22-08-2017, 04:31 PM
ദേശീയപതാക
1.ഇന്ത്യയുടെ ദേശീയ പതാകയുടെ ആകൃതി?
*ദീർഘ ചതുരാകൃതി
2.ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം?
*3:2
3.ദേശീയ പതാകയുടെ ഏറ്റവും ചെറിയ അനുപാതം?
*15 : 10 സെന്റീമീറ്റർ
4.ദേശീയ പതാകയുടെ ഏറ്റവും വലിയ അനുപാതം?
*6.3:4.2 മീറ്റർ
5.ദേശീയ പതാക നിർമ്മിക്കാൻ ഉപയോഗിക്കുന്ന തുണി?
*ഖാദി തുണി
6.ഇന്ത്യയിലെ ഏക അംഗീകൃത പതാക നിർമ്മാണശാല?
*ഹുബ്ലി (കർണാടക )
7.ദേശീയ പതാകയുടെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന അശോക ചക്രത്തിലെ ആരക്കാലുകളുടെ എണ്ണം?
*24 (ഉത്തർപ്രദേശിലെ സാരാനാഥിലുള്ള അശോകസ്തംഭത്തിൽ നിന്നാണ് അശോകചക്രം സ്വീകരിച്ചിരിക്കുന്നത്)
8.ഇന്ത്യൻ പതാകയെ ഭരണഘടനാ നിർമ്മാണ സമിതി അംഗീകരിച്ചത്?
*1947 ജൂലായ്ത് 22
9.ഇന്ത്യയിൽ പുതിയ പതാക നിയമം നിലവിൽ വന്നത്?
*2002 ജനുവരി 26
10.ഇന്ത്യൻ ദേശീയ പതാകയുടെ ശില്പി?
*പിംഗലി വെങ്കയ്യ
11.1907 ആഗസ്റ്റിൽ ജർമ്മനിയിലെ സ്റ്റട്ടഗർട്ടിൽ നടന്ന അന്താരാഷ്ട്ര സോഷ്യലിസ്റ്റ് കോൺഫറൻസിൽ ഇന്ത്യൻ പതാക ഉയർത്തിയത്?
*മാഡം ഭിക്കാജി റസ്തം കാമ
12.പതാകകളെക്കുറിച്ചുള്ള പഠനം?
*വെക്സില്ലോളജി
13.ലോകത്തിലെ ഏറ്റവും പഴക്കമുള്ള ദേശീയ പതാകയുള്ള രാജ്യം?
*ഡെൻമാർക്ക്
14.ബ്രിട്ടന്റെ ദേശീയ പതാക അറിയപ്പെടുന്നത്?
*യൂണിയൻ ജാക്ക്
15.ഓൾഡ് ഗ്ലോറി,സ്റ്റാർഡ് ആന്റ്സ്ട്രൈപ്സ് എന്നീ പേരുകളിൽ അറിയപ്പെടുന്ന ദേശീയ പതാകയുള്ള രാജ്യം?
*അമേരിക്ക
16.ജപ്പാന്റെ ദേശീയ പതാക?
*സൗരപതാക
17.ക്യൂബയുടെ ദേശീയ പതാക?
*ഏകാന്ത താരകം
18.ഇന്ത്യയുടെ ദേശീയ പതാകയ്ക്കു സമാനമായി വർണങ്ങളുള്ള ദേശീയ പതാകയുള്ള രാജ്യങ്ങൾ ?
*നൈജർ,ഐവറികോസ്റ്റ്,ഇറ്റലി
19.പതാകയിൽ ഫുട്ബോളിന്റെ ചിത്രമുള്ള രാജ്യം?
*ബ്രസീൽ
20.ദേശീയ പതാകയിൽ രാജ്യത്തിന്റെ ഭൂപടമുള്ള രാജ്യം?
*സൈപ്രസ്സ്
21.രണ്ടു ത്രികോണങ്ങളുടെ ആകൃതിയിലുള്ള ദേശീയ പതാകയുള്ള രാജ്യം?
*അർജന്റീന
22.‘R’ എന്നക്ഷരമുള്ള ദേശീയ പതാക?
*റുവാണ്ട
23.ക്ഷേത്രത്തിന്റെ ചിത്രമുള്ള ദേശീയ പതാക?
*കംമ്പോഡിയ
24.ശ്രീലങ്കയുടെ പതാകയിൽ ആലേഖനം ചെയ്തിരിക്കുന്ന മൃഗം?
*സിംഹം
25.ദേശീയ പതാകയിൽ എ.കെ. 47 തോക്കിന്റെ ചിത്രമുള്ള രാജ്യം?
*മൊസാംബിക്
ദേശീയ ചിഹ്നം
26.ഇന്ത്യയുടെ ദേശീയ ചിഹ്നം?
*സിംഹമുദ
27.ഇന്ത്യയുടെ ദേശീയ ചിഹ്നം എടുത്തിട്ടുള്ളത്?
*സാരനാഥിലെ ഡീർ പാർക്കിലെ അശോക സ്തംഭത്തിൽ നിന്ന്
28.ദേശീയ മുദ്രയിൽ കാണപ്പെടുന്ന മൃഗങ്ങൾ?
*സിംഹം, കാള, കുതിര, ആന
29.ദേശീയമുദ്ര ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട വർഷം?
*1950 ജനുവരി 16
30.ചൈനയുടെ ദേശീയ ചിഹ്നം.?
*വ്യാളി
31.പാകിസ്ഥാന്റെ ദേശീയ ചിഹ്നം?
*ചന്ദ്രക്കല
32.സ്പെയിനിന്റെ ദേശീയ ചിഹ്നം?
*കഴുകൻ
33.ഗ്രീസിന്റെ ദേശീയ ചിഹ്നം?
*ഒലിവുചില്ല
34.കാനഡയുടെ ദേശീയ ചിഹ്നം.?
*മേപ്പിൾ ഇല
നിറങ്ങളുടെ അർത്ഥം
35.ദേശീയ പതാകയിലെ നിറങ്ങൾ?
*മുകളിൽ കുങ്കുമം, നടുക്ക് വെള്ള, താഴെ പച്ച
36. ദേശീയ പതാകയിലെ കുങ്കുമനിറം സൂചിപ്പിക്കുന്നത്?
*ധീരതയേയും ത്യാഗത്തേയും
37.ദേശീയ പതാകയിലെ പച്ചനിറം സൂചിപ്പിക്കുന്നത്?
*സമൃദ്ധിയേയും ഫലഭൂയിഷ്ഠതയേയും
38.ദേശീയ പതാകയിലെ വെള്ള നിറം സൂചിപ്പിക്കുന്നത്?
*സത്യത്തെയും സമാധാനത്തേയും