18-08-2017, 01:33 PM
1.ഇന്ത്യ ചോഗം സമ്മേളനത്തിന്റെ വേദിയായ വർഷം?
*1983 (ഗോവ, നേതൃത്വം നൽകിയത് ഇന്ദിരാഗാന്ധി)
2.കോമൺവെൽത്തിൽ നിന്നും പുറത്താക്കപ്പെട്ട രാജ്യം?
*ഫിജി (2006)
3.കോമൺവെൽത്തിൽ നിന്നും വിട്ടുപോയ രാഷ്ട്രങ്ങൾ?
*അയർലണ്ട് (1949),സിംബ്ബാവെ (2003)
4.ആദ്യ കോമൺവെൽത്ത് ഗെയിംസ് നടന്നത്?
*1930
5.കോമൺവെൽത്തിലെ അംഗരാഷ്ട്രങ്ങൾ പങ്കെടുക്കുന്ന അന്താരാഷ്ട്ര കായിക മേള?
*കോമൺവെൽത്ത് ഗെയിംസ്
6.കോമൺവെൽത്ത് ഗെയിംസിന്റെ പിതാവ്?
*ആസ്റ്റ്ലെ കൂപ്പർ
7.കോമൺവെൽത്ത് വാർഗ്രോവ്സ് കമ്മീഷന്റെ ആസ്ഥാനം?
*Berkshrine (UK)
8.ഇന്ത്യയിലെവിടെയാണ് കോമൺവെൽത്ത് സെമിത്തേരി സ്ഥിതി ചെയ്യുന്നത്?
*മണിപ്പൂർ
Non Aligned Movement (NAM)
*സ്ഥാപിതമായത് -1961
*അംഗസംഖ്യ -120
9.ശീതസമരത്തിന്റെ ഭാഗമായ അമേരിക്കൻ ചേരിയിലും, USSR ചേരിയിലും പെടാതെ സ്വതന്ത്രമായി നിൽക്കാൻ തീരുമാനിച്ച രാഷ്ട്രങ്ങളുടെ സംഘടന?
*ചേരിചേരാ പ്രസ്ഥാനം (Non Aligned Movement)
10.ചേരിചേരാ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിനടിസ്ഥാനമായി സ്വീകരിച്ചിരിക്കുന്നത്?
*പഞ്ചശീല തത്വങ്ങൾ
11.ചേരിചേരാ പ്രസ്ഥാനം (NAM)എന്ന ആശയം ആദ്യമായി പ്രചരിപ്പിച്ചത്?
*വി.കെ. കൃഷ്ണമേനോൻ
12.ചേരിചേരാ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിന് നേതൃത്വം നൽകിയ പ്രമുഖ ലോക നേതാക്കൾ?
*ജവഹർലാൽ നെഹ്റു (ഇന്ത്യൻ പ്രധാനമന്ത്രി),ഗമാൽ അബ്ദുൾ നാസർ (ഈജിപ്റ്റ് പ്രസിഡന്റ്),മാർഷൽ ടിറ്റോ (യൂഗോസ്ലാവിയൻ പ്രസിഡന്റ്)
13.ചേരി ചേരാ പ്രസ്ഥാനം രൂപവത്ക്കരിക്കുവാൻ തീരുമാനിച്ച സമ്മേളനം?
*ബന്ദൂങ് സമ്മേളനം (1955)
14.ചേരി ചേരാ പ്രസ്ഥാനത്തിന്റെ ആദ്യ സമ്മേളനം നടന്നതെവിടെ?
*യൂഗോസ്ലാവിയയുടെ തലസ്ഥാനമായിരുന്ന ബൽഗ്രേഡിൽ വച്ച് (1961)
15.1987 ൽ രൂപംകൊണ്ട NAM ന്റെ അനുബന്ധ കമ്മിറ്റി?
*AFRICA Fund (The Action for Resisiting Invasion, Colonialisation and Apartheid)
16.ആഫ്രിക്ക ഫണ്ട് കമ്മിറ്റിയുടെ ആദ്യ ചെയർമാൻ?
*രാജീവ് ഗാന്ധി
17.NAM ൽ ഏറ്റവുമൊടുവിൽ അംഗമായ രാഷ്ട്രങ്ങൾ?
*അസർബൈജാൻ ,ഫിജി (2011)
New Info
18.17-ാം ചേരിചേരാ സമ്മേളനത്തിന്റെ വേദി (2016)?
*വെനസ്വേല
SAARC (South Asian Association for Regional Cooperation)
*സ്ഥാപിതമായത് -1985 ഡിസംബർ 8
*ആസ്ഥാനം -കാഠ്മണ്ഡു (നേപ്പാൾ )
*അംഗസംഖ്യ -8
19.സാർക്ക് എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്?
*സിയാ ഉൾ റഹ്മാൻ
20.സാർക്ക് രൂപീകരിക്കുവാൻ തീരുമാനിച്ച ഉച്ചകോടി?
*ധാക്ക ഉച്ചകോടി (1985)
21.ഏറ്റവും അവസാനമായി സാർക്കിൽ അംഗമായ രാജ്യം?
*അഫ്ഗാനിസ്ഥാൻ
22.സാർക്കിലെ ഏറ്റവും ചെറിയ അംഗരാജ്യം?
*മാലിദ്വീപ്
23.അഫ്ഗാനിസ്ഥാൻ സാർക്കിൽ അംഗമായ വർഷം?
*2007 (14-ാമത് സമ്മേളനം)
24.സാർക്കിന്റെ ആദ്യ ചെയർമാൻ?
*എച്ച്.എം. ഇർഷാദ്
25.സാർക്കിന്റെ ആദ്യ സെക്രട്ടറി ജനറൽ?
*അബ്ദുൾ അഹ്സൻ
സാർക്കിലെ അംഗങ്ങൾ
>PANI വന്നാൽ MBBS ഡോക്ടറെ കാണണം
*പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ,നേപ്പാൾ, ഇന്ത്യ, മാലിദ്വീപ്, ബംഗ്ലാദേശ്,
ഭൂട്ടാൻ, ശ്രീലങ്ക