24-08-2017, 04:53 PM
രാശിയും ഞാറ്റുവേലയും
*ഭൂമിയുടെ വാർഷിക ചലനം കൊണ്ട സൂര്യന്റെ പശ്ചാത്തലത്തിൽ വരുന്ന നക്ഷത്രങ്ങൾക്കിടയിലൂടെ സൂര്യൻ നീങ്ങുന്നതായി നമുക്ക് അനുഭവപ്പെടുന്നു. ഈ സൂര്യപഥത്തെ ക്രാന്തി വൃത്തം എന്ന പറയുന്നു.
*ക്രാന്തിവൃത്തത്തെ 12 ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഇവയാണ് 12 സൗരരാശികൾ
*ഓരോ രാശിയിലുമുള്ള നക്ഷത്ര ഗണത്തിന്റെപേരിലാണ് ആ രാശി അറിയപ്പെടുന്നത്.
*ഒരു നാളിനോടൊപ്പം സൂര്യൻ കാണപ്പെടുന്നതായി തോന്നുന്ന കാലയളവാണ് ഞാറ്റുവേല
*ഒരു ഞാറ്റുവേലയുടെ കാലയളവ് ഏക ദേശം 13-14 ദിവസങ്ങളാണ്.
*1 വർഷത്തിലെ ഞാറ്റുവേലകളുടെ എണ്ണം
Ans : 27
രാശികളും രാശി സ്വരൂപങ്ങളും
*ചിങ്ങം - സിംഹം
*കന്നി - കന്യക
*തുലാം - ത്രാസ്
*വൃശ്ചികം - തേൾ
*ധനു - വില്ല്
*മകരം - മാൻ
*കുംഭം - കുടം
*മീനം - മീൻ
*മേടം - ആട്
*ഇടവം - കാള
*മിഥുനം - ദമ്പതി
*കർക്കിടകം - ഞണ്ട്
അക്ഷാംശരേഖകൾ(Latitudes)
*ഭൗമോപരിതലത്തിൽ കിഴക്ക് പടിഞ്ഞാറ് ദിശയിൽ വരയ്ക്കുന്ന സാങ്കല്പിക രേഖകൾ
Ans : അക്ഷാംശരേഖകൾ
*ഭൗമോപരിതലത്തിലെ സ്ഥലങ്ങളുടെ സ്ഥാനം നിർണ്ണ യിക്കുവാനും, ദിശ, കാലാവസ്ഥ എന്നിവ അറിയവാനും ഉപയോഗിക്കുന്ന രേഖ
Ans : അക്ഷാംശരേഖകൾ
*ഭൂമധ്യരേഖയ്ക്ക് സമാന്തരമായി വരയ്ക്കുന്ന വൃത്തരേഖകൾ
Ans : അക്ഷാംശരേഖകൾ
*സമാന്തര രേഖകൾ എന്നറിയപ്പെടുന്നത്
Ans : അക്ഷാംശരേഖകൾ
*ഏറ്റവും വലിയ അക്ഷാംശരേഖ
Ans : ഭൂമധ്യരേഖ
0^0അക്ഷാംശരേഖ എന്നറിയപ്പെടുന്നത്
Ans : ഭൂമധ്യരേഖ
*'വലിയ വൃത്തം’ എന്നറിയപ്പെടുന്ന സാങ്കല്പിക രേഖ
Ans : ഭൂമധ്യരേഖ
*ഭൂമിയുടെ മധ്യഭാഗത്തുകൂടി കടന്നുപോകുന്നരേഖ
Ans : ഭൂമധ്യരേഖ
* ഭൂമധ്യരേഖയ്ക്ക് ഇരുവശവും 5^0 വരെയുള്ള അക്ഷാംശ പ്രദേശങ്ങൾ
Ans : ഡോൾഡ്രം മേഖല (നിർവാത മേഖല)
രേഖകൾ കടന്നുപോകുമ്പോൾ
*ഭൂമധ്യരേഖ കടന്നുപോകുന്ന ഏറ്റവു രാജ്യം
Ans : ബ്രസീൽ
* ഭൂമധ്യരേഖ, ദക്ഷിണായന രേഖ എന്നിവ കടന്നുപോകുന്ന ഏക രാജ്യം
Ans :ബ്രസീൽ
*ഭൂമധ്യരേഖ, ഉത്തരായനരേഖ, ദക്ഷിണായന രേഖ എന്നിവ കടന്നുപോകുന്ന വൻകര
Ans : ആഫ്രിക്ക
*ഭൂമധ്യരേഖ കടന്നുപോകുന്ന ഏക ഏഷ്യൻ രാജ്യം
Ans : ഇൻഡോനേഷ്യ
*ഭൂമധ്യരേഖ കടന്നു പോകുന്ന ഏറ്റവും വലിയ ദ്വീപ്
Ans : ബോർണിയോ
*ഭൂമധ്യരേഖ കടന്നുപോകുന്ന ഏക തടാകം
Ans : വിക്ടോറിയ (ആഫ്രിക്ക)