15-07-2017, 12:03 PM
ആലപ്പുഴ
>സ്ഥാപിതമായ വർഷം - 1957 ആഗസ്റ്റ് 17
>ജനസാന്ദ്രത -1501 ച.കീ.മി.
>സ്ത്രീപുരുഷ അനുപാതം - 1100/1000
>കടൽത്തീരം - 82 കി.മീ
>മുനിസിപ്പാലിറ്റി - 6
>താലൂക്ക് - 6
>ബ്ലോക്ക് പഞ്ചായത്ത് - 12
>ഗ്രാമപഞ്ചായത്ത് -72
>നിയമസഭാ മണ്ഡലം - 9
>ലോകസഭാ മണ്ഡലം - 2 (ആലപ്പുഴ, മാവേലിക്കര)
1.രാജാ കേശവദാസന്റെ പട്ടണം എന്നറിയപ്പെടുന്നത്?
*ആലപ്പുഴ
2.ആലപ്പുഴയെ ഒരു തുറമുഖനഗരമായി വികസിപ്പിച്ച വ്യക്തി (ആലപ്പുഴ നഗരത്തിന്റെ ശില്പി)?
*ദിവാൻ രാജാ കേശവദാസ്
3.ഏതൊക്കെ ജില്ലകൾ വിഭജിച്ചാണ് ആലപ്പുഴ ജില്ലയ്ക്കു രൂപം നൽകിയത്?
*കൊല്ലം,കോട്ടയം
4.പ്രാചീനകാലത്ത് ബുദ്ധമതം ഏറ്റവും കൂടുതൽ പ്രചാരമുണ്ടായിരുന്ന ജില്ല?
*ആലപ്പുഴ
5.ശ്രീമൂലവാസം എന്ന ബുദ്ധമതകേന്ദ്രം സ്ഥിതി ചെയ്തിരുന്ന ജില്ല?
*ആലപ്പുഴ
7.ബുദ്ധ വിഗ്രഹമായ കരുമാടിക്കുട്ടൻ കണ്ടെടുത്ത സ്ഥലം?
*അമ്പലപ്പുഴയ്ക്കടുത്തുള്ള കരുമാടി
8.കേരളത്തിൽ ഏറ്റവും കൂടുതൽ കുടിൽ വ്യവസായങ്ങളുള്ള ജില്ല?
*ആലപ്പുഴ
9.ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രണ്ടാമത്തെ ജില്ല?
*ആലപ്പുഴ
10.പുന്നപ്ര-വയലാർ രക്തസാക്ഷി മണ്ഡപം സ്ഥിതി ചെയ്യുന്നത്?
*ആലപ്പുഴ
11.പുന്നപ്ര-വയലാർ സമരം അടിച്ചമർത്തിയ ദിവാൻ?
*സി.പി.രാമസ്വാമി അയ്യർ
12.പുന്നപ്ര-വയലാർ സമരം നടന്ന വർഷം?
*1946
13.'അമേരിക്കൻ മോഡൽ അറബിക്കടലിൽ’ എന്ന മുദ്രാവാക്യം ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
*പുന്നപ്ര വയലാർ സമരം
പ്രാചീന കാലത്ത് അറിയപ്പെട്ടിരുന്നത്
*കായകുളം -ഓടനാട്
*ചേർത്തല -കരപ്പുറം
*അമ്പലപ്പുഴ-ചെമ്പകശ്ശേരി
*പുറക്കാട്-ബറേക്ക
*കാർത്തികപ്പള്ളി-ബറ്റിമനി
അടിസ്ഥാന വിവരങ്ങൾ
14.കേരളത്തിലെ ഏറ്റവും ചെറിയ ജില്ല?
*ആലപ്പുഴ
15.പട്ടികവർഗ്ഗക്കാർ കുറവുള്ള ജില്ല?
*ആലപ്പുഴ
16.പട്ടികവർഗ്ഗ നിരക്ക് ഏറ്റവും കുറഞ്ഞ ജില്ല?
*ആലപ്പുഴ
17.വനപ്രദേശം കുറഞ്ഞ ജില്ല?
*ആലപ്പുഴ