18-08-2017, 05:01 PM
*പ്രധാനമായും ശരീരത്തിൽ നിന്നും ജലനഷ്ടം സംഭവിക്കുന്നത്
Ans : മൂത്രം, വിയർപ്പ എന്നിവയിലൂടെ
*ഒരു വ്യക്തിയുടെ ശരീരത്തിൽ നിന്നും ദിവസവും നഷ്ടപ്പെടുകയും സ്വീകരിക്കുകയും ചെയ്യുന്ന ജല ത്തിന്റെ അളവ് തുല്യമാകുമ്പോഴാണ് ജലം തുലനാവസ്ഥയിലെത്തുന്നത്.
*ആരോഗ്യമുള്ള ഒരാൾ ഒരു ദിവസം വിസർജ്ജിക്കുന്ന മൂത്രത്തിന്റെ അളവ്
Ans : 800 - 2500 മി.ലി.
*ആരോഗ്യമുള്ള ഒരാളുടെ ശരീരത്തിലെ ജലത്തിന്റെ അളവ്
Ans : ഏകദേശം 35 ലിറ്റർ
ഹോർമോണുകൾ
*അന്തഃസ്രാവീ ഗ്രന്ഥികളെയും ഹോർമോണുകളെയും അവയുമായി ബന്ധപ്പെട്ട രോഗങ്ങളെയും കുറിച്ചുള്ള പഠന ശാഖ
Ans : എൻഡോക്രെെനോളജി
*എൻഡോക്രെെനോളജിയുടെ പിതാവെന്നറിയപ്പെടുന്നത്
Ans : ടി . അഡിസൺ
*ഹോർമോൺ എന്ന വാക്ക് ആദ്യമായി നിർദ്ദേശിച്ചത്
Ans : ഇ . എച്ച് .സ്റ്റാർലിങ് (1950 -ൽ )
*നാളീരഹിത ഗ്രന്ഥികൾ എന്നറിയപ്പെടുന്നത്
Ans : അന്തഃസ്രാവീ ഗ്രന്ഥികൾ
*മനുഷ്യരിലെ രാസസന്ദേശവാഹകർ എന്നറിയപ്പെടുന്നത്
Ans : ഹോർമോണുകൾ
*ഏറ്റവും ആദ്യം കണ്ടുപിടിക്കപ്പെട്ട ഹോർമോൺ
Ans : സെക്രീറ്റിൻ
*മനുഷ്യശരീരത്തിൽ ഉള്ള എല്ലാ അന്തഃസ്രാവി ഗ്രന്ഥികളെയും നിയന്ത്രിക്കുന്ന ഗ്രന്ഥി
Ans : പിയൂഷ ഗ്രന്ഥി
*പിയൂഷ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന വളർച്ചയ്ക്ക് സഹായകമായ ഹോർമോൺ
Ans : സൊമാറ്റോ ട്രോപിൻ
*വാമനത്വത്തിന് (Dwarfism) കാരണം ഏത് ഹോർമോണിന്റെ കുറവാണ്
Ans : സൊമാറ്റോട്രോപിൻ
*സൊമാറ്റോട്രോപിന്റെ ഉത്പാദനം അധികമാകുന്നത്തിന്റെ ഫലമായി കുട്ടികളുണ്ടാകുന്ന രോഗം
Ans : ഭീമാകാരത്വം (Giganstism)
*സൊമാറ്റോട്രോപിന്റെ ഉത്പാദനം അധികമാകുന്നത്തിന്റെ
ഫലമായി മുതിർന്നവരുലുണ്ടാകുന്ന രോഗം
Ans : അക്രോമെഗലി
*പ്രോലാക്ടിൻ ഉത്പാദിപ്പിക്കുന്നത്
Ans : പിയൂഷ ഗ്രന്ഥി
*പ്രോലാക്ടിൻ എന്നറിയപ്പെടുന്ന ഹോർമോൺ.
ans : L.T.H. (Luteo Tropic Hormone)
*മുലപ്പാൽ ഉൽപ്പാദനത്തിന് സഹായിക്കുന്ന ഹോർമോൺ
Ans : പ്രോലാക്ടിൻ
*ശരീരത്തിലെ ഒരേ ഒരു ന്യൂറോക്രൈൻ ഗ്രന്ഥിയാണ്
Ans : ഹൈപ്പോതലാമസ്
*ഹൈപ്പോതലാമസ് ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ
Ans : ഓക്സിടോസിൻ,വാസോപ്രസിൻ
*ഗർഭപാത്രത്തിന്റെ സങ്കോചത്തിന് സഹായിക്കുന്ന ഹോർമോൺ
Ans : ഓക്സിടോസിൻ
*ശരീരത്തിലെ ജലത്തിന്റെ അളവ് ക്രമീകരിക്കുന്ന ഹോർമോൺ
Ans : വാസോപ്രസിൻ
(ADH - ആന്റിഡെെയൂററ്റിക് ഹോർമോൺ )
*വാസോപ്രസിൻ കുറയുമ്പോൾ ഉണ്ടാകുന്ന രോഗം
Ans : ഡയബറ്റിസ് ഇൻസിപ്പിഡസ്
*തൈറോയിഡ് ഗ്രന്ഥി ഉത്പ്പാദിക്കുന്ന ഹോർമോൺ
ഗ്രന്ഥികളും സ്ഥാനവും
*തലച്ചോറിന്റെ അടിഭാഗത്തായി പയറുവി ത്തിന്റെ ആകൃതിയിൽ കാണപ്പെടുന്ന ഗ്രന്ഥി
Ans : പിയൂഷ ഗ്രന്ഥി
*കഴുത്തിൽ സ്വനപേടകത്തിന് തൊട്ടുതാഴെയായി സ്ഥിതി ചെയ്യുന്ന അന്തഃസ്രാവി
Ans : തെെറോയിഡ്
*ആമാശയത്തിന് താഴെ സ്ഥിതി ചെയ്യുന്ന ഗ്രന്ഥി
Ans : പാൻക്രിയാസ്
*വൃക്കയുടെ മുകളിൽ തൊപ്പിപോലെ കാണപ്പെടുന്ന ഗ്രന്ഥി
Ans : അഡ്രീനൽ ഗ്രന്ഥി