18-08-2017, 04:20 PM
കമ്പ്യൂട്ടറിലെ പ്രവർത്തന യൂണിറ്റുകൾ
1.കമ്പ്യൂട്ടറിനു പ്രധാനമായും 3 പ്രവർത്തന യൂണിറ്റുകളാണ് ഉള്ളത്?
*ഇൻപുട്ട് യൂണിറ്റ്,
*സെൻടൽ പ്രോസസ്സിംഗ് യൂണിറ്റ്
*ഔട്ട്പുട്ട യൂണിറ്റ്
കമ്പ്യൂട്ടറിന്റെ പ്രധാന ധർമ്മങ്ങൾ
>ഇൻപുട്ട്
>പ്രോസസ്സിംഗ്
>വിവരസംഭരണം (Storing)
>നിയന്ത്രണം (Controlling)
>ഔട്ട്പുട്ട്
ഇൻപുട്ട്
2.കമ്പ്യൂട്ടറിലേയ്ക്ക് വിവരങ്ങളും നിർദ്ദേശങ്ങളും നൽകുന്ന പ്രക്രിയ?
*ഇൻപുട്ട്
3.ഇൻപുട്ട് നൽകാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ അറിയപ്പെടുന്നത്?
*ഇൻപുട്ട് ഉപകരണങ്ങൾ
4.ഇൻപുട്ട് വിവരങ്ങളെ കമ്പ്യൂട്ടറിന് മനസ്സിലാകുന്ന ബൈനറി വിവരങ്ങളാക്കി മാറ്റുന്ന ഉപകരണങ്ങൾ?
*ഇൻപുട്ട് ഉപകരണങ്ങൾ
5.കമ്പ്യൂട്ടറിലേക്ക് വിവരങ്ങൾ ടൈപ്പ് ചെയ്യാൻ ഉപയോഗിക്കുന്ന ടൈപ്പ്റൈറ്ററിന്റെ ഘടനയുള്ള ഉപകരണം?
*കീബോർഡ്
6.ഒരു keystroke നെ അതിനു സമാനമായ ബിറ്റിലേക്ക് മാറ്റുവാൻ ഉപയോഗിക്കുന്ന സ്റ്റാൻഡേർഡ്?
*ASCII
മൗസ്
7.മോണിറ്ററിൽ കാണുന്ന വിവിധ ‘icon’ സെലക്റ്റ് ചെയ്യുന്നതിനും അവയെ ചലിപ്പിക്കുന്നതിനും സഹായിക്കുന്ന ഉപകരണം?
*മൗസ്
8.മോണിറ്ററിലെ icon-ണുകൾ സെലക്റ്റ് ചെയ്യാൻ ക്ലിക്ക് ചെയ്യുന്ന മൗസ് ബട്ടൺ?
*ഇടതു ബട്ടൺ (Left button)
9.ഷോർട്ട് കട്ട് കമാൻഡുകൾ പ്രത്യക്ഷപ്പെടാനായി ചെയ്യുന്നത്?
*റൈറ്റ് ക്ലിക്ക്
PSC യുടെ സ്ഥിരം ചോദ്യം
10.കമ്പ്യൂട്ടറിലേയ്ക്ക് വിവരങ്ങൾ നൽകുന്ന യൂണിറ്റ്?
*ഇൻപുട്ട് ഉപകരണം
11.കമ്പ്യൂട്ടറിന്റെ പ്രാഥമിക ഇൻപുട്ട് ഉപകരണം?
*കീബോർഡ്
12.കമ്പ്യൂട്ടറിൽ നിന്നും വിവരങ്ങൾ ലഭ്യമാക്കുന്ന യൂണിറ്റ്?
*ഔട്ട്പുട്ട് യൂണിറ്റ്
13.കമ്പ്യൂട്ടറിന്റെ പ്രാഥമിക ഔട്ട്പുട്ട് ഉപകരണം?
*മോണിറ്റർ
പ്രധാന ഇൻപുട്ട് ഉപകരണങ്ങൾ
*കീബോർഡ്
*മൗസ്
*ലൈറ്റ് പെൻ
*ജോയി സ്റ്റിക്
*സ്കാനർ
*ബാർ കോഡ് റീഡർ
*ഡിജിറ്റൽ ക്യാമറ
*ടച്ച് സ്ക്രീൻ
*മൈക്രോഫോൺ
*ഒപ്റ്റിക്കൽ മാർക്ക് റികഗനൈഷൻ (ഒ.എം.ആർ)
*ഒപ്റ്റിക്കൽ ക്യാരക്ടർ റികഗനൈഷൻ (ഒ.സി.ആർ)
*മാഗ്നറ്റിക് ഇൻക് ക്യാരക്ടർ റികഗനൈഷൻ (എം.ഐ.സി.ആർ)
കീബോർഡിലൂടെ
14.ആൽഫാന്യൂമെറിക് കീകൾ?
*ലെറ്റേഴ്സ്, നംബേഴ്സ്
15.കീബോർഡിലെ ഫങ്ഷൻ കീകളുടെ എണ്ണം?
*12
16.കമ്പ്യൂട്ടർ കീബോർഡിലെ ഏറ്റവും വലിയ കീ?
*സ്പെയ്സ് ബാർ കീ
17.ഒരു കമ്പ്യൂട്ടറിന്റെ കീബോർഡിലെ ഇടത്തെ അറ്റത്ത് മുകളിലായി കാണപ്പെടുന്ന കീ?
*എസ്കേപ്പ് കീ