23-08-2017, 04:46 PM
ഫ്രഞ്ച് വിപ്ലവം (1789)
*വിപ്ലവങ്ങളുടെ മാതാവ്
Ans : ഫ്രഞ്ച് വിപ്ലവം
*ഫ്രഞ്ചു സമൂഹത്തെ പലതട്ടുകളായി തിരിച്ചിരിക്കുന്നു ഇത് അറിയപ്പെടുന്നത്
Ans : എസ്റ്റേറ്റുകൾ
*പുരോഹിതരും പ്രഭുക്കളും 1 ഉം 2ഉം എസ്റ്റേറ്റുകളിലും വിദ്യാസമ്പന്നരും സാധാരണക്കാരും കൃഷിക്കാരും 3 ഉം, 4ഉം എസ്റ്റേറ്റുകളിലും ഉൾപ്പെട്ടിരിക്കുന്നു.
* ഫ്രഞ്ച് വിപ്ലവകാലത്ത് ഫ്രാൻസ് ഭരിച്ചിരുന്നത്
Ans : ലൂയി XVI
*ലൂയി XVI മന്റെ കുപ്രസിദ്ധയായ ഭാര്യ
Ans : മേരി അന്റോയിനേറ്റ്
* 'സുന്ദരി പക്ഷേ ശൃന്യമായ തലച്ചോറിനുടമ' എന്ന ഖ്യാതി നേടിയ വനിത
Ans : മേരി അന്റോയിനേറ്റ്
* ഫ്രഞ്ച് പാർലമെന്റ് അറിയപ്പെട്ടിരുന്നത്
Ans : എസ്റ്റേറ്റ് ജനറൽ
*ഫ്രഞ്ചു വിപ്ലവത്തിന്റെ പ്രവാചകൻ
Ans : റൂസ്സോ
* റൂസ്സോയുടെ പ്രസിദ്ധമായ കൃതി
Ans : സോഷ്യൽ കോൺട്രാക്ട്
* വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് റൂസ്സോ എഴുതിയ കൃതി
Ans : എമിലി
*ഫ്രഞ്ചു വിപ്ലവത്തിന് ഉത്തേജനം നൽകിയ ചിന്തകന്മാർ - റുസ്സോ, വോൾട്ടയർ, മൊണ്ടസ്ക്യു
*ടെന്നീസ് കോർട്ട് പ്രതിജ്ഞ നടന്ന വർഷം
Ans : 1789 ജൂൺ 20
*ഫ്രഞ്ച് ഭീകരതയുടെ പ്രതീകമായി അറിയപ്പെട്ടിരുന്ന തടവറ - Ans : ബാസ്റ്റയിൻകോട്ട
*ബാസ്റ്റയിൻ കോട്ട തകർക്കപ്പെട്ടത്
Ans : 1789 ജൂലൈ 14
*ഫ്രഞ്ച് ദേശീയ ദിനമായി ആചരിക്കുന്നത്
Ans : ജൂലൈ 14
*ഫ്രഞ്ച് വിപ്ലവകാലത്ത് പുരോഹിതന്മാരേയും പ്രഭു ക്കന്മാരേയും വധിക്കാൻ ഉപയോഗിച്ചിരുന്ന ആയുധം
Ans : ഗില്ലറ്റിൻ
*ലൂയി XVI-ാമനും കുടുംബവും വധിക്കപ്പെട്ട വർഷം
Ans : 1792
*രാജവാഴ്ച അവസാനിപ്പിച്ച് റിപ്പബ്ലിക് ഭരണത്തിന് വേണ്ടി നിലകൊണ്ട പ്രസ്ഥാനം
Ans : ജാക്കോബിൻ ക്ലബ്
*വോൾയറിന്റെ പ്രശസ്തമായ കൃതി
Ans : Candide
*ജോർജ് ബർണാഡ്ഷാ രചിച്ച പ്രശസ്ത നാടകം
Ans : Candida
*ആരുടെ ഭരണകാലമാണ് ഫ്രഞ്ച് ചരിത്രത്തിൽ ഭീകര വാഴ്ചകാലം എന്നറിയപ്പെടുന്നത്
Ans : റോബെസ്പിയർ
*ജാക്കോബിൻ ക്ലബിന്റെ നേതാവ്
Ans : റോബെസ്പിയർ
*രാജപക്ഷക്കാരെയെല്ലാം 1792 സെപ്തംബറിൽ കൂട്ടക്കൊല ചെയ്ത സംഭവം
Ans : സെപ്തംബർ കുട്ടക്കൊല
*ഫ്രഞ്ച് വിപ്ലവം ലോകത്തിന് സംഭാവന ചെയ്ത ആശയങ്ങൾ
Ans : സ്വാതന്ത്ര്യം,സമത്വം,സാഹോദര്യം
* നിയമങ്ങളുടെ അന്തഃസത്ത (The Spirit of Laws)എന്ന പ്രസിദ്ധ കൃതിയുടെ രചയിതാവ്
Ans : മൊണ്ട്സ്ക്യു
*ഫ്രഞ്ചു വിപ്ലവം പ്രമേയമാക്കി ചാൾസ് ഡിക്കൻസ് രചിച്ച പ്രശസ്ത നോവൽ
Ans : എ ടെയ്ൽ ഓഫ് ടു സിറ്റീസ്
*ഫ്രഞ്ചു വിപ്ലവത്തിന്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് പാരീസിൽ പടുത്തുയർത്തപ്പെട്ട ഗോപുരം
Ans : ഈഫൽ ടവർ
*1871 los ഫ്രാൻസിലെ തൊഴിലാളികൾ ഭരണം പിടിച്ചെടുത്ത സംഭവം അറിയപ്പെടുന്നത്
Ans : പാരീസ് കമ്മ്യൂൺ
*"ഞാനാണ് രാഷ്ട്രം' എന്ന് പ്രഖ്യാപിച്ച ഫ്രഞ്ച് ചക്രവർത്തി
Ans : ലൂയി പതിനാലാമൻ
*’’എനിക്ക് ശേഷം പ്രളയം' എന്ന് പ്രഖ്യാപിച്ച
ഫ്രഞ്ച് ചക്രവർത്തി
Ans : ലൂയി പതിനഞ്ചാമൻ
*"ഞാനാണ് വിപ്ലവം" എന്ന പ്രഖ്യാപിച്ചത്
Ans : നെപ്പോളിയൻ ബോണപ്പാർട്ട്