയസ് മാക്സസിമസ്
*ഏറ്റവും ചെറിയ പേശി.
Ans : സ്റ്റേപ്പിഡിയസ്
*മനുഷ്യശരീരത്തിലെ ഏറ്റവും നീളമുള്ള പേശി
Ans : സർട്ടോറിയസ്
*ഏറ്റവും ബലിഷ്ഠമായ പേശി
Ans : ഗർഭാശയ പേശി
*അസ്ഥികളെയും പേശികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗം
ans : ടെൻഡൺ
*അസ്ഥികളെ തമ്മിൽ ചേർത്ത് നിർത്തുന്ന ചരടുപോലുള്ള ഭാഗം
ans : സ്നായുക്കൾ
പല്ലുകൾ
*ജനിച്ചശേഷം ആദ്യ മുളയ്ക്കക്കുന്ന പല്ലുകൾ
Ans : പാൽപല്ലുകൾ
*പാൽപല്ലുകളുടെ എണ്ണം
Ans : 20
*പാൽപല്ലുകൾ കൊഴിഞ്ഞുപോകുന്നത്
Ans : 7 മുതൽ 12 വയസ്സ് വരെ
*പാൽപല്ലുകൾ കൊഴിഞ്ഞ് പകരം മുളക്കുന്ന പല്ലുകൾ
Ans : സ്ഥിര ദന്തങ്ങൾ
*സ്ഥിര ദന്തങ്ങളുടെ എണ്ണം
Ans : 32
*പ്രായപൂർത്തിയായ ശേഷം മുളയ്ക്കുന്ന 4 സ്ഥിര ദന്തങ്ങൾ അറിയപ്പെടുന്നത്
Ans : വിവേക ദന്തങ്ങൾ (Wisdom teeth)