18-08-2017, 01:37 PM
റെഡ് ക്രോസ് (Red Cross)
*സ്ഥാപിതമായത് -1863
*ആസ്ഥാനം -ജനീവ (സ്വിറ്റ്സർലണ്ട്)
1.യുദ്ധക്കെടുതികൾക്ക് ഇരയാവുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ സംഘടന?
*റെഡ് ക്രോസ്
2.റെഡ് ക്രോസിന്റെ സ്ഥാപകൻ?
*ജീൻ ഹെൻറി ഡ്യൂനൻ്റ്
3.റെഡ് ക്രോസിന്റെ പതാകയുടെ നിറം?
*വെള്ള (വെള്ള നിറത്തിലുള്ള പതാകയിൽ ചുവപ്പ് നിറത്തിലുള്ള കുരിശിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നു)
4.ഇസ്ലാമിക രാഷ്ട്രങ്ങളിൽ റെഡ് ക്രോസ് അറിയപ്പെടുന്നത്?
*റെഡ് ക്രിസന്റെ (പതാകയിൽ കുരിശിന്റെ സ്ഥാനത്ത് ചന്ദ്രക്കല ആലേഖനം ചെയ്തിരിക്കുന്നു.)
5.2005-ൽ റെഡ് ക്രോസ് അംഗീകരിച്ച പുതിയ ചിഹ്നം?
*റെഡ് ക്രിസ്റ്റൽ
6.ഏറ്റവും കൂടുതൽ പ്രാവശ്യം നോബൽ സമ്മാനം നേടിയ അന്താരാഷ്ട്ര സംഘടന?
*റെഡ് ക്രോസ്
7.റെഡ്ക്രോസിന് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച വർഷങ്ങൾ?
*1917, 1944, 1963
8.റെഡ്ക്രോസിന്റെ സ്ഥാപകനായ ഹെൻറി ഡ്യൂനന്റിന് സമാധാനത്തിലുള്ള നോബൽ സമ്മാനം ലഭിച്ച വർഷം?
*1901 (പ്രഥമ സമാധാന നോബൽ ജേതാവ് )
9.International Red Cross and Red Cresent മ്യൂസിയം സ്ഥിതി ചെയ്യുന്നത്?
*ജനീവ
10.ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി നിലവിൽ വന്നത്?
*1920
11.ഡ്യൂറന്റിന്റെ ജന്മദിനമായി മെയ് 8, അന്താരാഷ്ട്ര റെഡ്ക്രോസ്
ദിനമായി ആചരിക്കുന്നു
ആംനെസ്റ്റി ഇന്റർനാഷണൽ
*സ്ഥാപിതമായത് -1961
*ആസ്ഥാനം -ലണ്ടൻ (ഇന്ത്യയിൽ ന്യൂഡൽഹി )
12.മനുഷ്യാവകാശങ്ങളെക്കുറിച്ച് ജനങ്ങളെ ഉദ്ബോധരാക്കാനും അവകാശനിഷേധങ്ങൾ വെളിച്ചത്ത് കൊണ്ടുവരാനുമായി നിലകൊള്ളുന്ന അന്താരാഷ്ട്ര സംഘടനയാണ് ആംനെസ്റ്റി ഇന്റർനാഷണൽ
13.ആംനെസ്റ്റി ഇന്റർനാഷണലിന്റെ സ്ഥാപകൻ?
*പീറ്റർ ബെനൺസൺ
14.ആംനെസ്റ്റി (Amnesty) എന്ന വാക്കിനർത്ഥം?
*പൊതുമാപ്പ്
15.ആംനെസ്റ്റി ഇന്റർനാഷണലിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത്?
*1977
16.ഇരുട്ടിനെ ശപിക്കുന്നതിനേക്കാൾ നല്ലത് ഒരു മെഴുകുതിരിയെങ്കിലും കൊളുത്തി വയ്ക്കുന്നതാണ് എന്നത് ഏത് സംഘടനയുടെ ആപ്തവാക്യമാണ്?
*ആംനസ്സി ഇന്റർനാഷണൽ
ഏഷ്യൻ വികസന ബാങ്ക് (ADB)
*സ്ഥാപിതമായത് 1966
*ആസ്ഥാനം -മനില (ഫിലിപ്പെൻസ്)
*അംഗസംഖ്യ -67
17.ഏഷ്യൻ രാജ്യങ്ങളുടെ സാമ്പത്തിക വികസനത്തിനായി രൂപീകരിച്ച സംഘടന?
*ഏഷ്യൻ വികസന ബാങ്ക്
18.ADB ഏഷ്യൻ വികസന നിധി ആരംഭിച്ച വർഷം?
*1974
New Info
19.49-ാമത് (2016) ADB സമ്മേളനത്തിന്റെ വേദി?
*ഫ്രാങ്ക്ഫർട്ട് (ജർമ്മനി)
20.50-ാമത് (2017) ADB സമ്മേളനത്തിന്റെ വേദി?
*യോകോഹാമ (ജപ്പാൻ)
വാഴ്സ പാക്റ്റ്
21.നാറ്റോ സഖ്യത്തിനു ബദലുമായി രൂപംകൊണ്ട കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുടെ സംഘടന?
*വാഴ്സാ പാക്റ്റ്
22.വാഴ്സ പാക്റ്റിന് നേതൃത്വം നൽകിയത്?
*USSR
23.വാഴ്സ പാക്റ്റ് രൂപീകൃതമായ വർഷം?
*1955 (പോളണ്ടിലെ വാഴ്സായിൽ വച്ച്)
24.വാഴ്സ പാക്റ്റ് പിരിച്ചു വിട്ട വർഷം?
*1991