21-08-2017, 04:09 PM
പ്രധാന വസ്തുതകൾ
1.ഇന്ത്യൻ വിവര സാങ്കേതിക വിദ്യയുടെ പിതാവ്?
*രാജീവ് ഗാന്ധി
2.IT@school പദ്ധതി കേരളത്തിൽ ആരംഭിച്ച വർഷം?
*2001
3.ഇന്ത്യയിലെ കമ്പ്യൂട്ടർ ഗവേഷണ രംഗത്തെ പ്രശസ്ത സ്ഥാപനങ്ങൾ?
*C-DAC, C-DIT
4.കാർഷിക മേഖലയെ സഹായിക്കാൻ കേരള സർക്കാർ രൂപീകരിച്ച വെബ് പോർട്ടൽ?
*ഇ -കൃഷി
5.സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിൽ ഇ-ഗവണേഴ്സ് പദ്ധതി നടപ്പിലാക്കുന്ന സ്ഥാപനം?
*ഇൻഫർമേഷൻ കേരളമിഷൻ
6.ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി. കമ്പനി?
*റ്റാറ്റാ കൺസൾട്ടൻസി സർവ്വീസസ്
7.നൂറ്കോടി ഡോളർ വരുമാനമുള്ള ഇന്ത്യയിലെ ആദ്യത്തെ ഐ.ടി. കമ്പനി?
*ഇൻഫോസിസ്
8.ഇന്ത്യയിൽ ആദ്യമായി റോബോട്ടിനെ ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തിയ ആശുപ്രതി?
*AIMS
9.ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി സ്ഥിതിചെയ്യുന്നത്?
*ബാംഗ്ലൂർ
ഇന്റർനെറ്റിലൂടെ ആദ്യം
10.മന്ത്രിമാർക്കെല്ലാം സ്വന്തമായി വെബ് സൈറ്റുകളുള്ള ആദ്യ സംസ്ഥാനം?
*കേരളം
11.സ്വന്തമായി വെബ്സൈറ്റുള്ള ഇന്ത്യയിലെ ആദ്യ ഗ്രാമം?
*Hansdehar (Haryana)
12.ഇന്ത്യയിലെ ആദ്യ ഇന്റർനെറ്റ് പത്രം?
*ഫിനാൻഷ്യൽ എക്സ്പ്രസ്
13.ഇന്റർനെറ്റ് എഡിഷൻ ആരംഭിച്ച ആദ്യ മലയാള പത്രം?
*ദീപിക
14.മലയാളത്തിലെ ആദ്യ ഇന്റർനെറ്റ് മാഗസിൻ?
*പുഴ,കോം (puzha.com)
15.ഇന്റർനെറ്റിലൂടെ ഓൺലൈൻ ലോട്ടറി ആരംഭിച്ച ആദ്യ സംസ്ഥാനം?
*സിക്കിം
16.ഇന്റർനെറ്റ് വഴി കോഴ്സുകൾ ആരംഭിച്ച ആദ്യ ഇന്ത്യൻ സർവകലാശാല?
*ആന്ധ്രാ സർവ്വകലാശാല
17.ഓൺലൈൻ ബാങ്കിംഗ് സംവിധാനം ഏർപ്പെടുത്തിയ ആദ്യ ബാങ്ക്?
*എച്ച്.ഡി.എഫ്.സി
18.ആദ്യമായി മലയാളം വെബ്സൈറ്റ് തുടങ്ങിയ ബാങ്ക്?
*എസ്.ബി.റ്റി (SBT)
ഓർത്തിരിക്കണം
19.എല്ലാ പഞ്ചായത്തുകളും കമ്പ്യൂട്ടർവത്ക്കരിച്ച ആദ്യ സംസ്ഥാനം?
*തമിഴ്നാട്
20.മുഴുവൻ വോട്ടർപ്പട്ടികയും കമ്പ്യൂട്ടർവൽക്കരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
*ഹരിയാന
21.ഗവൺമെന്റ് ഓഫീസുകളിൽ ഇ-മെയിൽ സംവിധാനം ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
*ഗോവ
22.ഇന്ത്യയിലെ ആദ്യ ഇ- സംസ്ഥാനം?
*പഞ്ചാബ്
GPS V/S IRNSS
23.വ്യക്തിയുടെയോ വസ്തുവിന്റെയോ സ്ഥാനം മനസ്സിലാക്കാൻ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ?
*ജി.പി.എസ് (Global Positioning System)
24.G.P.S വികസിപ്പിച്ചെടുത്ത രാജ്യം?
*അമേരിക്ക
25.ജി.പി.എസിന് ബദലായ ഇന്ത്യയുടെ പദ്ധതി?
*IRNSS (Indian Regional Navigational Satellite System)