18-08-2017, 05:00 PM
മാംസ്യം (protenis)
പ്രോട്ടീനുകളുടെ അടിസ്ഥാന നിർമ്മാണ ഘടകം
Ans : അമിനോ ആസിഡുകൾ
*പ്രോട്ടീനിന്റെ ഘടക മൂലകങ്ങൾ
Ans : കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ, നൈട്രജൻ
*ശരീരകലകളുടെ നിർമ്മാണത്തിന് ആവശ്യമായ പോഷക ഘടകം
Ans :മാംസ്യം
*ബോഡി ബിൽഡേഴ്സ് എന്നറിയപ്പെടുന്ന പോഷക ഘടകം
Ans : മാംസ്യം
*പ്രോട്ടീൻ എന്ന പേർ ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ Ans : ബർസിലിയസ്
*മാംസ്യത്തിന്റെ പ്രധാന ഉറവിടങ്ങൾ
Ans : മാംസം, മത്സ്യം, മുട്ട, പാൽ, പയറുവർഗ്ഗങ്ങൾ
സോയാബിൻ - 40%
നിലക്കടല - 28%
പച്ച മത്സ്യം - 15%
മുട്ട - 12%
*ഏറ്റവും കൂടുതൽ മാംസ്യമടങ്ങിയ ആഹാരപദാർത്ഥം.
Ans :സോയാബിൻ
*ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയിട്ടുള്ള സുഗന്ധ വ്യഞ്ജനം
Ans : ഉലുവ
*മാംസ്യ സംരംഭകർ എന്നറിയപ്പെടുന്ന സസ്യവിഭാഗം
Ans : പയറുവിഭാഗം
* ഏതാണ്ട് 50% കോശഘടകങ്ങളും മാംസ്യനിർമ്മിതമാണ്.
*ആന്റിബോഡികൾ, ഹീമോഗ്ലോബിൻ എന്നിവ മാംസ്യ നിർമ്മിതമാണ്.
*മാംസ്യോൽപാദനം നടക്കുന്ന കോശത്തിലെ ഭാഗം
Ans : റൈബോസോം
*മാംസ്യത്തിന്റ്റെ അഭാവം കൊണ്ടുണ്ടാകുന്ന രോഗങ്ങൾ
Ans : മരാസ്മസ്, ക്വാഷിയോർക്കർ,
*മരാസ്മസിന്റെ ലക്ഷണങ്ങൾ.
Ans : ശോഷിച്ച ശരീരം, ഉന്തിയ വാരിയെല്ലുകൾ, വരണ്ട ചർമ്മം, കുഴിഞ്ഞുതാണ് കണ്ണുകൾ
*കാഷിയോർക്കറിന്റെ
ശരീര വളർച്ചയും മാനസിക വളർച്ചയും മുരടിക്കുന്ന
നീരുവന്ന് വീർത്ത കാലുകൾ, ഉന്തിയ വയർ, തുറിച്ച കണ്ണുകൾ എന്നിവ.
* 60 കിലോ ഭാരമുള്ള ഒരാൾക്ക് പ്രതിദിനം കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് ലഭിക്കേണ്ട മാംസ്യത്തിന്റ്റെ അളവ്
Ans : 60 ഗ്രാം (60gm/day)
*പ്രൊട്ടീനുകളിലെ അമിനോ ആസിഡുകളെ പരസ്പരം ബന്ധിപ്പിക്കുന്നത്
Ans : പെപ്റ്റെഡ് ബോണ്ട്
*പേശികളിൽ കാണുന്ന മാംസ്യം
Ans : മയോസിൻ
*അസ്ഥികളെയും പേശികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗമായ ടെൻഡണിൽ അടങ്ങിയിരിക്കുന്ന മാംസ്യം
Ans : കൊളാജൻ
*കൊമ്പ്, നഖം, മുടി എന്നിവയിലടങ്ങിയിരിക്കുന്ന മാംസ്യം
Ans: കെരാറ്റിൻ (ആൽഫ കെരാറ്റിൻ)
*കോഴിമുട്ടയുടെ വെള്ളയിൽ അടങ്ങിയിരിക്കുന്ന മാംസ്യം
Ans: ഓവാൽബുമിൻ
*പാലിൽ അടങ്ങിയിരിക്കുന്ന മാംസ്യം
Ans : കേസിൻ
കൊഴുപ്പ്
*കൊഴുപ്പിലടങ്ങിയിരിക്കുന്ന മൂലകങ്ങൾ.
Ans : കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ
* ഊർജ്ജം കൂടുതൽ അടങ്ങിയ പോഷക ഘടകം
Ans : കൊഴുപ്പ്
* കൊഴുപ്പിന്റെ പ്രധാന ധർമ്മം
Ans : ഊർജ്ജോൽപാദനം
*കൊഴുപ്പിലെ ലഘുഘടകങ്ങൾ
Ans :ഫാറ്റി ആസിഡും ഗ്ലിസറോളും
* 20°C - ൽ സസ്യജന്യകൊഴുപ്പ് ദ്രാവക രൂപത്തിലും (ഉദാ: എണ്ണ) ജന്തുജന്യ കൊഴുപ്പ് ഖര രൂപത്തിലും കാണപ്പെടുന്നു
*കൊഴുപ്പ് സംഭരിക്കപ്പെടുന്ന കോശങ്ങൾ
Ans : അഡിപ്പോസ്കോശങ്ങൾ
*ശരീരത്തിൽ അധികമുള്ള കൊഴുപ്പ് സംഭരിക്കപ്പെടുന്ന ഭാഗങ്ങൾ - ത്വക്ക്, അസ്ഥിമജ്ജ, വൃക്ക (ഇത് സംഭൃത കൊഴുപ്പ് എന്നറിയപ്പെടുന്നു)
*ശരീരത്തിന് ഊർജ്ജം ലഭ്യമാകാതെ വരുന്ന സമയങ്ങളിൽ സംഭൃത കൊഴുപ്പ് ഓക്സീകരിക്കപ്പെട്ട്
ഊർജ്ജം ഉത്പാദിപ്പിക്കപ്പെടുന്നു.