23-08-2017, 04:12 PM
1.‘രാജാക്കന്മാരുടെ ഹോബി’ എന്നറിയപ്പെടുന്നത്?
*നാണയ ശേഖരണം
2.നാണയ ശേഖരണത്തിന്റെ പിതാവ്?
*പെട്രാർക്ക്
3.തീപ്പെട്ടിക്കൂട് ശേഖരിക്കുന്ന ഹോബി?
*ഫില്ലുമെനിസം
4.കൃത്രിമ ഭാഷകൾ സൃഷ്ടിക്കുന്ന ഹോബി?
*കോൺലാങ്
5.പോസ്റ്റ്കാർഡുകൾ ശേഖരിക്കുന്ന ഹോബി?
*ഡെൽറ്റിയോളജി
6.ഗ്ലാസ്സുകളിൽ വർണചിത്രങ്ങൾ രേഖപ്പെടുത്തുന്ന ഹോബി?
*എനാമൽ
7.ഓട്ടോഗ്രാഫുകൾ ശേഖരിക്കുന്ന ഹോബി?
*ഫിലോഗ്രാഫി
8.കടലാസ് ഉപയോഗിച്ച് കരകൗശല വസ്തുക്കൾ നിർമ്മിക്കുന്ന ഹോബി?
*ഒറിഗാമി
9.നല്ല കയ്യക്ഷരങ്ങളെക്കുറിച്ച് പഠിക്കുകയും ശീലിക്കുകയും ചെയ്യുന്ന ഹോബി?
*കാലിഗ്രാഫി
10.പാമ്പുകളെയും ഇഴജന്തുക്കളെയും ഇണക്കി വളർത്തുന്ന ഹോബി?
*ഹെർപ്പെറ്റോ കൾച്ചർ
11.തേനീച്ചകളെ ഇണക്കി വളർത്തുന്ന ഹോബി?
*എപികൾച്ചർ
12.മുയലുകളെ ഇണക്കി വളർത്തുന്ന ഹോബി?
*കുണികൾച്ചർ
13.പച്ചക്കറി കൃഷി ചെയ്യുന്ന ഹോബി?
*ഒലേറി കൾച്ചർ
14.പൂന്തോട്ടവും പൂകൃഷിയും വളർത്തിയെടുക്കുന്ന ഹോബി?
*ഫ്ളോറി കൾച്ചർ
15.മെഡലുകൾ, സ്മാരക നാണയങ്ങൾ എന്നിവ ശേഖരിക്കുന്ന ഹോബി?
*എക്സോന്യുമിയ
16.വൃക്ഷങ്ങളെ മുരടിപ്പിച്ച് വളർത്തുന്ന ജാപ്പനീസ് രീതി?
*ബോൺസായ്
17.ബോൺസായ് രീതിയ്ക്ക് തുല്യമായ ചൈനീസ് സമ്പ്രദായം?
*പെൻജിങ്
ഉദ്ധരണികൾ
18.'അല്പജ്ഞാനം അപകടം' ?
*അലക്സാണ്ടർ പോപ്പ്
19.“പ്രതിഭ എന്നത് ഒരു ശതമാനം പ്രചോദനവും തൊണ്ണൂറ്റി ഒൻപതു ശതമാനം അധ്വാനവുമാണ്”?
*എഡിസൺ
20.“കളിയെ അതിന്റെ ആവേശത്തോടുകൂടി കളിക്കുക”?
*ബാരോൺ പിയറി ഡി കുബർട്ടിൻ
21.“രക്തം, പരിശ്രമം, കണ്ണുനീർ, വിയർപ്പ് ഇവയല്ലാതെ മറ്റൊന്നും ഞാൻ നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നില്ല”?
*വിൻസ്റ്റൺ ചർച്ചിൽ
22.“അസാദ്ധ്യമെന്നൊണ് എന്റെ നിഘണ്ടുവിലില്ല”?
*നെപ്പോളിയൻ ബോണപ്പാർട്ട്
23."നൂറു ബിയണറ്റുകളേക്കാൾ ശക്തമാണ് നാലു പത്രങ്ങൾ”?
*നെപ്പോളിയൻ
24.“എനിക്ക് നല്ല അമ്മമാരെ തരൂ. ഞാൻ നല്ല രാഷ്ട്രത്തെ തരാം?
*നെപ്പോളിയൻ
25.“ലോകം എന്നുള്ളത് ഒരു സ്റ്റേജും ഓരോ വ്യക്തിയും അതിലെ കഥാപാത്രങ്ങളുമാണ്”?
*വില്യം ഷേക്സ്പിയർ
26."ചാപല്യമേ നിന്റെ പേരാണ് സ്ത്രീ”?
*വില്യം ഷേക്സ്പിയർ
27.“ഭീരുക്കൾ പലതവണ മരിക്കുമ്പോൾ ധീരന്മാർ ഒരു തവണ മരിക്കുന്നു”?
*വില്യം ഷേക്സ്പിയർ
28.“ഒഴിഞ്ഞ പാത്രങ്ങൾ ഏറ്റവും കൂടുതൽ ശബ്ദം ഉണ്ടാക്കുന്നു”?
*വില്യം ഷേക്സ്പിയർ
29."മനുഷ്യന്റെ പിതാവാണ് ശിശു”?
*വില്യം വേർഡ്സ്വർത്ത്
30.അതിശക്തമായ വികാരങ്ങളുടെ നൈസർഗ്ഗിക പ്രവാഹമാണ് കവിത?
*വില്യം വേർഡ്സ്വർത്ത്
31."എവിടെ ധനം കുമിഞ്ഞുകൂടുന്നുവോ അവിടെ മനുഷ്യൻ നശിക്കുന്നു”?
*ഒലിവർ ഗോൾഡ്സ്മിത്ത്
32."നിയമം പാവപ്പെട്ടവനെ കശക്കുന്നു പണക്കാരൻ നിയമത്തെയും'?
*ഒലിവർ ഗോൾഡ്സ്മിത്ത്
33.“ഗരീബി ഹഠാവോ” ?
*ഇന്ദിരാഗാന്ധി
34.“സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് ഞാനതു നേടിയെടുക്കും”?
*ബാലഗംഗാധരതിലക്
35.“ജനങ്ങൾ ജനങ്ങളാൽ ജനങ്ങൾക്കുവേണ്ടിയുള്ള ഭരണകൂടം” ?
*എബ്രഹാംലിങ്കൺ
36."വെടിയുണ്ടകളേക്കാൾ ശക്തമാണ് ബാലറ്റ്”?
*എബ്രഹാം ലിങ്കൺ
37.“ഒരടിമയായിരിക്കാൻ എനിക്കിഷ്ടമില്ലാത്തതുപോലെ ഒരുയജമാനനായിരിക്കാനും ഞാൻ ഇഷ്ടപ്പെടുന്നില്ല”?
*എബ്രഹാം ലിങ്കൺ
38.“ഗീതയിലേക്കു മടങ്ങുക" ?
*സ്വാമി വിവേകാനന്ദൻ
39.“അറിവ് ശക്തിയും അജ്ഞത മരണത്തിനു തുല്യവുമാണ്?
*സ്വാമിവിവേകാനന്ദൻ
40.“ഉത്തിഷ്ഠതാ ജാഗ്രത പ്രാപ്യവരാൻ നിബോധിത”?
*സ്വാമിവിവേകാനന്ദൻ
41.“കേരളം ഒരു ഭ്രാന്താലയമാണ്”'?
*സ്വാമിവിവേകാനന്ദൻ
42.“അന്യർക്കുവേണ്ടി ജീവിച്ചിരിക്കുന്നവരേ ജീവിക്കുന്നുള്ളൂ മറ്റുള്ളവരെല്ലാം മരിച്ചവർക്കു തുല്യമാണ്”?
*സ്വാമി വിവേകാനന്ദൻ
43."ധനവും പദവിയും അധികാരവുമല്ല ആവശ്യം വിവേകമാണ്?
*സ്വാമി വിവേകാനന്ദൻ
44.“വേദങ്ങളിലേക്കു മടങ്ങുക”?
*സ്വാമി ദയാനന്ദസരസ്വതി
45.“മനുഷ്യനെ മയക്കുന്ന കറുപ്പാണ് മതങ്ങൾ”?
*കാറൽമാക്സ്
46.“യുറേക്കാ ! യുറേക്കാ”?
*ആർക്കിമിഡീസ്
47.സംഖ്യകൾ ലോകത്തെ ഭരിക്കുന്നു?
*പൈഥഗോറസ്
48.“മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു പക്ഷെ എല്ലായിടത്തും അവൻ ചങ്ങലകളിലാണ്?
*റൂസ്സോ
49.“മനുഷ്യന് കേവലമൊരു ചുവട്, മാനവരാശിക്ക് ഒരു കുതിച്ചു ചാട്ടം”?
*നീൽ ആംസ്ട്രോങ്