23-08-2017, 04:10 PM
പത്രങ്ങൾ
1.ലോകത്ത് ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ പുറത്തിറങ്ങുന്ന രാജ്യം?
*ഇന്ത്യ
2.ഇന്ത്യയിലെ ആദ്യ ദിനപത്രം?
*ബംഗാൾ ഗസ്റ്റ് (1780 ജനുവരി 29)
3.ഇന്ത്യയിലെ ആദ്യ ദിനപത്രം ആരംഭിച്ചത്?
*ജയിംസ് ഹിക്കി
4.ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ദിനപത്രം?
*യോമിയൂരി ഷിംബൻ(ജപ്പാൻ)
5.ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ദിനപത്രം?
*ദൈനിക് ജാഗരൺ (ഹിന്ദി)
6.ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ് ദിനപത്രം?
*ടൈംസ് ഓഫ് ഇന്ത്യ
7.ഇന്ത്യയിൽ ഏറ്റവും കൂടുതൽ പത്രമാസികകൾ പുറത്തിറങ്ങുന്ന ഭാഷ?
*ഹിന്ദി
8.ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദിനപ്പത്രങ്ങൾ പുറത്തിറങ്ങുന്ന സംസ്ഥാനം?
*ഉത്തർപ്രദേശ്
9.ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭാഷകളിൽ ദിനപത്രങ്ങൾ പുറത്തിറക്കുന്നത്?
*ന്യൂഡൽഹി
10.ദിനപ്പത്രമല്ലാത്ത സംസ്ഥാനം?
*അരുണാചൽ പ്രദേശ്
11.ഇന്ത്യയിൽ വാർത്താ ഏജൻസികളുടെയും വാർത്താ പസിദ്ധീകരണങ്ങളുടെയും നിലവാരം ഉയർത്താനായി 1865-ൽ സ്ഥാപിച്ച സ്ഥാപനം?
*പ്രസ്സ് കൗൺസിൽ ഓഫ് ഇന്ത്യ
12.പ്രസ്സ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
*ന്യൂഡൽഹി
13.പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ആദ്യ ചെയർമാൻ?
*ജെ. ആർ. മുദോൽക്കർ
14.ഇന്ത്യയിൽ ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻസ് . (എ.ബി.സി) സ്ഥാപിതമായ വർഷം?
*1948
15.എ. ബി.സി.യുടെ രജിസ്റ്റേർഡ് ഓഫീസ് സ്ഥിതിചെയ്യുന്ന സ്ഥലം?
*മുംബൈ
16.പബ്ലിക്കേഷൻ ഡിവിഷന്റെ കുട്ടികൾക്കു വേണ്ടിയുള്ള ഹിന്ദി പ്രസിദ്ധീകരണം?
*ബാൽ ഭാരതി (1948)
17.പബ്ലിക്കേഷൻ ഡിവിഷന്റെ ആസ്ഥാനം?
*ന്യൂഡൽഹി
18.‘ദ ഹിന്ദു’ പത്രം സ്ഥാപിച്ചത്?
*ജി.എസ്. അയ്യർ, വീരരാഘവാചാരി (1878)
19.‘ബന്ദി ജീവൻ’ എന്ന പത്രം സ്ഥാപിച്ചത്?
*സച്ചിൻ സന്യാൽ
20.പ്രബുദ്ധ ഭാരത്, ഉദ്ബോധൻ എന്നീ പത്രങ്ങൾ ആരംഭിച്ചത്?
*സ്വാമി വിവേകാനന്ദൻ
21.മദൻ മോഹൻ മാളവ്യ ആരംഭിച്ച പത്രം?
*ലീഡർ
22.'നേഷൻ' എന്ന പത്രം ആരംഭിച്ചത്?
*ഗോപാലകൃഷ്ണ ഗോഖലെ
ഓർക്കണം
23.ഇന്ത്യയിലെ ആദ്യത്തെ ഇ-ന്യൂസ് പേപ്പർ ?
*ഫിനാൻഷ്യൽ എക്സ്പ്രസ് (2002) .
24.ഇന്ത്യയിലെ ആദ്യത്തെ സായാഹ്നപത്രം?
*മദ്രാസ്മെയിൽ (1868)
പി.ടി.ഐ
25.ഇന്ത്യയിലെ ഏറ്റവും വലിയ വാർത്താ ഏജൻസി?
*പി.ടി.ഐ ( (Press Trust of India)
26.പി.ടി.ഐ. പ്രവർത്തനമാരംഭിച്ച വർഷം?
*1949 ഫെബ്രുവരി 1
27.1947 ആഗസ്റ്റ് 27-ന് പി.ടി.ഐ. സ്ഥാപിതമായത്?
*ചെന്നൈ
28.പി.ടി.ഐ.യുടെ ആസ്ഥാനം?
*ന്യൂഡൽഹി
29.പി.ടി.ഐ.യുടെ സേവനം ലഭ്യമാക്കുന്ന ഭാഷകൾ?
*ഇംഗ്ലീഷ്, ഹിന്ദി
30.പി.ടി.ഐ. യുടെ ഹിന്ദി വാർത്താ സർവ്വീസ്?
*ഭാഷ
ദിനങ്ങൾ
31.ഇന്ത്യൻ ന്യൂസ് പേപ്പർ ദിനമായി ആചരിക്കുന്നത്?
*ജനുവരി 29
32.ദേശീയ പ്രസ് ദിനം?
*നവംബർ 16
33.ലോക പത്ര സ്വാത്രന്ത്യ ദിനം?
*മെയ് 3
Info Plus
34.ബംഗാൾഗസറ്റ് പുറത്തിറക്കിയത് എവിടെ നിന്നാണ്?
*കൊൽക്കത്ത
35.ബംഗാൾ ഗസറ്റ് തുടക്കത്തിൽ അറിയപ്പെട്ടിരുന്നത്?
*കൽക്കട്ട ജനറൽ അഡ്വെർട്ടൈസർ
36.ബംഗാൾ ഗസറ്റ് പ്രസിദ്ധീകരിച്ച ഭാഷ?
*ഇംഗ്ലീഷ്
37.പ്രസിദ്ധീകരണം തുടരുന്ന ഇന്ത്യയിലെ ഏറ്റവും പഴയ ദിനപത്രം?
*ബോംബെ സമാചാർ
38.1822-ൽ ബോംബ് സമാചാർ സ്ഥാപിച്ചത്?
*ഫർദൂജ്ഞി മാർസ്ബാൻ
39.ബോംബെ സമാചാർ ഏതു ഭാഷയിലാണ് പ്രസിദ്ധീകരിച്ചത്?
*ഗുജറാത്തി